Manassu Nannavatte | Lyrics | Kunjeldho | Asif Ali | Rj Mathukutty | Vineeth Sreenivasan |

preview_player
Показать описание
Presenting to you the Manassu Nannavatte Lyric Video Song from Kunjeldho

Song Name: Manassu Nannavatte
Song Composed, Programmed and Arranged by Shaan Rahman
Singer: Vineeth Sreenivasan and Merin Gregory
Lyrics: Santhosh Varma
Strings : Sai Prakash My studio , Cochin Strings
Mixed and Mastered by Harisanker at My Studio, Kochi
Label: Magic Frames Music
Рекомендации по теме
Комментарии
Автор

മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ
ഓ.. തമ്മിൽ തമ്മിൽ
അരികെ മിഴിയരികെ കണ്ട നാൾ
എന്റെ കരളിലെ കുഞ്ഞു കതകിനെ
നിന്റെ ചിരി തഴുകി
മഞ്ഞു മണികളിൽ എന്റെ പുലരികൾ
നിന്റെ മുഖമെഴുതി
കനവിൽ ഞാനൊഴുകി
ഹാ.. മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ

കണ്ണു കണ്ണാടിയായോ അതിലൂടെയെന്നുള്ളിലെ
വർണ്ണസങ്കല്പമെല്ലാം ഒളിമിന്നി നീ കണ്ടുവോ..
വെയിലലയോടൊരു കളഭനിലാ പുഴ
കലരുകയാണിവിടെ
അതിരുകൾ മാഞ്ഞിടുമതിശയമാണിരു
ഹൃദയതലം നിറയെ
ദൂരെ ദൂരെയതിരോളം
പോകും യാത്രകഴിവോളം
നിഴലാവാൻ നീയുണ്ടെൻ ചാരെ..

കുഞ്ഞു മഞ്ചാടിപോലെ ദിനമെണ്ണിനീക്കുന്നു നാം
കൗതുകച്ചെപ്പിനുള്ളിൽ നിധിയാക്കിവയ്ക്കുന്നു നാം
ഇനിയിതുപോൽ പല നിമിഷവുമീവഴി
പടവുകളേറിവരും
കളിചിരി തീർത്തൊരു കവിതകൾ നാം
പകലിതളുകളിൽ എഴുതും
ദൂരെ ദൂരെയതിരോളം
പോകും യാത്രകഴിവോളം
നിഴലാവാൻ നീയുണ്ടെൻ ചാരെ..

മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ
ഓ.. തമ്മിൽ തമ്മിൽ
അരികെ മിഴിയരികെ കണ്ട നാൾ
എന്റെ കരളിലെ കുഞ്ഞു കതകിനെ
നിന്റെ ചിരി തഴുകി
മഞ്ഞുമണികളിൽ എന്റെ പുലരികൾ
നിന്റെ മുഖമെഴുതി
കനവിൽ ഞാനൊഴുകി..

madhusudanannair