Vellichillum Vithari HD 1080p | Video Song | Master Raghu, Devi - Ina

preview_player
Показать описание

Song - Vellichillum Vithari
Movie - Ina
Music Director - A. T. Ummer
Lyricist - Bichu Thirumala
Singers - Satheesh Babu (Rerecorded Version)
Рекомендации по теме
Комментарии
Автор

എനിക്ക് 63 വയസ്സ് ആകാറായി ഈ ഗാനം കേൾക്കുമ്പോൾ എന്റെ യൗവന കാലവും കൗമാര കാലവും അന്നത്തെ സുഹൃത്തുക്കളും എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവരും

BalaKrishnan-myez
Автор

1984 കാലഘട്ടം കറൻറ് എത്തിതിരുന്ന ഞങ്ങളുടെ നാട്ടിൽ ഒരു ചേട്ടൻ ആട്ടോ ബാറ്ററി ഉപയോഗിച്ച്
മർഫി ബ്രാൻറ് ടേപ്പ് റെക്കാർഡറിൽ രാത്രിഒൻബതിന് ശേഷം ഈ ഗാനം ഉച്ചത്തിൽ വയ്ക്കുമായിരുന്നു നല്ല തണുപ്പുള്ള നീല രാത്രികളിൽ റബ്ബർ മരതോട്ടത്തിലൂടെ ഈ ഗാനത്തിന്റെ വരികൾ ഒഴുകി വരുമുയിരുന്നു മഞ്ഞുറങ്ങുന്ന നീലാരാത്രിയും മരങ്ങൾ ക്കിടയിലുടെ പരന്നൊഴുകുന്ന നിലാവും നിഴലും നിശബ്ദതയും കുന്നിൽ ചെരിവിലെ ശാലീനതയും ഇളംകാറ്റിൽ ഒഴുകി വരുന്ന കാട്ടിലഞ്ഞിപുവിന്റെ മാസ് സമരിക ഗന്ധംവും ഒന്ന് ഒരു മഴ പെയ്തു കഴിഞ്ഞ് പറ ബിൽ നിൽക്കുന്ന കാപ്പിയും പൂത്തു
ആ പൂവിൽ നിന്നു വരുന്ന അവർണ്ണനീയമായാ സുഗന്ധം ....
പ്രീ പഠനകാലത്തെ ഒരു പാട് നല്ല ഓർമ്മകൾ വാഴപ്പുവിന്റെ തേൻ കുടിച്ചു നാട്ടു മാവിന്റെ ചുവട്ടിൽ
മാങ്ങാ പെറുക്കിയും വല്ലപ്പോവും കേൾക്കുന്ന ആകാശവാണി ചലചിത്ര ഗാനങ്ങളും
ഓ.. മനസ്വല്ലാതെവിങ്ങുന്നു ചിലപ്പോ ഴെക്കെ ആശിച്ച് പോകുന്നു അന്ന് ഈ പാട്ട്കേൾക്കാനിരുന്ന
ആ പാറയുടെ മുകളിൽ ഒന്നിരുന്നെങ്കിൽ ഒരിക്കൽ കൂടി ആ നീല രാത്രികൾ ഒന്നു മടങ്ങി വന്നെങ്കിൽ

steev
Автор

ഒറ്റക്ക് കാറിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല സുഖം ആണ്.... ഇങ്ങനെ ഉള്ള വരികൾ ആണ് ഇപ്പോഴത്തെ പാട്ടിൽ മിസ്സ്‌ 🥰

Travel_with_jp
Автор

പഴയ ഗാനങ്ങളിൽ ആവർത്തിച്ചു കേൾക്കുന്ന മനോഹരമായ ഒരു ഗാനം. ഈ ഗാനത്തിന്റെ വരികൾ എല്ലാം തന്നെ വളരെ മനോഹരമാണ്❤❤🥰

mansoormt
Автор

ഇത്ര മനോഹരമായി ഇ ഗാനം പാടിയ കൃഷ്ണ ചന്ദ്രന് മലയാള ചലച്ചിത്ര ഗാന രംഗത്ത് വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയി..

