Raavin Nilaakayal... | Evergreen Malayalam Romantic Song | Mazhavillu | Video Song

preview_player
Показать описание
Song : #Raavin Nilaakayal...
Movie : Mazhavillu
Lyrics : Kaithapram
Music : Mohan Sithara
Singers : K.J.Yesudas & K.S.Chithra

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ....
സ്നേഹ വീണാനാദം...
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ [ രാവിന്‍ നിലാക്കായല്‍...]

ഓലതുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ [ രാവിന്‍
നിലാക്കായല്‍...]

പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെ തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ [ രാവിന്‍
നിലാക്കായല്‍...]
Рекомендации по теме
Комментарии
Автор

ഇതെഴുതിയ കൈതപ്രം സാറിനിരിക്കട്ടെ ഒരു ലൈക്

freddie
Автор

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർ ഈ പാട്ട് ആസ്വദിക്കാതിരിക്കില്ല ❣️❣️..2024 ൽ തേടിവന്നവരുണ്ടോ 💕

tkr
Автор

പാട്ടുണ്ടാക്കിയ മോഹൻ സിത്താരയെ ഒഴികെ എല്ലാവരെയും കമെന്റ് ബോക്സിൽ സ്മരിച്ചിട്ടുണ്ട്.

sureshthalassery
Автор

ജീവനോടുള്ള കാലം വരെ ഈ പാട്ടുകളൊക്കെ മനസിലുണ്ടാകും❤️ 90'സ്❤️

baluzkodungallur
Автор

2o23ൽ കേൾക്കാൻ വന്നവർ ലൈക്ക് ചെയ്തിട്ട് പോവണം മിസ്റ്റർ..🎶❤🎵

rejitr
Автор

കാമുകി മരിച്ചു കിളി പോയ വിനീതിന്റെ മുന്നിൽ കിടന്നു ഓവർ റൊമാന്റിക് കളിച്ചു... ചാക്കോച്ചൻ പണി മേടിച്ച സിനിമ 😄😄😄😄😂... Songs എല്ലാം... 👌👌❤️❤️❤️😘😘😘😘😍😍😍

aneeshrm
Автор

ഒരേ സമയം ക്ലാസിക്കൽ ഡാൻസ് ഗുരുവും... സിനിമാറ്റിക് ഡാൻസറും.. വില്ലനും നായകനും ആകുന്നതുമായ.. ഒരു നടൻ മലയാളത്തിൽ ഉണ്ട്.. അതാണ് നമ്മുടെ ആൺകുട്ടി... വിനീത്

arunenglish
Автор

നല്ല കഴിവും ഐശ്വര്യവും ഉണ്ടായിട്ടും മലയാള സിനിമ എന്ത് കൊണ്ടോ തഴഞ്ഞ നല്ലൊരു നടിയാണ് പ്രവീണ 😍👌👌

foodtrickbyibru
Автор

എന്നാ പിന്നെ ഈ വർഷം ഞാൻ തുടങ്ങിവെക്കാം 2024 ഈ പാട്ട് തേടിവന്നവർ ഉണ്ടോ ❤️

syam
Автор

ആരെങ്കിലും പാതി രാത്രി ഈ പാട്ട് തപ്പി വരാറുണ്ടോ

denilson_kadamala
Автор

പ്രവീണക്കും വിനീതിനും ഒരു പ്രത്യേക ഭംഗിയാണ് ഈ പാട്ടിൽ ❤️

arunarayan
Автор

പ്രണയിക്കുന്നവരെയും പ്രണയിക്കാത്തവരെയും കുറച്ചുനേരം പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈയൊരു പാട്ട് 2023 ഇൽ കേൾക്കുന്നവർ ഉണ്ടോ 🤔

fbnamesureshsuresh
Автор

കുഞ്ചാക്കോ ബോബനെ ഇഷ്ടമുള്ള എത്ര പേരുണ്ടിവിടെ

jyothishjoy
Автор

മലയാള സിനിമയിലെ സൈക്കോകളിൽ ഒരാൾ വിനീത് !

xwgzfbb
Автор

ഞാൻ ഒരു പ്രവാസി ആണ്, രാത്രിയിൽ കിടന്നു ഉറങ്ങാൻ നേരം ഈ സോങ് ഹെഡ് സെറ്റ് ഇട്ട് വെച്ചു കേൾക്കാൻ ഒരു പ്രത്യേക സുഖം, പ്രവാസി ലൈക്‌ പോരട്ടെ

vyshakhthd
Автор

മോഹൻ സിത്താര one of the most underrated musician❤️ dasettan😍😘

balamurali_v_nair
Автор

ഈ പടം കണ്ട് വിനീതിനോട് ദേഷ്യം തോന്നിയവർ ഉണ്ടോ 😂🤭

vishnukv
Автор

നല്ല മഴ, തുറന്നിട്ട ജാനല... Headphone, Full Volume ഈ പാട്ട്... സ്വർഗ്ഗം😍😍😍

whiz.mp
Автор

തുടക്കത്തിൽ പഞ്ച പാവവും ആയി വന്നു അവസാനം ക്രൂരൻ ആയി മാറുന്ന ഒരു കഥാപാത്രം ആണ് വിനീത് ചെയ്തത്.. ആ transformation അത് വളരെ വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട് പുള്ളി..വിനീത് ഒരു അന്യായ നടൻ ആണ് എന്നതിന് ഇതിലും നല്ല ഉദാഹരണം വേണ്ട

jagannathanmenon
Автор

കുറച്ചു പാട്ടുകളിലെ ആ മനുഷ്യൻ കൈ വച്ചിട്ടുള്ളു.. കച്ചവടത്തിന്റെ മാന്ത്രിക ലോകത്തിൽ ആ മനുഷ്യൻ പെട്ടു പോയില്ല...തൊട്ടതൊക്കെയും പൊന്നാക്കി മാറ്റി അയാൾ...മോഹൻ സിതാര 💞✨️

revanthraju