Vaa Vaa Thaamarappenne | 1080p | Karumadikkuttan | Kalabhavan Mani | Nandini - Mohan Sithara Hits

preview_player
Показать описание
Song : Vaa Vaa Thaamarappenne...
Movie : Karumaadikkuttan [ 2001 ]
Director : Vinayan
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : MG Sreekumar & Chorus

വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ [ 2 ]
കൂടെ കളിക്കാന്‍ വാ ഓ താളം തുള്ളാന്‍ വാ
കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ [ 2 ]

വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ
കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ
കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ [ 2 ]

അക്കരെയുണ്ടൊരു ചക്കരമാവു്
കൊമ്പു നിറച്ചും മാങ്ങാ
അക്കരെയുണ്ടൊരു ചക്കരമാവു
കൊമ്പു നിറച്ചും മാങ്ങാ
ചക്കരകുട്ടീ നീ കൂടെ വന്നാല്‍ മാങ്ങാ പറിച്ചു തരാം [ 2 ]
നല്ല മാങ്ങാ പറിച്ചു തരാം

വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ
കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ
കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ [ 2 ]

കൊക്കര കൂവുന്ന പൂവന്‍ കോഴി
തക്കിട തരികിട താറാവ്
കൊക്കര കൂവുന്ന പൂവന്‍ കോഴി
തക്കിട തരികിട താറാവ്
തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍
കരുമാടിക്കുട്ടനു തന്തോഴം
തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍
കരുമാടിക്കുട്ടനു തന്തോഴം ഈ
കരുമാടിക്കുട്ടനു തന്തോഴം

വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ
കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ
കുട്ടനാടിന്‍ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ [ 2 ]
Рекомендации по теме
Комментарии
Автор

പാട്ടിന്റെ തുടക്കം മുതൽ മിക്ക സീനിലും നന്ദിനിക്കുട്ടി ദേഷ്യം കാണിക്കാനാണ് ശ്രമിച്ചതെങ്കിലും നമ്മുടെ മണിചേട്ടന്റെ നിഷ്കളക്കമായ അഭിനയത്തിനു മുന്നിൽ അവർക്കു ചിരി വരുന്നുങ്ങായിരുന്നു...
.
അതാണ് നമ്മുടെ മണിച്ചേട്ടൻ ... ❤❤❤😢😢

abdulfawazpt
Автор

നന്ദിനിക്ക് ഒരു ബിഗ് സല്യൂട്... ഈ കഥാപാത്രം മണിച്ചേട്ടനോട് ഒപ്പം നിന്ന് മികവുറ്റു ആകിയതിനു...

anurajr
Автор

ദിവ്യ ഉണ്ണിയേക്കാൾ സുന്ദരിയാണ് നന്ദിനി mam, Aishwariya mam ന്റെ കാര്യം പിന്നെ പ്രേത്യേകം
ഞങളുടെ സ്വന്തം മണിച്ചേട്ടൻ❤️❤️🙏🙏

kesiyasebastian
Автор

കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിയും ഒത്തിരി ഇഷ്ട്ടം💕💕💕
മണിചേട്ടൻ😍💞

Aamii
Автор

അഴകപ്പൻ സാർ എന്തു ഭംഗി ആയിട്ടാ ഞങ്ങളുടെ നാടിന്റെ സൗന്ദര്യം ഒപ്പി എടുത്തിരിക്കുന്നത്

renjuraveendran
Автор

കാരിമാടി കുട്ടനിലെ കുട്ടനെ മറക്കാൻ പറ്റോ 😍

mohdthajmalaa
Автор

ഈ പാട്ടിനും അത്ഭുതദ്വീപിലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ പാട്ടിനും ഏതാണ്ട് ഒരേ ഫീൽ ആണ് രണ്ടും ചെറുപ്പകാലത്തെ nostu❤❤❤❤❤❤

