Unarumee Gaanam HD Video Song | Thilakan | Ilayaraja | P Padmarajan - Moonnaampakkam

preview_player
Показать описание

Song - Unarumee Gaanam
Movie - Moonnaampakkam (1988)
Director - P Padmarajan
Music - Ilayaraja
Lyricist - Sreekumaran Thampi
Singers - G Venugopal, Chorus

#ThilakanDeathAnniversary #Ilayaraja #Padmarajan
Рекомендации по теме
Комментарии
Автор

കുട്ടിക്കാലത്തു അപ്പൂപ്പന്റെ കൈപിടിച്ചു പോയ വഴികൾ, ഇപ്പോഴും ഉണ്ട് ആ കൈകളിലെ ചൂട്, വല്ലാത്തൊരു നെഞ്ചിടിപ്പാണ് ഈ പാട്ട്

kalabhamadvt
Автор

*2025 ജനുവരി 1 ശേഷം ആരൊക്കെ കാണുന്നു 😇ഏത് വലിയ സൂപ്പർസ്റ്റാറിനോടും അഭിനയത്തിൽ ഒപ്പം നിക്കാൻ അല്ലെങ്കിൽ അവർക്ക് മുകളിൽ നിക്കാൻ കഴിഞ്ഞ ഒരേ ഒരു ലെജൻഡ് അതാണ് തിലകൻ 🤗🤗പലപ്പോഴും തിലകൻ കഥാപാത്രങ്ങൾ ജീവിക്കുക ആയിരുന്നു മറക്കില്ല ഒരിക്കലും ഒരായിരം ഓര്മ പൂക്കൾ 🤗🌹🌹*

FRQ.lovebeal
Автор

തിലകൻ കരഞ്ഞാൽ കാണുന്നവർ എല്ലാം കരയും.... അതാണ് ആ മാസ്മരിക 🥰❤.. കിരീടം എന്ന സിനിമയിൽ ആ അച്ഛന്റെ കൂടെ കരയാത്ത മലയാളികൾ ഉണ്ടാകില്ല.... മൂന്നാം പക്കത്തിലെ മുത്തച്ചനും.... 🥰🥰

sibitommy
Автор

ഇനി ആ പഴയ കാലം തിരികെ കിട്ടുമോ ഭഗവാനെ 😔😔😔😔😔
എല്ലാം ഓർമ്മകൾ മാത്രം
ഞങ്ങളുടെ അപ്പൂപ്പനും ഇങ്ങനെ തന്നെയാണ് ഇപ്പോൾ ഞങ്ങളെ വിട്ട് പിരിഞ്ഞു 😔😔😔😔😔

BindhuBindhu-vs
Автор

എന്നെ പോലെ ഇങ്ങനെ ഉള്ള പാട്ടുകൾ തേടിപിടിച്ചു കേൾക്കുന്നവരുണ്ടോ ☺️🙂❤️

sujithasunil
Автор

*2023*

*ഇളയരാജ എന്ന പ്രതിഭയെ എന്ത്കൊണ്ട് ഇഷ്ടപെടുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ ഒന്നും നോക്കണ്ട* ., *ഈ പാട്ട് അങ്ങ് ഷെയർ ചെയ്തേക്ക്* 🔥❤️

subhashkrishna
Автор

മഹാനടൻ എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരു വ്യക്തി-തിലകൻ.ഇനി പിറക്കുമോ ഇത് പോലൊരു അത്ഭുത പ്രതിഭാസം!

siddharthaa
Автор

1980 ഇൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം, ഇല്ലേൽ മരിക്കുമ്പോൾ ഒരു യന്ത്ര മായി പോയേനെ. ഇപ്പോൾ ധാരാളം ഓർമ്മകൾ ഉണ്ട്, ഒന്ന് മൂളാൻ ഇത് പോലത്തെ പാട്ടുകൾ ഉണ്ട്. നന്ദി ദൈവത്തോട്

RUBBERBANDMALAYALAM
Автор

എന്തോ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് കുട്ടികാലം ഓർമ വരും.. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 😰😰😰 1980 കാല ഘട്ടങ്ങളിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം ആണ്

praveen
Автор

ഇതൊക്കെയാണ് പാട്ടു... കഴിഞ്ഞകൊല്ലം ഇറങ്ങിയ പടത്തിലെ പാട്ടുകൾ പോലും ചുണ്ടിൽനിന്ന് മായുമ്പോൾ വർഷങ്ങൾ കഴിഞ്ഞ ഇത്തരം ഗാനങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു...
OLD IS GOLD... മൂന്നാം പക്കം സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു വിഷമം ഉണ്ട്... പറഞ്ഞു അറിയാക്കാൻ പറ്റത്തില്ല അത്...

