Raappadithan Pattin | Daisy | Hareesh | Sonia | Renny Johnson - RIP Prathap Pothen Sir

preview_player
Показать описание
Song : Raappadithan...
Movie : Daisy [ 1988 ]
Director : Prathap Pothen
Lyrics : P Bhaskaran
Music : Shyam
Singer : KS Chithra

രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ [ രാപ്പാടി ]
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍
ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

സ്നേഹം പൂ ചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം
ആഴി തീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്നു കാല്‍തളിരില്‍
ആശാ നിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
Рекомендации по теме
Комментарии
Автор

ദൂരയാത്ര പോകുമ്പോ ബസിലിരുന്ന് ഈ പാട്ട് കേക്കണം.. എന്തൊരു ഫീലാ 😍😍😍

shameerkhan-namearts.
Автор

2024 ൽ ഈ പാട്ട് കേൾക്കുന്നവര് ഉണ്ടോ..🤩💖

HarisMuhammad-vfrp
Автор

എന്റെ പ്രീ ഡിഗ്രി കാലത്തെ പാട്ടാണ്. ഇന്നും ഈ 2024ലും ഈ പാട്ട് കേൾക്കുന്നു.

2024 ൽ. കേൾക്കുന്നവർ എത്ര പേർ?

Sudheer.London
Автор

ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എങ്കിലും 90s ൽ ജനിച്ച എനിക് ഈ പാട്ട് വളരെ ഇഷ്ടമാണ്. ഇന്നെനിക് 30 വയസ് . ഇനിയും വർഷം കഴിയും എന്റെ യുവത്വം കഴിയും എന്നാൽ ഈ പാട്ട് എന്നും ഇതുപോലെ കാണും. ഞാൻ എന്റെ വര്ധക്യത്തിലും ഈ പാട്ട് കേൾക്കുന്നുണ്ടാവും. എത്ര പെട്ടെന്നാണ് കാലം കടന്നു പോകുന്നത്. മരണ ശേഷം നമ്മളൊരു ശൂന്യത എന്നാൽ ഇത്തരം പാട്ടുകൾ ഒരിക്കലും മരിക്കുന്നില്ല

Poovum-poompattayum
Автор

❤️❤️❤️❤️🎼🎸..
പിന്നിട്ട
നഷ്ട്ട
കൗമാര കാലങ്ങളേ
മറക്കില്ലൊരിക്കലും
ഈ ജീവിതകാലമത്രയും.
... ❤️❤️

muhammedibrahim
Автор

അങ്ങനെ വർഷങ്ങൾ പോകുന്നു ഇനി എത്ര നാൾ ഓർക്കുമ്പോൾ. ഒരു നൊമ്പരം ആണ് ഈ പാട്ടും സീനും

sunnymvarghese
Автор

ഇന്ന് പ്രതാപ് പോത്തൻ സാറിന്റെ വിയോഗത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം ഫീൽ ചെയ്യുന്നു. പ്രതാപ് പോത്തൻ സാറിന് പ്രണാമം..

ABINSIBY
Автор

പ്രതാപ് പോത്തൻ സാറിന് ഒരു
കോടി പ്രണാമം 🙏🙏🙏🌹🌹🌹🌷🌷🌷🌷❤️❤️❤️❤️😭😭😭😭
എന്റെ ഇഷ്ട ഗാനം 🎼🎼🎼❤️❤️❤️❤️❤️💯💯💯🎶🎶🎶

souravsreedhar
Автор

ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ഊട്ടിയിലെ CBSE management schoolന്റെ പശ്ചാത്തലത്തിൽ പ്രതാപ് പോത്തൻ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.

ABINSIBY
Автор

ഒറ്റയക്ക് ദൂര യാത്ര പോകുമ്പോൾ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഒരു ചെറിയ ചാറ്റൽ മഴയോടുകൂടി ഈ പാട്ട് കേൾക്കണം അതി മനോഹരമായിരിക്കും ആ യാത്ര🥰💯👌🌹♥️🥰🥰

sajithaminisathyan
Автор

🙏🙏🙏ഒരു കാലഘട്ടത്തിൽ കോളേജ് കുമാരി കുമാരൻ മാരുടെ 👍🙏🌹🌹ഇഷ്ട്ടഗാനം 🌹🌹🙏👍👍

ajithkumarmkajithkumarmk
Автор

കാറിൽ drive ചെയ്തു പോകുമ്പോൾ കേൾക്കണം ഈ പാട്ട് എന്നാ feel ആണ് ആ ഒഴുക്കിൽ അങ്ങനെ പോകും വണ്ടി ചെറിയ ഒരു ചാറ്റൽ മഴ കൂടി ഉണ്ടെങ്കിൽ 😍🥰🥰🥰

noufalkl
Автор

പഴയ കാല ഓർമ്മകൾ ഓടിയെത്തുന്നു അന്ന് എനിക്ക് വയസ്സ് 15 അന്നത്തെ കാലഘട്ടത്തിൽ ഗാനമേള ഉണ്ടെങ്കിൽ ഈ പാട്ട് തുടക്കം ഉണ്ടാകും മറക്കാൻ പറ്റാത്ത ഒരു അനുഭൂതി

bijugeorge
Автор

പണ്ട് ക്രിസ്തീയ ഭക്തി ഗാനം ആണെന്ന് ആണ് ഞാൻ കേൾക്കുമ്പോൾ അങ്ങനെ തോന്നും.❤️

Aparna_Remesan
Автор

P ഭാസ്കരൻ സർ ന്റെ വരികൾ 👌🏻👌🏻👌🏻👌🏻യാത്ര കളിൽ കേൾക്കാൻ പറ്റിയ പാട്ട്...ദൂരെ നീലാംബരം.... ചിത്ര മ്മാ voice 👌🏻

goput
Автор

ഞാൻ ഓഫീസിൽ ഇരുന്ന് സ്ഥിരം കേൾക്കുന്ന പാട്ട്. വേറെ level feel... ചിത്രാമ്മ❤️

varunrajp.r
Автор

പ്രൈവറ്റ് ബസ്സുകളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പാട്ട് 😍

night_shifter_
Автор

ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ഉണ്ടോ ഇവിടെ..✌️😎💖

HarisMuhammad-vfrp
Автор

ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥🤔🤔🤔🤔

NandhaKumar-gvbx
Автор

ലോകാവസാനം വരെ -👍👍🙏🙏 - എല്ലാ ടെക്നീഷ്യൻസും - മാത്രമല്ല - ഇത്രയും ഡ്രംസെററ് തകർത്ത പാട്ട് മുൻപ് കാലം വന്നില്ല - 1988 ഞാൻ നാലാം ക്ലാസ് - റേഡിയോയിൽ കേട്ടത്

Krishi