vasudevkrishnan
Автор

എനിക്കു ഒരുപാട് ഇഷ്ടപ്പെട്ട സോങ് ആണ് ഒപ്പം സിനിമയും .. മണിച്ചേട്ടൻ തകർത്തു

roby-vo
Автор

കോമഡി, ആക്ഷൻ, സെന്റി, മാസ്സ്, നായകൻ, വില്ലൻ, സഹനടൻ, ഗാനലാപനം
Complete പാക്കേജ് 😍

vishakcv
Автор

അന്താക്ഷരി കളിക്കുമ്പോള്‍ ''വ'' കിട്ടിയാല്‍ പിന്നെ ഒന്നും നോക്കില്ല പാടും '' വാ വാ താമരപ്പെണ്ണേ '' ♥😍🥰

sreeragssu
Автор

എത്ര കണ്ടാലും മതിയാവാത്ത സിനിമ... ഓരോ സീനും 👍👍👍

abdulnasar
Автор

ദിവ്യ ഉണ്ണി നിരസിച്ച ഒരു മികച്ച കഥാപാത്രം കൗസല്യ പൂർണതയിൽ എത്തിച്ച നിമിഷങ്ങൾ.... ❤💙ചെറുപ്പത്തിൽ ഇവരുടെ ശെരിക്കും നന്ദിനി ആണെന്നും വിചാരിച്ചിട്ടുണ്ട്... 😍

vishnuvasantha_
Автор

ഏത് വേഷവും സൂപ്പറായി ചെയ്യുന്ന മണിച്ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, മറക്കില്ല മരിക്കുന്നത് വരെ 🧡🧡🧡🧡🧡🧡

shadowmaker
Автор

മണിചേട്ടനും എം.ജി അണ്ണന്‍റെ വോയ്സ് സൂപ്പര്‍ ആയി ചേരുന്നുണ്ട്.. ♥
മമ്മൂക്കയ്ക്ക് ഒഴിച്ച് ഏത് നടനും പുള്ളിയുടേ വോയ്സ് പെര്‍ഫക്റ്റ് മാച്ച് ആണ്...😍🥰

sreeragssu
Автор

മലയാളികൾ ഉള്ളോളം കാലം നിങ്ങളെയും നിങ്ങളുടെ സിനിമയെയും മറക്കില്ല മണി ചേട്ടാ

#Top_10_Express

cineframe
Автор

മണിച്ചേട്ടന്റെ ചിരി ❤ആ നുണക്കുഴി 🥰🥰😘😘🔥🔥i love you മണിച്ചേട്ട❤എന്നും ഞങ്ങടെ കൂടെ ഉണ്ട് ട്ടോ 😍❤

lispotjobs
Автор

കുട്ടനാടിന്റെ ചേറും ചെളിയും, ഗ്രാമീണഭംഗിയും കായലും, കുട്ടനാട്ടിലെ മലയാളികളുടെ ജീവിതവും ഒക്കെ കാണിച്ചു തന്ന മനോഹര സിനിമ.. മണിയുടെ ഈ പാട്ടിലെ അഭിനയം സൂപ്പർ.. എംജിയുടെ അടിപ്പൻ റെൻഡറിങ്..മോഹൻ സിതാര ജി... കുട്ടനാട് ഞാൻ ഏറ്റവും മനോഹരമായി കണ്ടത് കരുമാടികുട്ടനിലും, കണ്ണെഴുതി പൊട്ടുംതോട്ടിലും, കാഴ്ചയിലും ആണ്...

ABINSIBY
Автор

മോഹൻസിത്താര sir.. ഒരു രക്ഷയുമില്ല.. വിനയൻ സിനിമകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു കാര്യമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം( വസന്തിയും ലക്ഷ്മിയും, ദാദാസാഹിബ് കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, കാട്ടുചെമ്പകം, war and love, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നങ്ങളും )

roobleemmanuel
Автор

നമ്മുടെ കലാഭവൻ മണി ചേട്ടൻ പാടിയ ഓരോ സോങ്ങും എത്ര മനോഹരമാണ്.. കരുമാടിക്കുട്ടൻ എന്ന ഈ ഫിലിം നമ്മുടെ കലാഭവൻ മണി ചേട്ടന്റെ ഓരോ വേഷവും എത്ര മനോഹരമാണ്... ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല....

vishnubinu
Автор

എംജി ശ്രീകുമാർ സർ ആലാപനം മണിച്ചേട്ടൻ അഭിനയവും❤❤❤

JerinJerinvarghese