Ormathan Vasantha | Daisy | Hareesh | Sonia - Valentine's Day Special Song - Yesudas Hits

preview_player
Показать описание
Song : Ormmathan Vaasantha...
Movie : Daisy [ 1988 ]
Director : Prathap Pothen
Lyrics : P Bhaskaran
Music : Shyam
Singer : KJ Yesudas

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍ [ 2 ]
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ [ ഓര്‍മ്മതന്‍ ]

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ [ ഓര്‍മ്മതന്‍ ]
Рекомендации по теме
Комментарии
Автор

ഞാൻ ബലവാടിയിൽ പഠിക്കുമ്പോൾ പാടാൻ പറഞ്ഞപ്പോൾ ആദ്യം പാടിയ പാട്ട്.. അച്ഛൻ പഠിപ്പിച്ചു തന്ന ആദ്യ പാട്ട്.. അന്നത്തെ സമ്മാനം സ്കെച്ച് പെൻ..

rejeenajames
Автор

ഒരിക്കലും ഇനി മടങ്ങി പോകാൻ ആവാത്ത നാളുകൾ 💕
ദാസേട്ടൻ 💕ശ്യാം 💕

arafu
Автор

കൗമാരത്തിൻ്റെ സ്നേഹവും പ്രേമവും ചാനല്ല്യവും എല്ലാം ഇഴചേർന്ന ഈ പാട്ട് നമ്മളെ കൗമാരത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു

josejoseph
Автор

ഈ പാട്ട് മൂളാത്ത ഒരു മലയാളി പോലും കാണില്ല.😍🥰🥰ശ്യം സാറിന്റെ മനോഹരമായ composition ❤️

Aparna_Remesan
Автор

മനം മയക്കുന്ന വരികളും മാസ്മരിക സംഗീതവും അസാധ്യ ആലാപനവും 😍❤️
എന്നും ഓർമയിൽ തിളങ്ങി നിൽക്കുന്ന നിത്യഹരിത ഗാനം ✌️💕

Abhi_Amigo
Автор

ഈ പാട്ട് കേൾക്കുമ്പോൾ 90സിലെ പഴയ ഓർമ്മകൾ മനസിലേക്കു കയറിവരും. പ്രണയം ഒഴുകുകയാണ് വരികളിൽ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. പോയ കാലത്തിന്റെ വസന്തം..

ABINSIBY
Автор

പ്രണയം ഒരിക്കലും പഴകുനില്ല .. എന്തോ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വേദന തോന്നും 💔
Heart touching movie by Pratap pothan ❤️നോട്ടുബുക്ക് സിനിമയിലൊക്കെ കാണിക്കുന്ന Lawrence School Ooty .. 💙
'Daisy thomas' ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രം❤️ .. ഈ നായികയെ പിന്നെ കണ്ടിട്ടേയില്ലലോ .. പണ്ട്, കോച്ചിലെ ഈ പാട്ട് കാണുമ്പൊൾ ഞാൻ ഈ നായിക Amala Akkineni ആണെന്നാണ് ഓർത്തിരുന്നത്

kiranbaby
Автор

വാലന്റൈൻസ് ഡേയ്ക്ക് ഇടാൻ പറ്റിയ പാട്ട്...

ക്ലാസിക് ഫിലിം.. ഡെയ്സി ❤️

akhil_mp
Автор

ഒരു കാര്യം ഞാൻ തറപ്പിച്ചു പറയാം .ലോകത്തിൽ ആർക്കും ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ കഴിയില്ല .എത്ര കേട്ടിട്ടും മതി വരുന്നില്ല.

georgevarghese
Автор

2022 ഇൽ ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ❤

ambadiabhilash
Автор

ഈ സിനിമയുടെ അവസാന ഭാഗങ്ങൾ കാണുമ്പോൾ കണ്ണ് നിറയും.

harilalcr
Автор

ഡെയ്സി.... ല.. ല.. ല
... ലാ..

ഈ പാട്ടിന്റെ ഒക്കെ കമ്പോസിംഗ് സെക്ഷൻ ഒക്കെ എന്ത് രസമായിട്ടായിരിക്കും അവർ ചെയ്തിട്ടുണ്ടാവുക.. ഫീൽ ❤😍👌

akhilknairofficial
Автор

വ്യോ മന്ദരത്തിലെ സാന്ദ്യ നക്ഷത്ര ങ്ങൾ പ്രേമാർദ്രയാം നീല നയനങ്ങൾ എന്ത് നല്ല വരികൾ. ഇതു 90 ന് മുൻപ് ഇറങ്ങി യ പടം.

gildarodriguesgilda
Автор

ഡെയ്സി. ഈ സിനിമയിലെ എല്ലാം ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്

sunilkumarmk
Автор

ഇപ്പോഴും മലയാളികൾ പാടി നടക്കുന്ന ഒരേ മനോഹരമായ ഒരു സോങ്ങ്

shefinbasheer
Автор

എന്റെ നഷ്ട പ്രണയം ഓർമ്മിക്കുന്നു - വേദനയോടെ

jaifartharayil
Автор

ഇത് കാണുന്ന 90 kids ചങ്കുകൾ കടന്ന് വരുവിൻ ❤❤❤❤

Harilal..
Автор

ആദ്യ വരിമുതൽ ചേർത്ത് വായിച്ചാണ് പിന്നീട് കേൾക്കാൻ ആഗ്രഹിച്ചത്.8ആം ക്ലാസ്സിൽ വെച്ചാണ് ഈ ഗാനം കേൾക്കുന്നത് ..പിന്നീട് അങ്ങോട്ട്‌ 10 വർഷങ്ങളായി കൂടെയുള്ള പാട്ട്... ഞാൻ ഏറെ പ്രണയിച്ച ഒരുവളായി മനസ് പറഞ്ഞ ഗാനം ..ഏറെ ഇഷ്ടം ... 🖤ഡെയ്സി !

sharonbenny
Автор

ദാസേട്ടന്റെശ്രുതിമധുരമായ ആലാപനം നമിക്കുന്നു.

annievarghese
Автор

എന്താ ഒരു feel ❤👌ഈ പാട്ടൊക്കെ കേൾക്കുമ്പോ ഇപ്പോളെത്തെ പാട്ടുകൾ എന്താ അല്ലെ.. ഇന്ന് കേട്ടു നാളെ മറക്കും

MIYAANGEL-wr