Oru Sanchariyude Diary Kurippukal | EPI 552 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_552
#santhoshgeorgekulangara #sancharam #travelogue #alaska #cyprus #cyprustravel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 552 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

വിദേശത്തു പോയില്ലെങ്കിലും സഞ്ചാരം കാണുന്ന ഏതു മനുഷ്യനും ഇതെല്ലാം ആഗ്രഹിക്കും

rekhakochuparambil
Автор

Sir, ഞാനുമൊരു വയനാട്ടുകാരിയാണ്.ഞങ്ങൾ എല്ലാരും ഇതൊക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു മാറ്റം വന്നില്ലേൽ വയനാട്ടിൽ ദാരിദ്രം ഇനിയും വർദ്ദിക്കും. Sir ഞങ്ങളുടെ നാട്ടിൽ വരാനും സ്ഥലം വാങ്ങിക്കാനും ജനങ്ങൾ മടിക്കുന്നു. മാറ്റം അനിവാര്യമാണ്. Stand with Wayanad. Thank you sir.

josmibibu
Автор

SGK ഉണർന്നു പ്രവർത്തിച്ചു. തളർന്നു കിടക്കുന്ന ജനതയെ ദിശബോധത്തോടെ ഊർജത്തോടെ എഴുന്നേറ്റു കുതിക്കാൻ ഉതകുന്ന വാക്കുകൾ. മുൻനിര ജനസേവകർ എല്ലാം കേൾക്കട്ടെ

muthoosnchimoos
Автор

ആദരണീയനായ സന്തോഷ് ജോർജ് കുളങ്ങര സാർ! താങ്കളുടെ ഈ അഭിപ്രായത്തെ 100% ഞാൻ അംഗീകരിക്കുന്നു അതോടൊപ്പം ഇത്തരം ഒരു സംരംഭത്തിന് താങ്കൾക്ക് മുൻകൈയെടുത്തു കൂടെ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ അതിജയിക്കുന്ന ഒരു നേതൃപദവി അങ്ങേക്കു ലഭിക്കുമാറാകട്ടേ എന്ന് പ്രത്യാശിക്കുന്നു

moosac
Автор

Wayanad renovation project മാനേജർ ആയി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിക്കണമെന്ന് സോഷ്യൽ മീഡിയ കാമ്പയ്ൻ ആരംഭിക്കണം...✌️✌️✌️

fazalahamadrm
Автор

ഞാൻ ഒരു ഇന്റീരിയർ ഡിസൈനെർ ആണ്. എന്റെ 3 ആഴ്ച്ച വയനാടിന് വേണ്ടി ചെലവഴിക്കാം. ഒരു നല്ല കോർഡിനേഷൻ ഉണ്ടായാൽ അതിൽ പങ്കെടുക്കാം

lethishj
Автор

മറ്റുള്ള മാധ്യമങ്ങൾ മുണ്ടക്കൈയും ചൂരൽമലയും പൂർണ്ണമായി ഉപേക്ഷിച്ച് എല്ലാവരെയും മറ്റെവിടെയെങ്കിലും കുടിയിരുത്താൻ വെമ്പൽ കൊള്ളുമ്പോൾ അവിടെ ജീവിക്കുന്ന മനുഷ്യർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഈ ആശയത്തിന് അഭിനന്ദനങ്ങൾ.

jinumaryjohn
Автор

കുനിഞ്ഞ ശിരസ്സ് ഉയർത്തി, നനഞ്ഞ കണ്ണുകൾ തുടച്ച് ഓരോ വയനാട്ടുകാരും കേൾക്കുന്നു ഞങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ .ആരും ഞങ്ങളോട് സഹതപിക്കരുത്.മുൻപോട്ടു നീങ്ങാൻ ഒരു കൈ സഹായം തരൂ ഇത് പോലെ ഊര്ജം തരുന്ന വാക്കുകളും പ്രവർത്തിയും ആണ് ഞങ്ങൾക്ക് ആവശ്യം 🙏🙏

aliceshajan
Автор

ഞാനോരു നഴ്‌സ് ആണ്. ഒരു ടൗൺഷിപ്പിന് ആവശ്യമായ രീതിക്ക് ഒരു മിനി ഹെൽത്ത് സെൻ്റർ കുറഞ്ഞ ചെലവിൽ നിർമ്മിച്ചെടുക്കാൻ എനിക്ക് സഹായിക്കാൻ കഴിയും

sarathn
Автор

സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു visual പോലും കാണിക്കാത്ത എപ്പിസോഡ്, ഈ ആശയങ്ങൾ എല്ലാം എത്രയും പെട്ടന്ന് സാധ്യമാവട്ടെ 👌👍

vipinns
Автор

കേട്ട് കൊതിവരുന്നൂ....രോമാഞ്ചം വരുന്നു....എന്ത് കൊണ്ട് സർകാർ ഇതൊന്നും കേൾക്കുന്നില്ല ഒന്നും പറഞ്ഞത് പോലെ സാധാരണ സർകാർ ക്വാർട്ടേഴ്സ് പോലെ ഇതും ആവാതിരിക്കട്ടെ

vijaybhaskar
Автор

കേട്ടിട്ടു തന്നെ കൊതി വരുന്നു 😊😊 വല്ലതും നടന്നാൽ മതിയാരുന്നു

Dhevanandhasworld
Автор

ആ നാടിനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തായ കാര്യം.. !!! ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും ഇങ്ങനെ ഒന്ന് ചിന്തിച്ചു പോലും കാണില്ല.. നടക്കുമോ ആവോ? !!
ഇപ്പൊ ഇത് കാണുന്ന എല്ലാവരുടെയും മനസിലും അങ്ങനെ ആയികാണാൻ ആഗ്രഹം ഉണ്ടാകും.. Thank you Sir..

