Chaanchakkam Thenniyum | 1080p | Johny Walker | Mammootty | Jeet Upendra | Prem Kumar

preview_player
Показать описание
Song : Chaanchakkam Thenniyum...
Movie : Johnnie Walker
Lyrics : Gireesh Puthenchery
Music : SP Venkitesh
Singer : KJ Yesudas

ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ [ 2 ]

വെണ്‍പ്രാവുകള്‍ ചേക്കേറുമീ ചുരങ്ങളില്‍ മരങ്ങളില്‍ കാറ്റോതിയോ
പൂം തുമ്പികള്‍ വിണ്‍കുമ്പിളില്‍ പമ്മിയും പതുങ്ങിയും തേന്‍ തേടിയോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍ [ ചാഞ്ചക്കം ]

രാപ്പാടികള്‍ പാഴ്ച്ചിപ്പികള്‍ കുരുന്നിളം സ്വരങ്ങളായ്‌ പൂക്കുന്നുവോ
നീര്‍ത്തുള്ളികള്‍ നീലാംബരി കരള്‍ത്തടം തുടുക്കുവാന്‍ പാടുന്നുവോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
Рекомендации по теме
Комментарии
Автор

ഒരുതരം മാസ്മരികമായ 90കളുടെ ഫീലിംഗ് ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... എന്താണെന്ന് അറിയില്ല എന്തൊക്കെയോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....

JoyalAntony
Автор

ഇൗ കാലഘട്ടത്തിൽ സ്കൂളിൽ പഠിച്ചിരുന്ന ഞാൻ ഇന്ന് ആ നല്ല ദിവസങ്ങൾ കഴിഞ്ഞത് വേദനയോടെ ഓർത്തു പോകുന്നു.. അന്ന് അറിഞ്ഞില്ല എത്ര നല്ല കാലഘട്ടം ആണ് നഷ്ടപ്പെട്ടു പോകുന്നത് എന്ന്..ഓണവും വിഷുവും പൂരവും പെരുന്നാളും സ്കൂൾ അവധികാലം, വീട്ടിൽ വിരുന്നുകാർ വരുന്നതും എല്ലാം വല്ലാതെ മനസ്സിനെ അത്രയും പ്രിയപ്പെട്ട കാലം ആണ്

anukumar
Автор

ഞാൻ 1983 ൽ ജനിച്ചു ഈ മനോഹര കാലഘട്ടത്തിലൂടെ കുട്ടികാലം ആസ്വദിച്ച ഞാൻ എത്ര ഭാഗ്യവാൻ ആണ്

sinoopprevi
Автор

എന്നേക്കാൾ 7 വയസിനു മൂത്ത മമ്മൂക്കയുടെ ഫാനായ എന്റെ ചേട്ടൻ ചെറുപ്പത്തിൽ തിയേറ്ററിൽ കൊണ്ട് പോയി കാണിച്ച പടം. ചേട്ടൻ അനിയന്മാരുടെ തീവ്ര സ്നേഹത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ സിനിമ. എനിക്ക് പ്രായം 43 ആയിട്ടും ഇപ്പോളും പൊന്നുപോലെ എന്നെ സ്നേഹിക്കുന്ന എന്റെ ചേട്ടനെ ഈ പാട്ടു കേൾക്കുമ്പോൾ പ്രത്യേകം ഓർക്കും..miss you ചേട്ടാ.

sojykalaparambath
Автор

ഇനി ഇങ്ങനത്തെ ഒരു കാലഘട്ടം തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ സങ്കടം വരും 😔

praveenmachu
Автор

പ്രിയ വെങ്കിടേഷ് സാർ അങ്ങ് ശരിക്കും ഒരു മഹാനായ സംഗീതനജ്ഞൻ ആണ്. 80 90 കളിൽ അനശ്വരങ്ങളായ പാട്ടുകളും പശ്ചാത്തല സംഗീതവും നൽകി അന്നത്തെ തലമുറട്ടെ ഹരംകൊള്ളിച്ചു. ഇന്ന് ഈ 2020 ൽ അതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ അനുഭവപ്പെടുന്നു.

muhammednoufal
Автор

*ജോണി വാക്കർ ഇവിടെ ജീവിക്കുന്നു*
ഇങ്ങനെ എഴുതി കാണിച്ചിട്ട് സിനിമ തീരുമ്പോൾ നെഞ്ചിനകത്തു ഒരു വിങ്ങൽ ആണ് 😕
മമ്മൂക്ക ❣️❤
Favrt Movie Ever
ജോണി വാക്കറിന്റെ ആ സ്വർഗത്തിലേക്ക് ഒരു യാത്ര അതാണ്‌ Feel 🥰🥰❤
ഗിരീഷേട്ടൻ 🔥❣️

ladouleurexquise
Автор

പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന ഒരു മനോഹര ഗാനം...ദാസേട്ടന്റെ ശബ്ദം...വർണിക്കാൻ വാക്കുകളില്ല...