Onana
Автор

തിലകൻ സാറിൻ്റെ അച്ഛൻ വേഷങ്ങൾ കാണുമ്പോൾ സ്വന്തം അച്ഛനെ ഓർക്കുന്നവർ ഇവിടുണ്ടോ?

dildiyadilnadiya
Автор

എന്റെ അപൂപ്പന്റെ അവസാന കാലങ്ങളിൽ ആശുപത്രിയിൽ അദ്ദേഹത്തെ നോക്കിയതാണ് ജീവിതത്തിൽ ഏറ്റവും വെല്യ ഭാഗ്യം 💔💔

History_Mystery_Crime
Автор

ഇന്നലെ കേട്ട പാട്ടു പോലും മറന്നു, പക്ഷെ ഇത്തരം പാട്ടുകൾ എന്നും ജീവനോടെ നിൽക്കും

akhilneethu-eu
Автор

മലയാള സിനിമയിൽ ഇത്രമേൽ സ്നേഹിച്ചു നൊമ്പരപ്പെടുത്തിയ ഒരപ്പുപ്പനും, കൊച്ചുമകനും ഇനിയുണ്ടാകില്ല

harilal
Автор

ഒരു പക്ഷെ യേശുദാസിനെ പോലെയോ എം.ജി.ശ്രീകുമാറിനെ പോലെയോ മുൻനിരയിൽ എത്തപ്പെടേണ്ടിയിരുന്ന ഗായകൻ ആയിരുന്നു പക്ഷെ ഒതുങ്ങി.... ആരൊക്കെയോ അദ്ദേഹത്തെ പക്ഷെ ഇതു പോലുള്ള ഒരുപിടി നല്ല ഗാനങ്ങൾ അദ്ദേഹം അത് മാത്രം മതി... അദ്ദേഹം എന്നും

ഷാനു.കണ്ണൂർK
Автор

1. അപ്പൂപ്പൻ (മൂന്നാം പക്കം)
2. രാമൻ പെരുന്തച്ചൻ(പെരുന്തച്ചൻ)
3. ജസ്റ്റിസ് പിള്ള (കിലുക്കം)
4. പോൾ പൈലോക്കാരൻ (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ)
5. ചാക്കോ മാഷ് (സ്ഫടികം)
6. കൊച്ചുവാവ (കാട്ടുകുതിര)
7. അനന്തൻ നമ്പ്യാർ (നാടോടി കാറ്റ്)
8. കേശു (മൂക്കില്ലാരാജ്യത്ത്)
9. അച്യുതൻ നായർ (കിരീടം)
10. അമ്മാവൻ (തനിയാവർത്തനം)
11. മേനോൻ ( ഇന്ത്യൻ റുപ്പി)
12. രാഘവൻ നായർ (സന്ദേശം)
13. ബാലരാമൻ (ഗോഡ്ഫാദർ)
14. മേസ്തിരി (സ്പിരിറ്റ്)
15. കരീം ഇക്ക ( ഉസ്താദ് ഹോട്ടൽ)
സീരിയസ്, കോമഡി, വില്ലൻ, അച്ഛൻ മുതലായ എല്ലാ വേഷങ്ങളും ചെയ്യാൻ കഴിവുള്ള മലയാള സിനിമയുടെ പെരുന്തച്ചൻ - പദ്മശ്രീ തിലകൻ❤️🙏


NB: പല കഥാപാത്രങ്ങളും വിട്ടുപോയി പ്രത്യേകിച്ച് കൗരവരിലെ അലിയാർ പഞ്ചാബി ഹൗസിലെ കൈമൾ മാഷ് സന്മനസ്സുള്ളവർക്ക് സമാധാനം സിനിമയിലെ ദാമോദർജി കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ നടേശൻ മുതലാളി വീണ്ടും ചില വീട്ടുകാര്യങ്ങൾ സിനിമയിലെ കൊച്ചു തോമ. പറയാൻ ആണെങ്കിൽ ഇനിയും ഒരുപാട് ഉണ്ട്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒരുപോലെ മികച്ചതാണ്.❤️❤️❤️

harinarayanans
Автор

പാട്ട് കേൾക്കുമ്പോൾ തന്നെ... ഉള്ളിലൊരു... നീറ്റലാ.. 😓😓😓😓😓😓😓😓

പിന്നെ പിന്നെ യും കേൾക്കുമ്പോൾ തന്നെ... എന്തോ ജീവിത്തിൽ നഷ്ട്ടപെട്ടുപോയ മാരി... 😪😓😔😔😔

JithuVino
Автор

Favourite ലിസ്റ്റിൽ എന്നും ഒന്നാം സ്ഥാനത്തു ഉള്ള പാട്ട് 😊🖤

milaanmasood
Автор

വേർപാടിന്റെ 10 വർഷങ്ങൾ... പകരം വയ്ക്കാനില്ലാത്ത പ്രതിഭ... തിലകൻ ചേട്ടൻ 🤍🌸💔

reshma
Автор

എന്ത് രസാ ഈ സ്ഥലങ്ങളൊക്കെ കാണാൻ. പുതു തലമുറക്ക് നഷ്ടപ്പെട്ടുപോയ നാട്ടുമ്പുറം. പണ്ടെങ്ങാനും ജനിച്ചമാതിയായിരുന്നു...

muhsina