Manassin Madiyile | 1080p | Manathe Vellitheru | Lakshmi | Sreeraman - Johnson Hits

preview_player
Показать описание
Song : Manassin Madiyile...
Movie : Maanathe Vellitheru [ 1994 ]
Director : Fazil
Lyrics : Shibu Chakravarthy
Music : Johnson
Singers :Vani Jairam & Chorus

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ...
മയങ്ങൂ മണിക്കുരുന്നേ..
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ.... [ മനസ്സിന്‍ ]

പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം [ മനസ്സിന്‍ ]

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍‍ കൂ‍ടെവാഴും
ദേവസംഗീതമാണു ഞാന്‍ [ മനസ്സിന്‍ ]
Рекомендации по теме
Комментарии
Автор

മരിച്ചുപോയ എന്റെ ചേച്ചിയെ ആണ് എനിക്കിപ്പാട്ടു കേൾക്കുമ്പോ ഓർമ്മ വരുന്നത്, , എന്നെ ഉറക്കാൻ പാവം ഈ പാട്ടു പാടും, , അവളുടെ മരണം എന്നെ വല്ലാതെ തളർത്തി എന്റെ ചേച്ചിയല്ല അമ്മതന്നെയാ അവൾ എനിക്ക് 😭😭

amedia
Автор

ഈ പാട്ട് തരുന്ന feel പറഞ്ഞൊപ്പിക്കാൻ കഴിയില്ല 😘 അത്രക്കും മനസ്സിന് relaxation തരുന്ന song ആണ് 😚
❤️ജോൺസൺ മാഷ് ❤️

unnikrishanp
Автор

എത്ര മാധുര്യമാണ് വാണിയമ്മയുടെ ശബ്ദത്തിന്. കുട്ടിക്കാലത്ത് ആദ്യമായി വാണിയമ്മ എന്ന ഗായികയെ അറിഞ്ഞത് ഈ പാട്ടിലൂടെയാണ്.'പിന്നെ ഒത്തിരി ഗാനങ്ങൾ കേട്ടു .ആദരാഞ്ജലികൾ

harimenon
Автор

ഈ സോങ് കേൾക്കുമ്പോൾ നമ്മുടെ ഒക്കെ ആ പഴയ കുട്ടികാലം ഓർമ്മവരുന്നു.. ❤️❤️

maheshkumarmadhavan
Автор

വിഷമിച്ചിരിക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കുമ്പളുള്ള ആശ്വാസം വേറെ തന്നെയാണ്. നല്ല ഒഴുക്കാണ് ഈ പാട്ടിനു. വരികൾക്കെന്താ ശക്തി.

ABINSIBY
Автор

ഈ ഗാനം ഇടക്കിടക്ക് ഞാൻപോലും അറിയാതെ മനസ്സിൽ വരികയും അത് മൂളി നടക്കുകയൂം ചെയ്യാറാണ് എന്റെ പണി😍😍😍😍😍

Afru
Автор

മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)
പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ
ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)

adwaithhhhh
Автор

വാണി ജയറാം, പി മധുരി എന്നി ലെജൻഡ് ഗായികമാർക് മലയാളത്തിൽ ഒരുപാട് അവസരങ്ങൾ ലഭിക്കണം ആയിരുന്നു

Arjun-ejfj
Автор

ആരോക്കെയോ ഈ പാട്ട് പാടി കേട്ടിട്ടുണ്ട് പക്ഷേ വാണിജിയുടെ ശബ്ദത്തിലും ഭാവത്തിലും എന്തോ ഒരു പ്രത്യേകതയുണ്ട് . മഴപൊഴിയുന്ന രാവുകളിൽ ജനാലയുടെ അഴികളിൽ മുഖം ചേർത്തുനിൽക്കുമ്പോൾ ഈ പാട്ടു ഒഴുകിവരുമ്പോൾ ഞാൻ വീണ്ടും .അമ്മയെ കാത്തുനിൽക്കുന്ന ആ പത്തുവയസുകാരൻ ആവും. Thank you Johnson mash and Shibuji for giving such a beautiful

jayachandranv
Автор

ഈറനണിഞ്ഞ മിഴികളുമായി ഓരോ തവണയും കേൾക്കുന്ന ഞാൻ 😔😢
Vaani mam Voice nd Singing Outstanding. Lyrics nd Music OSM. Evergreen Song 😍😍

Abiii_Matteo
Автор

ഇതേ പോലെയുള്ള അസുരന്മാരുടെ ജീവിതത്തിൽ ചെന്ന് ചേർന്ന് നശിച്ചു പോയ എത്രയോ അമ്മമാർ😢😢

vinuvinu
Автор

ഈ പാട്ടിന്‍റെ തുടക്കവും പിന്‍ഗാമിയിലെ '' വെണ്ണിലാവോ ചന്ദനമോ '' എന്ന പാട്ടിന്‍റെ തുടക്കവും ഒരേ പോലെ തോന്നുന്നു

sreeragssu
Автор

താരാട്ടിൽ അഭിരമിക്കാത്തവരായി
ആരുണ്ട്...
അതേ അമ്മിഞ്ഞ നുകരുകയാണ്...
കണ്ണും പൂട്ടി നുകരുകയാണ്....
ദൈവത്തിന്റെ കയ്യൊപ്പ്
കനിഞ്ഞു കിട്ടിയ പാട്ട്...
സിനിമയുടെ കഥാതന്തു
കാട്ടിത്തന്ന പാട്ട്...
ഇതു മാനത്തെ വെള്ളിത്തേരല്ല
അമ്മ മനസ്സിന്റെ നൊംബരം
ഉതിരുന്ന സുവർണ്ണത്തേര്.

sasidharannadar
Автор

ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് എനിക്ക് മാത്രമാണോ?.... ജോൺസൺ മാഷ് ❤❤

fazalrah
Автор

ഈ പാട്ട് മാത്രമല്ല ഈ സിനിമ തന്നെ വളരെ സ്പെഷ്യൽ ആണ്.... ഇന്ന് ഇറങ്ങുക ആണെങ്കിൽ ഇന്ത്യ മുഴുവൻ ഹിറ്റ് ആകുമായിരുന്നു.... ഒറ്റപ്പെടലിന്റെ വേദനയും, ആ ഓർമ്മയിൽ മാത്രം ജീവിക്കുന്ന എന്തോ ഒരു ഭയം ആണ് ഈ സിനിമ ആദ്യം

Lakshmidasaa
Автор

ഈ സ്വര മാധുര്യം ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന കാലത്തോളം ഞങ്ങളുടെ മനസ്സിൽ വാണിയമ്മക്ക് മരണമില്ല ♥️

AVCreations.
Автор

മക്കളെയും കുടുംബത്തെയും miss ചെയ്യുന്നു, , പ്രവാസ ജീവിതം, , എല്ലാം വെടിയേണ്ടി വരുന്നു, , , കുഞ്ഞുങ്ങളുടെ, ചിരിയും, കളിയും, വളർച്ചയും, അവരോടൊത്തുള്ള നല്ല നാളുകളും 😔😔😔❤❤❤

siniabraham
Автор

4 മാസം മാത്രം പ്രായമുള്ള വാവ ഈ പാട്ട് കേൾക്കുമ്പോൾ മാത്രം കരച്ചിൽ നിർത്തുകയുള്ളു 🥰🥰

jomijoseph
Автор

ഏറെ നാളുകൾക്കു ശേഷം കേട്ടപ്പോൾ superb feel 👌🔥
ഇഷ്ടമല്ലേ ഈ പാട്ട് 👍🎶

amal_b_akku
Автор

ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും 😔

shanyshy