Chandrakaanthamkondu | Padheyam | Malayalam Song | Bharathan | KJ Yesudas | Bombay Ravi | Kaithapram

preview_player
Показать описание
Song : Chandrakantham Kondu
Movie : Padheyam
Lyrics : Kaithapram
Music : Bombay Ravi
Singer : KJ Yesudas
Year : 1993

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)

ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)

കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് സൂപ്പർ എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

udhayankumar
Автор

ആഹാ ഈ വരികൾ അതി മനോഹരം. ഗ്രാമീണ സൗന്ദര്യം ചാലിച്ച ഇന്നം.

Valsan-uxxq
Автор

എന്താ ഒരു ഫീൽ ഒരിക്കലും ആ കാലം തിരിച്ചുകിട്ടില്ല അത് അറിയാം എങ്കിലും എവിടെയോ ഒരു നോവ് ❤️❤️❤️

JKvlogs-jfkn
Автор

Bombay Ravi mastreo magic musician legend proud of you super mellody magic song

satheeshkumar-dsgk
Автор

പ്രശസ്തിയുടെ നെറുകയിൽ വിരാജിക്കുന്ന കഥാനായകൻ (ചന്ദ്രൻ) തന്നെത്തേടിവന്ന തൻ്റെ രഹസ്യബന്ധത്തിലെ മകളെ (കാർമുകിൽ) തന്നോടൊപ്പം വിശാലമായ നാലുകെട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നു...
കഥാസന്ദർഭത്തിനൊത്ത കൈതപ്രത്തിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ ബോംബെ രവിയുടെ സുഖസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും, ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

vsankar
Автор

Kettal Love song Aanennu thonum ❤. But alla.❤Mammotty Achan Chippy Makal ❤.

Mallikashibu
Автор

നീങ്ങളി ആനപ്പുറത്ത് ചെണ്ടെ ട്ടിയിറക്കിയതൊന്നും ശാശ്വതമല്ല ഇന്ന് നവ മാധ്യമങ്ങളിൽ കൂടി ആസ്വദിക്കപ്പെട്ടത് ഒന്നും ആർക്കും കാശു വാരി തന്ന കൈകളല്ല നിത്യ വിസ്മയങ്ങളാണ് അത് എല്ലായ്പ്പോഴും നില നില്ക്കപ്പെടും

unnikrishnan
Автор

അഭിനയിത്തിനിടയിൽ മമ്മൂട്ടിയെയും ദുൽക്കറിനെയും കണ്ടിട്ടുള്ളത് ഏകദേശം ഒരേ മനോഭാവത്തോടെയാന്ന് മോഹൻലാലിനെ തികഞ്ഞ ലാഘവത്തോടെയും റിസൾട്ട് ഒരു പോലെയായിരുന്നു

unnikrishnan
Автор

ഇതുപോലെ ഉള്ള പാട്ടുകൾ ഇനി ഉണ്ടാവില്ല

എന്താ ഫീൽ ഇത് കേൾക്കുമ്പോൾ ❤❤

prajithksa
Автор

എത്ര വട്ടം കേട്ടിരുന്നൂ, .... എന്ന തിന് ഒരു കണക്ക് പറയാൻ പറ്റില്ല, അത്ര യൂം...കേട്ടുകൊണ്ടേ യിരീക്കുന്നു അപാരം... രവിബോബേ സർ, കൈതപ്രം തിരുമേനി, ഗന്ധർവ്വ ഗായകാ കൊത്തി വലിച്ചു കൊണ്ടു

vijayanandvijayan
Автор

രാത്രി സമയം ചെറിയൊരു മഴ ഡിം ലൈറ്റ് ചെറിയ സൗണ്ട് ഈ പാട്ട് മനസ് എവിടേ എല്ലാം പോവും.❤❤❤❤

shanidpanolan