Oru Sanchariyude Diary Kurippukal | EPI 535 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_535
#santhoshgeorgekulangara #sancharam #travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 535 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഇത്രയും ഡയറിക്കുറിപ്പുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്.പശുക്കൾ, പാവങ്ങൾ, ഒന്നുമറിയാത്ത പാവം കുട്ടികൾ നല്ലമനസ്സുള്ള അമ്മമാർ പുറം ചട്ടയില്ലത്ത വീടുകൾ സന്തോഷിന്റെ വിവരണം എല്ലാം കൊണ്ടു നല്ല എന്റെ ബാല്യകാലം ഓർമവന്നു😊❤

vasanthyv
Автор

ഈയൊരു എപ്പിസോഡ് കണ്ടുകഴിയുന്നതോടെ അൽപമൊന്ന് കണ്ണീർ പൊടിയാത്തവർ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.... കാരണം, യുദ്ധങ്ങളും കലാപങ്ങളും വിദ്വേഷപ്രസംഗങ്ങളും ലോകത്തിന് നാനാഭാഗത്തുനിന്നും കേട്ടുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത്, നന്മയുള്ളൊരു നാട്ടിലെ സ്നേഹംനിറഞ്ഞ ഒരമ്മയുടെ സ്നേഹസൽകാരത്തെ നേരിട്ട് കാണാൻ സാധിച്ചല്ലോ... മനുഷ്വത്വം ഈയൊരു ലോകത്തിപ്പോഴുമുണ്ടെന്നതിൽ സന്തോഷമേറെയുണ്ട്.. നന്ദിയുണ്ട് എസ് ജി കെ.. നിങ്ങളുടെ നല്ല നിമിഷങ്ങൾ ഞങ്ങൾക്ക് കൂടെ സമ്മാനിച്ചതിൽ... May God Bless U..,

sameerusman
Автор

താങ്കൾ പറയുന്നത് ശരിയാണ്... ഈ എപ്പിസോഡുകൾ ഏത് കാലത്തും എത്രവർഷങ്ങൾ കഴിഞ്ഞാലും ആളുകൾ കാണും... താങ്കളുടെ അവതരണവും അതിലെ ഹിസ്റ്റോറിക്കൽ കണ്ടന്റും അത്ര മികച്ചതാണ്....എത്ര ടെൻഷനുള്ള ദിവസമാണെങ്കിലും ഇത് കണ്ടാൽ sett 👌✌️

shaanpm
Автор

അങ്ങനെ അവസാനം ഒരുപാട് വട്ടം കേട്ടിട്ടുള്ള ആ മുത്തശ്ശിയെ കാണാൻ കഴിഞ്ഞു.

Jasuzs
Автор

ശരിക്കും കണ്ണ് നനയിപ്പിച്ചു. ഈ എപ്പിസോഡ്. ഒപ്പം കുറെ ചിരിക്കുകയും. കക്കൂസിന്റ കാര്യം ഓർത്തു. പെട്ടെന്ന് തീരല്ലേ എന്നായിരുന്നു ചിന്ത അത്രയും ഇഷ്ടം ആണ്‌ ഓരോ എപ്പിസോടും. ദരിദ്ര രാജ്യ ങ്ങളിൽ ആണ്‌ പട്ടിണിയാണെങ്കിലും സന്തോഷം നിലനിൽക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ് 😊

chirayinkeezhushaju
Автор

മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കഥ പറയുന്ന ഈ എപ്പിസോഡ് കലുഷിധമായ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പുതു തലമുറക്ക് നല്കാൻ പറ്റുന്ന മികച്ച സന്ദേശമാണ് !!!
ഇത്തരം സ്നേഹ നിധികളായ അമ്മൂമ്മമാർ എന്റെ കുട്ടിക്കാലത്തു മലബാറിൽ തന്നെ ധാരാളം ഉണ്ടായിരുന്നു.
ഇന്നതെല്ലാം നഷ്ടപ്പെട്ടുപോയി ...