annstars
Автор

ഹെൽമെറ്റ്‌ വെയ്ക്കാതെയുള്ള 90 കളിലെ എത്രെയോ ഈ സിനിമയും പാട്ടും അന്നത്തെതിരിച്ചു വരാത്ത ആ കാലവും.., സുന്ദരമായ ഓർമകളും

sriyanharish
Автор

1984 and 1992 idayil janichavarku mathram aaswadhikan kazhiyunna feel....nostu...90's kids are gem !!❤

sreekuttan
Автор

ജയരാജും രഞ്ജിത്തും മമ്മൂക്കയും എസ് പി വെങ്കിടേഷും ഒക്കെ കൂടി തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാളത്തിനു തന്ന വെസ്റ്റേൺ കൗബോയ് സ്റ്റൈൽ സിനിമ❤️
Reminds the great Clint Eastwood, Sergio Leone and Ennio Morricone❤️

memorylane
Автор

ജോണിവാക്കർ 1992 വിഷു റിലീസ്
കൂടെ ഇറങ്ങിയത്: കമലദളം, സർഗം, സൂര്യമാനസം, കാസർഗോഡ് കാദർഭായ്:
ഹിറ്റുകൾ പിറന്ന വിഷുക്കാലം....

sanjayct
Автор

തിരിച്ചു വരാത്ത കുട്ടിക്കാലത്തേക്ക് എന്റെ മനസിനെ വലിച്ചെറിഞ്ഞു കരയിപ്പിച്ചല്ലോ ഈ പാട്ട്. എന്തോ ഈ പാട്ട് കാണുമ്പോൾ കണ്ണ് നിറഞ്ഞു

nelsonidukki
Автор

90 കളിലെ ജീവിതം ആണ് ശെരിക്കും ജീവിതം. എത്ര കാലം കഴിഞ്ഞാലും അങ്ങനൊരു വസന്തം ഇനി ഉണ്ടാകില്ല. അന്നൊക്കെ explore ചെയ്യാം എന്തെല്ലാം ഉണ്ടായിരുന്നു.. ഇന്നോ, മൊബൈൽ ലോകം..

മാങ്ങാ എറി.
കുളത്തിൽ കുളി.
പാടത്തെ ക്രിക്കറ്റ് കളി.
ദൂരദർശൻ.
ബാക്കി nostaligic ഇതിനടിയിൽ കൂട്ടിചേർത്തോ...

Poovum-poompattayum
Автор

Johny johnychayan ഇപ്പോളും കാണുമ്പോൾ ഒരു നൊമ്പരം. മമ്മൂക്ക എന്റെ സൂപ്പർ ഹീറോ ആയ സിനിമ ❤

binoyphilip
Автор

ഈ സിനിമയും, അതിലെ പാട്ടുകളും മാത്രമല്ല; ഈ സിനിമയുടെ പോസ്റ്ററുകൾക്കു വരെ ഒരു പ്രത്യേക ഭംഗിയായിരുന്നു. മമ്മൂക്കായുടെ സ്റ്റൈലൻ പോസുകൾ ഉള്ള പോസ്റ്ററുകൾ എൻ്റെ കുട്ടിക്കാലത്ത് അതിശയത്തോടെ നോക്കി നിന്നത് ഇന്നലെ കഴിഞ്ഞതുപോലെ....

Ajeeb
Автор

ഞാൻ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ സിനിമയാണ്
ഇന്നും ഈ പാട്ടിനെ മറികടക്കാനുള്ള വേറെ ഒരു ട്രിപ്പിങ് സോങ് ഞാൻ കേട്ടിട്ടില്ല
Gireesh Puthanchery
❤️❤️❤️❤️

anandhugokulam
Автор

ഞാൻ മോഹൻലാൽ ഫാൻ ആണ് but മമ്മൂക്കയുടെ മൂവിസിൽ ഇഷ്ടമുള്ള favTകളിൽ ഒന്നാണ് johny walker😍

sijinhrxcgn
Автор

നൊസ്റ്റാൾജിയ
ജോണിച്ചൻ മരിക്കരുതായിരുന്നു
ഇന്നും ഈ ഫിലിം കാണുമ്പോൾ മനസ്സിലൊരു നൊമ്പരമാണ് ❤
S P V -പുത്തഞ്ചേരി മാജിക്

RajeshK-rbth
Автор

ഇല്ലാത്ത കാമുകിയെ സ്വപ്നം കാണാൻ 90 Kids നെ പഠിപ്പിച്ച ഗാനരചയിതാവ് .. ഗിരീഷേട്ടൻ

shyamprasadam