Oru Sanchariyude Diary Kurippukal | EPI 530 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_530
#santhoshgeorgekulangara #sancharam #travelogue #krakow #krakowpoland #poland #germany

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 530 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

എന്നെപ്പോലെ ഉള്ള പാവപ്പെട്ട വീട്ടമ്മമാർ ലോകം കാട്ടിത്തരുന്ന മോനെ 🙏. സഫാരി ആണ് എന്റെ ആകെ യുള്ള നേരംപോക്ക്... രാവിലെ tv ഓൺ ചെയ്താൽ രാത്രി കിടക്കും വരെയും കാണും. കിടക്കാൻ പോകുബോൾ കൊറച്ചു നേരം ന്യൂസ്‌ കാണും. അങ്ങനെ ഒരു ദിവസം തീരും.. ആരും വീട്ടിൽ ഇല്ല, അച്ഛനും ഞാനും, രണ്ടുപേരും ret teachers ആണ്. മോന് ഞങളുടെ 🙏ലോകം കാണിക്കുന്നതിന് ❤ ദീർഘയുസ്‌ തരട്ടെ ഇശോരൻ 🥰

radharamakrishnan
Автор

നമസ്കാരം സർ...സാറ് പറഞ്ഞത് പോലെ വർഗീയ വാദികൾ ഇവിടെയും വന്നിട്ട് cmt ഇടുന്നത് വർഷങ്ങൾക്ക് മുൻപേ കണ്ടിട്ടുണ്ട്...സഫാരിയുടെ എന്നെപ്പോലുള്ള സ്ഥിരം പ്രേക്ഷകർ അവർക്ക് മറുപടി കൊടുക്കാറുമുണ്ട്...അത്തരക്കാർ കൂടുതൽ വിളച്ചിലെടുത്താൽ ബ്ലോക് തന്നെ ചെയ്യുക... കട്ട സപ്പോർട് ഉണ്ടാകും 🥰🥰🥰🥰👍

ഹംസവെട്ടം...തിരൂർ
Автор

നന്ദി പറയാൻ വാക്കുകളില്ല.
ജീവിതത്തിൻ്റെ ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥകൾ മനുഷ്യന് മുന്നിൽ എത്തിക്കുന്ന സന്തോഷ് സാർ ഒരു അത്ഭുതം തന്നെയാണ്

jayanvk
Автор

സാംസ്കാരികമായി ഉത്തരേന്ത്യയിലെ ജനങ്ങൾ ഇനിയും ഒത്തിരി മുന്നോട്ടു നടക്കേണ്ടത് ഉണ്ട്. അതിന് അവര്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു

aneesanzz
Автор

കുറച്ചു എപ്പിസോഡുകൾ കമന്റ്‌ ബോക്സ് നോക്കാനേ തോന്നിയിരുന്നില്ല. അവർക്കുള്ള മറുപടി sgk കൊടുത്തപ്പോ സന്തോഷം... ഈ ചാനൽ ഇഷ്ട്ടപ്പെടുന്ന ഒട്ടേറെ പേർ പറയാൻ ആഗ്രഹിച്ച

niyaju
Автор

ഇന്ത്യയിലൂടെ ഉള്ള കഥ എന്ന് കേട്ടപ്പോൾ ഒരു മടുപ്പു തോന്നി കാരണം വളരെ വിശദമായി ഈ കഥ ഒക്കെ കെട്ടിട്ടുള്ളതാണ്, but കുറെ പാർട്ടി അടിമകളെ ബ്ലോക്ക്‌ ആക്കും എന്ന് പറഞ്ഞപ്പോൾ സന്തോഷമായി, സഫാരിക്ക് അങ്ങനെ ഉള്ള അടിമ അണികൾ വേണ്ട 💙💙💙

praveen
Автор

സഫാരി സ്ഥിരമായി കാണുന്ന ഒരാളുടെ വീക്ഷണം അടി മുടി മാറും... ചിന്തിക്കുന്ന രീതി മാറും... അത് 100% ഉറപ്പമാണ്... ഇടക്കപ്പോഴെങ്കിലും കാണുന്നവർ മാത്രമേ ഇങ്ങനെ സഫാരിയെ രാഷ്ട്രീയകരിക്കുകയുള്ളു.... ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ.... സഫാരിയുടെ എല്ലാ എപ്പിസോടും കാണാൻ ശ്രമിക്കുക.... 🙏🏻...

sandhyaanil
Автор

2012 ലെ വാരണാസി താങ്കൾ വളരെ മനോഹരമായി വിവരിച്ചു തന്നു. ഇനി ചെയ്യേണ്ടത് ഉടൻ തന്നെ വാരണാസിയിലേക്ക് വീണ്ടും ഒരു യാത്ര കൂടി നടത്തുക. 2012 ൽ പോയ വഴികളിലൂടെ വീണ്ടും സഞ്ചരിക്കുന്നു. എന്നിട്ട് അവിടെ വന്നിട്ടുള്ള മാറ്റങ്ങൾ (നല്ലതും ചീത്തയും) സത്യസന്ധമായി അവതരിപ്പിക്കുക. ആ എപിസോഡ് കാണാൻ കാത്തിരിക്കുന്നു

unnikrishnans
Автор

അതിഗംഭീരം തന്നെ., വരാണസിയിൽ പോയ ഒരനുഭൂതി. അതോടൊപ്പം ഹൃദയവേദന ഉളവാക്കുന്ന കാഴ്ചകളും. മറക്കില്ല ഈ യാത്ര വിവരണങ്ങൾ .ഒരായിരം നന്ദിയോടെ .

