Kannin Vaathil Charathe | Video Song 4K Remastered | Mulla | Vidyasagar | Gayathri Ashokan

preview_player
Показать описание
Presenting kannin vathil Charathe Video Song 4K from the movie Mulla .

Movie : Mulla
Lyricist: sarath vayalar
Music: vidyasagar
Singer: Gayathri

Directed by : Lal Jose
Written by : M. Sindhuraj ,Sangeeth Kollam
Music by : Vidyasagar
Cinematography : Vipin Mohan
Edited by : Ranjan Abraham, Sangeeth Kollam
Starring Dileep, Meera Nandan, Saiju Kurup, Biju Menon,
Suraj Venjaramoodu, Salim Kumar
#kanninvathil #mulla #4kremastered

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

ഇടനെഞ്ചുരുകും ചൂടുപറ്റി
കയ്യൊരുക്കും തൊട്ടിലില്‍‌മേല്‍
കണ്മണിയേ കണ്ണടയ്ക്ക് നീയുറങ്ങ്
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

തളിരിന്‍ മെയ്യിന്‍ തഴുകാനെന്നും പനിനീരോ നദിയായി
അരയില്‍ മിന്നും ചരടായി മാറാന്‍ കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെയീ ആടീ കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ താലോലിച്ചെന്‍ മൌനം പോലും താരാട്ടാക്കുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ

അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി
ചിരിതൂകി പതിവായീ
മനസ്സോ മീട്ടും മയിലിന്‍ പീലി
അണിയുന്നേ മുടിയില്‍ നീ
എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണും ഞാനും കൂടെയാടുന്നെ
വെണ്‍തിങ്കള്‍ ദൂരെ നിന്നും വന്നീ
വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ

sreeragssu
Автор

2008 ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ വലിയ കറുത്തമൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും.. കോട്ടികളിയും, കൊത്തങ്കലാടലും പമ്പരംകുത്തും തോട്ടിൽ കുളിക്കാൻ പോയതും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺

sarathk
Автор

സത്യം പറഞ്ഞാൽ സിനിമയുടെ 100 ഇരട്ടി ഫാൻസ് ഉണ്ട് ഇതിലെ എല്ല പാട്ടിനും ! ❤️
വിദ്യാസാഗർ മാജിക് ! 🦋❤️

jibinoffl
Автор

2008 ല്‍ ഈ സിനിമ ഇറങ്ങിയ സമ്മര്‍ വെക്കേഷന്‍ മറക്കാന്‍ പറ്റില്ല.. ആദ്യത്തെ IPL സീസണും....
TV യില്‍ എപ്പോഴും ഈ പാട്ടും ഇതിലെ മറ്റു പാട്ടുകളും കേള്‍ക്കാം ♥ പിന്നെ കേട്ടിരുന്നത് അണ്ണന്‍ തമ്പി, ഇന്നത്തെ ചിന്താവിഷയത്തിലെ പാട്ടുകളും...
അതൊക്കെ ഒരു കാലം... 8ാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം ♥

sreeragssu
Автор

2008 school days, kiran TV
And this song ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭

akhilkrishna
Автор

ഓടക്കുഴൽ നാദം ഇത്രയും മനോഹരമായി തന്റെ പാട്ടുകളിൽ ഉപയോഗിക്കുന്ന വേറെ സംഗീതസംവിധായകൻ

amaljeevk
Автор

മലയാളത്തിലെ character ട്രാൻസ്‌ഫോർമേഷൻ ന്റെ കാര്യത്തിൽ ദിലീപിനോളം underatted ആക്കിയ നടൻ വേറെ ഇല്ല....ഒരു നടൻ എന്ന നിലയിൽ അസാധ്യമായ റേഞ്ച് ആണ് ഇങ്ങേർക്കു.... ചാന്തുപോട്ടിലെ രാധയായി സിനിമ സെറ്റിൽ കഥാപാത്രം വിടാതെ അഭിനയിച്ചു വിട്ടുപോകാത്ത അവസ്ഥ വരെ ഉണ്ടായി.. അതേ നടൻ തന്നെ ഇങ്ങനെ ഒരു കഥാപാത്രം ചെയ്തു 🔥....