shamshadrasool
Автор

ജീവനുള്ള പാട്ടുകൾ ആണ്
ഒരിക്കലും നിന്നുപോകാത്ത മറന്ന് പോകാത്ത ഗാനങ്ങൾ 80കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു

sijothomas
Автор

2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
16 ജനുവരി 2022. സമയം 5. 10 Pm

Naveen-voey
Автор

എനിക്ക് 25വയസ്സ്.. ഇപ്പോഴത്തെ അർത്ഥമില്ലാത്ത പാട്ടുകളെ കാൾ എനിക്കിഷ്ട്ടം ഇതുപോലുള്ള പാട്ടുകളാണ്... കെട്ടിരിക്കാൻതന്നെ എന്ത് മനോഹരം 😍😍😍❤️❤️

abhishekalathur
Автор

എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെയും സിനിമയുടെയും മനോഹരിതയ്ക്ക് ഒരു കുറവുമില്ല,
കൃഷ്ണചന്ദ്രൻ ജനിച്ചത് തന്നെ ഈ അതിമനോഹര ഗാനം ആലപിക്കാൻ ആയിരുന്നു എന്ന് തോന്നി പോകും 🥰അതുപോലെ മാസ്റ്റർ രഘുവിനെയും ദേവിയെയും ഒരിക്കലും മറക്കില്ല 🥰🥰🥰ഇണ എന്ന സുന്ദര ചിത്രം സമ്മാനിച്ച ഐ വി ശശിയെയും 🙏

victoriajosephcheeranchira
Автор

ആദിയമായി ഈ പാട്ടു കാണുന്ന ഞാൻ. ഇങ്ങനെ കുറെ നല്ല പാട്ടുകൾ 80'സ് ഉണ്ടായിരുന്നു അല്ലേ.. 👍😊

Harshan
Автор

2021 എന്നല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലത്തെ ക്ലാസ്സിക്‌ പാട്ടുകൾ കേൾക്കാൻ നമ്മൾ മലയാളികൾ ഇവിടെ എത്തും ❤️❤️❤️

Edit:- 2022 ലും ഞാൻ വന്ന് കാണുന്നു 😬❤️

sabinabraham
Автор

എനിക്ക് വയസ് 54 ആയി ഇപ്പോഴും എനിക്ക് ഇഷ്ടപെട്ട ഒരു ഗാനം ആണ്

Sanusanju
Автор

ഈ പടം ഞാൻ കണ്ടിട്ടുണ്ട് . സ്കൂൾ പരിപാടിയിൽ ഈ പാട്ട് പാടിയിട്ടുമുണ്ട്. ഒരിക്കലും മറക്കാനാവാത്ത

ummerpp
Автор

നഷ്ടങ്ങൾ മാത്രം എഴുതി ചേർത്ത കൗമാരത്തിന്റെ താളുകളിൽ എത്രയോ വലിയ നഷ്ടങ്ങളാണ് സംഭവിച്ചത് എന്ന് ഈ ഗാനം കേൾക്കുമ്പോൾ 43 ആം വയസ്സിലും ഓർത്തു പോകുന്നു....❤

vedhasNamashiva
Автор

ഈ പടം എത്ര പ്രാവശ്യം കണ്ടെന്ന് ഓർമയില്ല. യുവാക്കളുടെ ഹരമായിരുന്നു ദേവി. അതിലെ ഗാനങ്ങളും.

rajanmrajan
Автор

അനുവാദമറിയാൻ .. അഴകൊന്നു നുള്ളുവാൻ ... അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ💜💜

induvenirani
Автор

രണ്ടു കുട്ടികളും നന്നായി അഭിനയിച്ചു...👌👌

velukkudichansvlogvelukkud
Автор

2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ണ്ടോ 😀😀

faseehmkpmna
Автор

എനിക്ക് ഇപ്പൊ 19 വയസ്സ്, അതായത് 2004...ഏത് സിനിമയാണെന്നോ നടൻ ആരെന്നോ അറിയില്ല, പക്ഷെ ഒരുപാട് ഇഷ്ടമാണ് ഈ പാട്ടുകൾ ❤

suryanarayanan
Автор

മികച്ച ഗാനവും അതിമനോഹരമായ ചിത്രികരണവും 🎵🎵 ഐവി ശശി സാറിന് പ്രണാമം 🙏🌹

kichuraj