georgepj
Автор

സാർ, ഈ കഴിഞ്ഞ പത്താം തീയതി ഞങ്ങൾ വാരണാസിയിൽ പോയിരുന്നു... വല്ലാത്ത ഒരു അനുഭവം തന്നെ...ഈ വീഡിയോ യിൽ പറഞ്ഞകാരൃങ്ങൾ എത്ര സതൃമാണ്.... ഹൃദയം ത്രസിപ്പിച്ച അനുഭവങ്ങൾ. നന്ദി സാർ

omanaroy
Автор

ഈ കാഴ്ച വല്ലാത്തൊരു ഭീതി തരുന്നു.... ഒരു അമ്മയും അച്ഛനെയും മനസ്സിൽ കാണുന്നു. വല്ലാതെ വേദനിക്കുന്നു ..

replyright
Автор

താങ്കൾ കണ്ടതും ചിത്രീകരിച്ചതും എല്ലാം സത്യമാണ് ഞാൻ ഈ സ്ഥലം പലവട്ടം കണ്ടിട്ടുള്ള ഒരു സൈനികനാണ് വിമർശിക്കുന്നവർ വിഡ്ഡികളാണ്

sajujoseph
Автор

എങ്ങനെ ആണ് സർ നിങ്ങളോട് നന്ദി പറയേണ്ടത് ഇത്രയും ലോക വിവരവും മാനുഷിക മൂല്യങ്ങളെ പറ്റി ചിന്തിപ്പിക്കയും മനുഷ്യൻ എന്താണ് എന്ന് കാണിച്ചു തരുന്ന മാറ്റാരു ചാനൽ ലോകത്തു ഉണ്ട് എന്ന് തോനുന്നില്ല കഴിഞ മുന്ന് വർഷം ആയി ഞാൻ എന്റെ ജീവിധത്തിന്റ ഭാഗം ആക്കിയ ചാനൽ 👌🏻👌🏻👌🏻

alexfrancis
Автор

സത്യം, sr ന്റെ ഈ സഫാരി or സഞ്ചാരം ഇതുമുലം എല്ലാരാജ്യത്തിന്റെയും, ഗ്രാമത്തിന്റെയും സ്റ്റോറി അറിയാൻ കഴിഞ്ഞു, ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️

shincyshincy
Автор

താജ്മഹൽ ആദ്യം കാണുമ്പോഴും പിന്നെ ഒന്നിലധികം തവണ കണ്ടെങ്കിലും എല്ലോറയിലെ ഒറ്റക്കല്ലിൽ തീർത്ത കൈലാസക്ഷേത്രം കണ്ടപ്പോൾ തോന്നിയ അത്ഭുതം തോന്നിയിട്ടില്ല
എന്നാൽ ലോകത്തെ ഏറ്റവും വലിയ ശവകുടീരം, പിന്നെ അതിന്റെ ചരിത്രം ഒക്കെയാവാം അതിന്റെ പ്രാധാന്യം.
ഒന്ന് വൃത്തിയായി സംരക്ഷിക്കപ്പെടുന്നു, മറ്റേത് സർക്കാരിന്റെ പതിവ് അവഗണനയിലും.

josoottan
Автор

സന്തോഷ്‌ ജീ പുതിയ വാരാണസി കാഴ്ച്ച മനം നിറഞ്ഞൊന്ന് കാണാൻ കൃത്യവും സത്യവും ആയി അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമാണ് കഴിയുക തീർച്ച കാത്തിരിക്കുന്നു... ആ ഒരു 🙏🏻🙏🏻🙏🏻🙏🏻