lekshmisnair
Автор

SGK സാർ' ഞാൻ 150 ൽ ഏറെ ഉരുൾ പെട്ടിയ വിലങ്ങാട് ഉള്ള ആൾ ആണ് ഞങ്ങളുടെ ഗ്രാമം ഉരുൾപെട്ടലിൽ പെട്ട് തീർത്തും നശിച്ച നിലയിലാണ് ഞങ്ങളുടെ പുനരദിവാസ പ്രവർത്തനങ്ങളിലും സാറിൻ്റെ വിലയേറിയ ഉപദേശങ്ങൾ തന്ന് ഞങ്ങളെയും സഹായിക്കണം എന്ന് അപേക്ഷിക്കുന്നു വിലങ്ങാട് കൃഷി സ്ഥലം.റോഡ് പാലം വീട് കൾ .കടകൾ. എന്നിവ എല്ലാം പൂർണ്ണമായി ന'ശിച്ച് വളരെ ദുരിതത്തിലാണ് ജനങ്ങൾ വസിക്കുന്നത് പുനരധിവാസ പ്രവർത്തനങ്ങളിൽ നല്ല നിർദേശങ്ങൾ പ്രതിക്ഷിക്കുന്നു.

sonykodi
Автор

Intention is half the journey, We all have it.
The next half is to take the first step, Which will kick off a perpetual motion of goodness...

Agree with Kakkad Ustad below that the most fit person for this initiative is Santhosh himself.

uvaiskomath
Автор

കുറ്റവും കുറവുമൊക്കെയുണ്ടെങ്കിലും, ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു പ്രശ്നമുണ്ടായാൽ നാം ഒറ്റക്കെട്ടാണ്. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🙏❤️🇮🇳❤️🙏🇮🇳❤️🇮🇳🙏

crazyboy-yepo
Автор

കേൾക്കാൻ നല്ല രസം ഉണ്ട്. പക്ഷെ “നമ്മുടെ ഈ രാജ്യത്ത് ഇത് നടക്കുമോ? ” താങ്കളെ കേൾക്കുന്ന ഇഷ്ടപെടുന്ന ഞങ്ങളെ പോലുള്ള ചെറുപ്പകാർ പോലും ചിന്തിക്കുന്നത് ഇങ്ങനെ ആകും. നമ്മുടെ അനുഭവങ്ങൾ എല്ലാം അങ്ങനത്തെ ആണ്. ചിലർ നടത്താൻ നോക്കും, ചിലർ മുടക്കാൻ നോക്കും. മറ്റു ചിലർ പുര കത്തുമ്പോൾ വാഴ വെട്ടും. ഇതെല്ലാം തരണം ചെയ്തു താങ്കൾ പറഞ്ഞത് പോലെ നടന്നാൽ അത് ചരിത്രം ആകും.

Justinimagos
Автор

നന്മയ്ക്ക് മുൻതൂക്കം കിട്ടിയ ദിവസങ്ങൾ ആയിരുന്നു മുണ്ടക്കൈയിലെ അതിജീവനത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത് റുവാണ്ടേ ഇന്നത്തെ അവസ്ഥയിലെത്തിച്ചവരെ പോലെ ആവട്ടെ നമ്മുടെ ഭരണാധികാരികളും നാളത്തെ മുല്ലപ്പെരിയാറിനു വേണ്ടിയും നമുക്ക് മുൻകരുതലുകൾ എടുക്കാം❤

nelsonjohn
Автор

കേരളം മുഴുവൻ കേൾക്കട്ടെ... ഈ മനോഹരമായ ആശയം 🙏

ajithpk
Автор

താങ്കളെ പ്ലാനിംഗ് ബോർഡിൽ നിയമിച്ച മുഖ്യമന്ത്രിയോടും ടൂറിസം മന്ത്രിയോടും ഇപ്പോൾ അല്പം സ്നേഹം തോന്നുന്നു.
ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യ മാക്കാൻ താങ്കളുടെ എല്ലാ കഴിവുകളും ഉപയോഗിക്കുക. വലിയ ഒരു ദുരന്തത്തെ ഒരു മഹാത്ഭുതമാക്കി മാറ്റുക.
ഇതാകട്ടെ കേരളാ മോഡൽ!
കേരളത്തിനു വേണ്ടി അങ്ങേയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തരമായ സംഭാവനയായി ഇത് മാറട്ടെ!!
പണം ഒരിക്കലും ഒരു പ്രശ്നമാവില്ല. ആവശ്യത്തിലധികം പണം അവിടേക്ക് വന്നുചേരും.
അങ്ങയുടെ ഈ മഹത്തായ ആശയം എത്രയും വേഗം നടപ്പാകട്ടെയെന്ന് ആശംസിക്കുന്നു🙏

zachariamammen