Rappadithan Pattin Kallolini Full Video Song | HD | Daisy Movie Song | REMASTERED AUDIO |

preview_player
Показать описание
Song : Rappadithan Pattin Kallolini
Movie Director : Prathap Pothan
Music : Shyam
Lyrics : P Bhaskaran
Singers : K S Chitra

Lyrics :

രാപ്പാടി തൻ
പാട്ടിൻ കല്ലോലിനി..
രാഗാർദ്രമാം.. ദിവ്യ കാവ്യാഞ്ജലി..
(2)

ദൂരേ നീലാംബരം കേൾക്കുന്നിതാ കാവ്യം..
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ..
ഗാനം തൻ ചുണ്ടിലും മൂളുന്നു പൂന്തെന്നൽ..
ഞാനും ആനന്ദത്താൽ തീർക്കുന്നു സൽക്കാവ്യം..

മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയിൽ എഴുതിയതാ
പുതിയ കവിതകൾ സാനന്ദം

രാപ്പാടി തൻ
പാട്ടിൻ കല്ലോലിനി..

സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു ഞാൻ ഗാനം..
കണ്ണീർ തൂകുമ്പോഴും തീർക്കുന്നു ഞാൻ കാവ്യം..
ആഴിത്തീരത്തിനായ് മൂളുന്നു താരാട്ടുകൾ..
മിന്നൽ മണിനൂപുരം ചാർത്തുന്നു കാൽത്തളിരിൽ..

ആശാനിരാശകൾ ആടും അരങ്ങിതിൽ
പാടുവാൻ എഴുതുമിവൾ
പുതിയ ഗാഥകൾ പാരിന്നായ്

രാപ്പാടി തൻ
പാട്ടിൻ കല്ലോലിനി..
രാഗാർദ്രമാം.. ദിവ്യ കാവ്യാഞ്ജലി..
(2)
Рекомендации по теме
Комментарии
Автор

ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ഊട്ടിയിലെ CBSE management schoolന്റെ പശ്ചാത്തലത്തിൽ പ്രതാപ് പോത്തൻ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം. പ്രതാപ് പോത്തൻ സാറിന് പ്രണാമം..

ABINSIBY
Автор

Eee song എത്ര തവണ കേട്ടാലും മതി വരുന്നില്ല.
Wow. സൂപ്പർ 👌👌👌👌

suhailsuhail
Автор

എൺപതുകളിലേം തൊണ്ണുറുകളിലേം ഗാനങ്ങൾക്ക് എന്തോ മാന്ത്രിക ശക്തി ഉണ്ട്.💞💞 കണ്ണടച്ച് കേൾക്കുമ്പോൾ ചിത്രചേച്ചീടെ സ്വരം നമ്മേ ഏതോ മായിക ലോകത്ത് എത്തിക്കും.❣️

Aparna_Remesan
Автор

ഈ പടത്തിൽ എല്ലാം കിടിലൻ പാട്ടുകളാണ്... No generation for Music still..❤

sanjooz
Автор

ഈ പാട്ടിന്റെ റിഥം...🥁🎶🎵
ഒരു രക്ഷയും ഇല്ല...🎶🎵❤️❤️

abyjohn
Автор

ഡെയ്സി മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍👍

sujithv
Автор

ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടൊന്നും അത്ര മനോഹരം 👌👌👌👌

DINESHKumar-xodg
Автор

കൗമാരപ്രണയത്തിന്റെ തീവ്രത എന്താണെന്ന് പ്രേക്ഷകരെ പഠിപ്പിച്ച സിനിമ.👌

harilalcr
Автор

രാപ്പാടി തൻ....
ലിറിക്സ്,
മ്യൂസിക്ക്,
ആലാപനം
വേറെ,
വെറൊരു ലെവൽ
നൊസ്റ്റാൾജിയ -

joshithomas
Автор

ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല നെഞ്ചിൽ തറച്ച് കേറുന്നത് പോലെ

mrclownyt
Автор

ഞാനും എന്റെ മരിച്ചു പോയ അച്ഛനും കൂടി വർഷങ്ങൾക്ക് മുമ്പ് ഓല മേഞ്ഞ ഞങ്ങളുടെ സ്ഥലത്തെ Rasmi Theat are ൽ പോയി കണ്ട സിനിമ ആ ഓർമ്മകൾ❤

saranyaak
Автор

ശ്യം സാറിന്റെ പാട്ടുകളിലെല്ലാം.... പള്ളിപ്പാട്ടിന്റെ... ലാഞ്‌ജന വരുമെങ്കിലും കേൾക്കാൻ രസമാണ്

haritkpottapalam
Автор

ആശാനിരാശകള്‍ ആടും അരങ്ങിതില്‍ പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ് 🎶👌🏻😍😍❤

sreeragssu
Автор

2024 ഈ പാട്ട്കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക് 🙏🙏🙏

SunilSunil-hzle
Автор

ചെറുപ്പത്തിലെ അടുത്തുള്ള വീട്ടിൽ ദൂരദർശനിൽ ആഘോഷമാക്കി കണ്ട സിനിമ

Girish
Автор

Ee cinemayile ella songum annu super hit aaayirunnu

binoyk
Автор

വൈകിപ്പോയി ee song കേൾക്കാൻ ⌛ Voice 💎💖

delquegaming
Автор

സഞ്ചാരത്തിൽ തസ്നി ഖാന് ന്റെ ആദ്യ സിനിമയായ ഈ സിനിമയുടെ ഷൂട്ടിംഗ് വിശേഷം കണ്ട് കാണാൻ വന്നതാണ്👍🏼
അടിപൊളി

TravelTrendByJunu
Автор

ഈ സോങ്ങിൽ ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ഒരു മാറ്റം ശ്രദ്ധിച്ചോ. അടിപൊളി ശബ്ദമാണ്, ഇത് റെക്കോർഡ് ചെയ്യാൻ വരുമ്പോൾ ചിത്ര ചേച്ചിക് ജലദോഷമായിരുന്നു.

theanonymousrider
Автор

Wow oru kalathu tharangam aayirunnu eesong

binoyk