rajsangam
Автор

സർ. ഞാൻ ഈയടുത്ത് വാരണാസിയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഇപ്പോൾ അവിടുത്തെ system കുറേയൊക്കെ മാറിയിട്ടുണ്ട്. പഴേ പോലെ ചിതയിൽ നിന്ന് പാതി വെന്ത മൃതദേഹം ഗംഗയിലേക്ക് വലിച്ചെറിയുന്ന പരിപാടി ഇപ്പോൾ അവിടെ അങ്ങനെ കാണാൻ സാധിക്കില്ല. അതിന് കാരണം ഗംഗയെ ശുദ്ധിയാക്കാൻ വേണ്ടി കൊണ്ടുവന്ന ചില കർശന നിയമങ്ങൾ ആണ് എന്നാണ് നാട്ടുകാരായ പലരോടും സംസാരിച്ചപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ പിഴയും ശിക്ഷയും ഉണ്ട് എന്ന് കൂടി അറിയാൻ കഴിഞ്ഞു. ചിലപ്പോൾ ഇപ്പോഴും നടക്കുന്നുണ്ടായിരിക്കാം. എങ്കിലും ഞാൻ 15 വർഷങ്ങൾക്ക് മുൻപ് അവിടം സന്ദർശിച്ചപ്പോൾ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് സ്ഥിതിഗതികൾ വളരെയധികം മാറിയിട്ടുണ്ട്.
പക്ഷേ ഞാൻ എന്റെ യാത്ര കഴിഞ്ഞ് വന്നതിന് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വാർത്തകളിൽ കണ്ട ഒരു സംഭവം എന്നെ അതീവ ദു:ഖിതനാക്കി. ഒരു അമ്മ തന്റെ കുഞ്ഞിന്റെ അസുഖം മാറുന്നതിന് വേണ്ടി ഏതോ ഒരു വ്യാജ പുരോഹിതന്റെ വാക്ക് കേട്ട് ആ കുട്ടിയെ ഗംഗയിൽ മുക്കുകയും ആ കുട്ടി മരണപ്പെടുകയും ചെയ്തു എന്നായിരുന്നു ആ വാർത്ത. ഞാൻ കണ്ട് ആസ്വദിച്ച് അനുഭവിച്ച് ഒരുപിടി നല്ല ഓർമ്മകൾ ക്കൊപ്പം നെഞ്ചിലേറ്റി കൊണ്ടുവന്ന വാരണാസിയുടെ ഒരു മറുപുറം ആയിരുന്നു അത്. എത്ര കർശനമായ നിയമങ്ങൾ കൊണ്ടുവന്നാലും മാറ്റാൻ കഴിയാത്ത ഒരാപാട് കാര്യങ്ങൾ ഇന്നും അവിടെയുണ്ട്. അത് മാറണമെങ്കിൽ നമ്മുടെ നാട്ടിലെ ജനങ്ങൾ തന്നെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു 😢😢

timetraveller
Автор

വാരാണസിയിൽ നടക്കുന്ന ഈ ആചാരം ആ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് ആണെന്നാണ് എന്റെ അഭിപ്രായം... പാതി കത്തിയ ശരീരം എടുത്ത് ഗംഗയിലേക് ഒഴുക്കി പുഴയെയും മലിനമാകുന്നു.. എന്നിട്ട് അപ്പുറത് കോടികൾ മുടക്കി സർക്കാർ പുഴയെ ശുദ്ധിയാകാൻ നടക്കുന്നു... ഇത് പറയുമ്പോ എന്നേ വിമർശിക്കാനും ആളുണ്ടാവും.. പക്ഷെ സാർ പറഞ്ഞ പോലെ യാഥാർഥ്യബോധത്തോടെ ചിന്തിക്കുന്നവർക്കെ കാര്യങ്ങളുടെ യഥാർത്ഥ വസ്തുത മനസിലാക്കാൻ കഴിയൂ

MuhammedShabeeb-tldo
Автор

എന്റെ വീട്ടിലെ ജോലിക്കാരി ചേച്ചിയുടെ വീട്ടിൽ കടുത്ത ദാരിദ്രം ആണ്. 23000 RS ആണ് ചേച്ചിയുടെ ശമ്പളം. അത് മുഴുവൻ ചേച്ചിയുടെ 2 മക്കളും അവരുടെ ദേഹം അനക്കാത്ത ഭർത്താക്കണമാരും തീർക്കും. കടവും വാങ്ങും. ചേച്ചിയുടെ അച്ഛൻ മരിച്ചപ്പോൾ ആത്മാവിനെ കുടിയിരുത്താൻ ലോക്കൽ ദിവ്യൻ വാങ്ങിയത് 80, 000 rs. ചേച്ചി അച്ഛന്റെ ജീവൻ രക്ഷിക്കാൻ മുൻപ് നേർന്നിട്ടുള്ള നേർച്ചകൾ 150, 000 RS. ചുരുക്കത്തിൽ ചേച്ചിയുടെ ഒരു വർഷത്തെ അധ്വാനം വിശ്വാസത്തിന്റെ പേരിൽ പോയി. ഞാൻ മറ്റൊരു മതത്തിൽ ജനിച്ചവൻ ആയതിനാൽ ഉപദേശിക്കുന്നതിനു പരിധി ഉണ്ട്. ഇപ്പോൾ കടവും ബാധ്യതകളും ഏറി കരഞ്ഞു പിഴിഞ്ഞു ജീവിക്കുന്നു. എല്ലാ മതവിശ്വാസവും മനുഷ്യനെ ചൂഷണം ചെയ്യുന്നു

mmkryan
Автор

ലാസ്റ്റ് 3 mnt ഹൃദയം തകർന്നു... ഒരു പക്ഷെ നിങ്ങളുടെ വാക്കുകൾ കേട്ട് തകർന്നു സർ... ഒരമ്മയ്ക്കും ഒരു അച്ഛനും സഹിക്കാൻ പറ്റില്ല... 😢😢

rahumananzari