Shesham Kaazhchayil | Moham Kondu Njan by P Jayachandran

preview_player
Показать описание
Song: Moham Kondu Njan
Singer(s): P Jayachandran
Lyrics: Konniyoor Bhas
Music: Johnson
Genre: Happy
Cast: Mammootty, Mohanlala, Menaka
Director: Balachandra Menon
Producer:
Release: 1983

For more updates:

Рекомендации по теме
Комментарии
Автор

എത്ര കേട്ടാലും മതി വരാത്ത ഗാനം...ജയചന്ദ്രൻ രേണ്ടറിങ് മികവ് അത്ഭുതകരം.

sreekumarkizhakkethara
Автор

അകൽച്ചയും പരിത്യാഗത്തിൽ നിന്നുടലെടുക്കുന്ന തീവ്രവേദനയും ഒരേ അളവിൽ സംയോജിപ്പിച്ച് അവരോഹണക്രമത്തിൽ ആ ശബ്ദം അകന്നകന്നു പോകുന്നു..എത്ര മനോഹരം! ശ്രീ. പി. ജയചന്ദ്രൻ എന്ന സംഗീതവിസ്മയം ഈ "ഭാവജാലം" കൊണ്ട് ജോഗ് രാഗത്തിന്റെ സാധ്യതകൾക്കും എത്രയോ ഉയരത്തിലേക്ക് ദൂരെ ആ ആകാശത്തെ "നക്ഷത്രപ്പൂക്കളുടെ" അടുത്തേക്ക് എത്തിക്കുന്നു! "ഞാൻ" എന്ന വാക്കും "നാൾ" എന്ന വാക്കും ഒരേ വിന്യാസത്തിൽ ഒഴുകുമ്പോൾ മധു തേടിപ്പോകുന്ന അനുഭൂതിയിലേക്ക് നമ്മുടെ മനസ്സുകൾ നയിക്കപ്പെടുന്നു. കോന്നിയൂർ ഭാസിന്റെ തൂലികയിൽ പിറന്ന ഈ ഗാനത്തിന് സംഗീതം നൽകിയത് ജോൺസൺ. ഒരു ചലച്ചിത്രഗാനം എന്നതിനും എത്രയോ മീതെ ശ്രീ. പി. ജയചന്ദ്രന്റെ സ്വരസാന്നിധ്യത്തിൽകൂടി ഈ ഗാനം മലയാളിയുടെ ഹൃദയഗീതമായി പരിലസിക്കുന്നു. കാലമേറുന്തോറും സ്വർഗീയമായ ഒരു ചാരുത ആ മധുരശബ്ദത്തിൽ നിന്നും ഈ ഗാനത്തിലേക്ക് വീണ്ടും വീണ്ടും പകർന്നുകൊണ്ടിരിക്കുംപോലെ ശ്രോതാക്കൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അദ്‌ഭുതപ്പെടാനില്ല.

govindanputhumana
Автор

ശ്രോതാക്കളുടെ ഹൃദയത്തിൽ പെയ്തിറങ്ങുന്ന വൈകാരികതയുടെ ചന്ദ്രികാപ്രഭാവമാണ് ഈ ഗാനം, വിരഹത്തിന്റെ വിഷാദമാധുര്യം ഇഴ ചേർക്കുന്ന ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ. എത്ര മനോഹരം!

govindanputhumana
Автор

ജോൺസൻ മാസ്റ്റരുടെ സൃഷ്ടി. ഭാവ ഗായകന്റെ സ്വരം.

nairmuralidharan
Автор

മോഹം കൊണ്ടു ഞാൻ
ദൂരെയേതോ ഈണം പൂത്ത നാൾ
മധു തേടിപ്പോയി (മോഹം...)
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

(മോഹം...)

കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

(മോഹം...)

മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

(മോഹം...)


Music: ജോൺസൺ
Lyricist: കോന്നിയൂർ ഭാസ്
Singer: പി ജയചന്ദ്രൻ
Year: 1983
Film/album: ശേഷം കാഴ്ചയിൽ

mohan