SreegovindM
Автор

ലാൽ ജോസും വിദ്യാസാഗറും ഒരു കിടിലൻ കോമ്പിനേഷൻ ആയിരുന്നു. ❤ പാട്ടിന്റെ കാര്യത്തിലും ചിത്രീകരണത്തിന്റെ കാര്യത്തിലും രണ്ടുപേരും ഗ്യാരണ്ടി ആണ്. 👏

memorylane
Автор

"ആരാരോ അരീരാരോ" പോർഷൻ വരുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഇലക്ട്രിക്ക് ഗിറ്റാർ നോട്ട് ബ്ലെൻഡ് ചെയ്ത് പോകുന്നുണ്ട്..brilliant composing..വിദ്യാസാഗർ🔥

joshyissac
Автор

വിദ്യാജിയുടെ മാന്ത്രിക സംഗീതം ❤️
എന്നും മലയാളികളുടെ ഓർമ ഉറങ്ങി കിടക്കുന്നത് ഈ thelunganil ആണ് 😘
അദ്ദേഹം നമ്മടെയാണ് ☺️
മലയാളികളുടെ സ്വന്തം വിദ്യാജി 🥰

unnikrishanp
Автор

ദിലീപേട്ടന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷം 😍
തമിഴ് നാട്ടിലും നല്ല റിവ്യു കിട്ടിയ മൂവി ❤️
ഇതിലെ പാട്ടുകൾ ഒക്കെ 😍👌👌

jeevan
Автор

ആരുമെന്താ male voice നെ കുറിച്ച് പറയാത്തെ 🥺
എന്ത് രസാ കേക്കാൻ 🥰😘🥰

meghamegha
Автор

2008 ഏപ്രിൽ മാസത്തിൽ ദിവസവും ടീവി യിൽ കേട്ടിരുന്ന പാട്ട്...2008 ഏപ്രിൽ മാസത്തിൽ മുല്ല, അണ്ണൻ തമ്പി സിനിമകളിലെ പാട്ടുകൾ ടീവിയിൽ വൈറൽ ആയിരുന്നു.

abeyjohnshaibu
Автор

ഇറങ്ങിയ ഇടക്ക് സ്ഥിരം ടീവിയിലും, ബസിലും, റേഡിയോയിലേം നിറ സാന്നിധ്യം ആയിരുന്നു ഈ ഗാനം.❤️❤️

Aparna_Remesan
Автор

പണ്ട് തൊട്ടേ ഇഷ്ടമുള്ള ഒരു പാട്ട്. വേണ്ട രീതിയിൽ അംഗീകാരം കിട്ടാതെ പോയ ഗായകൻ : പ്രതാപ് ചന്ദ്രൻ. Thank you matinee now❤️💙💜🖤💛💚

BENJAMIN-tzdd
Автор

മനസ്സിനെ വല്ലാതെ touch ചെയ്ത പാട്ടു.. ഓരോ വരിയിലും.. സ്നേഹം നിറഞ്ഞ് നിൽക്കുന്നു ❤️❤️

ramjith.rramankutty
Автор

കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ

ഇടനെഞ്ചുരുകും ചൂടു പറ്റി കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടച്ച് നീയുറങ്ങ്
ആരാരോ ആരാരോ ആരിരോ ആരിരാരോ

തളിരിൻ മെയ്യിൽ തഴുകാനെന്നും
പനിനീരോ നദിയായി
അരയിൽ മിന്നും ചരടായ് മാറാൻ
തിരയും മെല്ലെ വരവായ്
ഓളം തുള്ളീ മെല്ലേ പാടി കാളിന്ദീ
ഓമൽ ചുണ്ടിൽ ചേരാൻ പുഞ്ചിരി പാലാഴി
ഈ നാളിൽ നിന്നെ താലോലിച്ചെൻ മൌനം പോലും താരാട്ടാകുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ (കണ്ണിൻ, ...)

അരയാൽ കൊമ്പിൽ കുഴലൊന്നൂതി
ചിരി തൂകി പതിവായ് നീ
മനസ്സോ നീട്ടും മയിൽ പീലി അണിയുന്നേ മുടിയിൽ ഞാൻ
എന്നും തെന്നൽ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണൂം ഞാൻ കൂടെയാടുന്നേ
വെൺ തിങ്കൾ പോലും വിണ്ണിൽ വന്നീ വെണ്ണക്കിണ്ണം മുന്നിൽ നീട്ടുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ (കണ്ണിൻ, ...)

vishnumaya
Автор

*ഇത് വരെ ചെയ്തതിൽ ഏറ്റവും പഴക്കം കുറഞ്ഞ പ്രിന്റ് 😊*
_🎼❤️ വിദ്യാജിയുടെ സംഗീതം ❤️🎼_

niranjananair
Автор

ഒരു വിജയ ചിത്രം അല്ലാതെ ഇരുന്നിട്ട് കൂടി എനിക്ക് ഈ പടം ഒരുപാട് ഇഷ്ടം ആണ് അതിന്റെ പ്രധാന കാരണം ഇതിലെ പാട്ടുകൾ ആണ് ♥️

rakeshpm
Автор

ഈ ഗാനവും ആ കുഞ്ഞിന്റെ മുഖവും എന്തൊരു ചേലാണ് 😍...

AkhilsTechTunes