didnuhx
Автор

ഇതു പോലെയുള്ള വീടും അമ്മൂമ്മമാരും മലപ്പുറം ജില്ലയിൽ ഇപ്പോഴും
അഥിതി സൽക്കാരത്തിൻ്റെ മികച്ച റോൾ മോഡലുകൾ❤

mohammedashruf
Автор

മനുഷ്യനായി നാം നമ്മളെ കണ്ട് സ്നേഹിക്കാൻ തുടങ്ങട്ടെ!

nishadbabu
Автор

ദാരിദ്രം ഉള്ളേടത്തെ സ്നേഹവും ദൈവവിശ്വാസവും ഉണ്ടാവു.സമ്പന്നതയിൽ അഹങ്കാരവും.

executionerexecute
Автор

മതം പറഞ്ഞ് തല്ല് കൂടുന്നവരെ കാണുമ്പോൾ പുച്ഛം തോന്നുന്നു. വിശ്വാസിയാകാം, വിശ്വസിക്കാതിരിക്കാം, അതിലുപരി മനുഷ്യസ്നേഹം

crazyboy-yepo
Автор

ആ ഗ്രാമത്തെയും ഗ്രാമീണരെയും ഏറെ ഇഷ്ട്ടപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തിലും ഇങ്ങനെ ഇരുന്നൂറോളം പശുക്കൾ വൈകുന്നേരം അവരവരുടെ വീട്ടിൽ സ്വയം കയറിചെല്ലും. ഇന്ന് ഒരു പശുപോലും ഇല്ല എന്നത് തികച്ചും സങ്കടകരം തന്നെ.

ramksp
Автор

Irrespective of religion. Pure hewrt matters.
I am a Punjabi but I watch this show after it was suggested by a mallu friend. I can imagine how cool it will be to watch in your own language without subtitles. These kindof experiences motivates people to travel more.

blllujc
Автор

ആ മുത്തശ്യുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🥰

amalraj
Автор

മതത്തിന്റെ ഇടപെടൽ അറിയാതെ വളർന്നതിന്റെ ഗുണമാണ് അത്.... എല്ലാവരെയും ഒരുപോലെ കാണാൻ പഠിച്ചു...

triplife
Автор

SGK സർ, താങ്കളുടെ സഫാരി ചാനലിലെ എല്ലാ പരിപാടികളും വളരെ രസകരവും വിജ്ഞാനപ്രദവും ആണ്.. ഒരു പരിപാടി തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അത്രയ്ക്ക് മനോഹരം.. സഞ്ചാരം പരിപാടിയിലൂടെ താങ്കളോടൊപ്പം ലോകം സഞ്ചരിക്കാൻ എനിക്ക് സാധിച്ചു. വേറെ ഒരുപാട് ട്രാവൽ ബ്ലോഗുകൾ ഉണ്ടെങ്കിലും താങ്കളുടെ സഞ്ചാരത്തിന് തുല്യമാ കില്ല ഒന്നും. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

umadevi
Автор

അവിടെ ഉള്ളവർക്ക് മത ഭ്രാന്ത് ഇല്ല സദരണ ജീവിധം നയിക്കുന്നു, പ്രതേകിച്ചു Kasakhstan.❤

sajuss
Автор

Oru padu nalayi kanan kathirunna Ammumma❤

ARUN
Автор

"ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവർ അവരുടെ അതിഥികളെ ഏറ്റവും ഉത്തമമായി സൽകരിക്കട്ടെ. "
(മുഹമ്മദ്‌ നബി )

jafarali
Автор

രവിചന്ദ്രനെ പോലുള്ള അന്ധന്മാർ ഇതൊക്കെയാണ് കാണേണ്ടത്... ❤

prasadvalappil
Автор

ഈ മുത്തശ്ശിയുടെ കഥ താങ്കൾ ഒരുപാട് ഇടത്ത് പറഞ്ഞത് ഓർക്കുന്നു ❤️❤️❤️😘😘😘🙏🙏

TruthFinder