KERALA WEDDING EMOTION | #achan #love

preview_player
Показать описание
#dadloverstatus #dadlovestatus #keralawedding #kerala #keralawedding #kerala #keralagodsowncountry #keralagram #keralabrides #keralam #keralatourism #weddingphotography #keralaattraction #keralaphotography #wedding #keraladiaries #keralaweddingphotography #keralavibes #keralagallery #bride #mallu #keralaweddingstyles #keralafood #malayalam #mallugram #indianwedding #photography #entekeralam #bridesofkerala #keralatalents #kochi #keralaactress #bridesofindia #malayali
Рекомендации по теме
Комментарии
Автор

എന്റെ വിവാഹം കഴിഞ്ഞിട്ട് 17വർഷം ആയി . ഇന്നും രാവിലെ വിളിച്ചുണർത്തുന്നദ് (ഫോണിൽ )
എന്റെ ഉപ്പയാണ്.😊 ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🏻

Sekkeer_p
Автор

അച്ഛന്റെ ആ നിൽപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭

shahidanoushad
Автор

ഒട്ടുമിക്ക പെൺകുട്ടികളും പിന്നെ വിരുന്നുകാർ ആയി 2 ദിവസം വീട്ടിൽ നിൽക്കണേൽ വീട്ടിലെ പട്ടിയോട് പൂച്ചയോട് വരെ അനുവാദം ചോദിക്കണം...4 ദിവസം കൂടുതൽ നിന്നാൽ വന്ന ദിവസം നമുക്ക് ഓർമ ഇല്ലേലും... നാട്ടുകാർക് ഓർമ ഉണ്ടാകും.... കുത്തുവാക്കും പീഡനവും ആണേലും ഭർത്താവ് ന്റെ വീട്ടിൽ ഇരിക്കണം... നേരെ ഭാര്യ വീട്ടിൽ അഥിതി ആയി ജീവിക്കുക ആണേലും ചെക്കന് മുള്ളിൽ ഇരിക്കും പോലെ ആണ് ഒരു ദിവസം ഇരിക്കുക.. അഡ്ജസ്റ്മെന്റ് എന്നും പെണ്ണിന് ഉള്ളത് ആണ്

Prasiprasi-qg
Автор

സ്വന്തം ജീവനേക്കാൾ സ്നേഹിച്ചു, ഈ നശിച്ച ലോകത്ത് ഒരു ദുഷ്ട്ട ജീവിയുടെയും കൈ പെടാതെ വളർത്തി അവസാനം ഏറ്റവും സുരക്ഷിതമെന്നു കരുതി നെഞ്ച് പൊട്ടുന്ന വേദനയോടെ മറ്റൊരുവന്റെ കൈയിൽ കൊടുത്തു വിടുന്ന മക്കളെയാണല്ലോ ഈ ദുഷ്ടന്മാർ നക്കാപിച്ച സ്ത്രീധനമെന്ന പേരും പറഞ്ഞു ഇല്ലാതാക്കുന്നത്...!

thanseelanabeen
Автор

ഇത് ഒരുപക്ഷെ അവസാനത്തെ സ്നേഹം ആയിരിക്കും പെൺകുട്ടിയോട് മിക്ക വീട്ടുകാർക്കും. പിന്നീട് ഒരിക്കലും ആ പഴയ മോളായി കാണുന്നവർ വിരളം ആണ്‌. എത്രയൊക്കെ ആയാലും കെട്ടിച്ചു വിട്ട പെണ്ണ് ബാധ്യത ആണ്‌. ചെന്ന് കയറുന്ന വീട്ടിലും വന്ന് കയറിയ പെണ്ണ് എന്ന സ്ഥാനം മാത്രം. മൊത്തത്തിൽ വഴിയാധാരം ആകുന്ന അവസ്ഥ. 😔😔. എല്ലാവരും അങ്ങിനെ ആണെന്ന് അല്ല. പക്ഷെ ഒരുപാട് പേർക്ക് ഈ അനുഭവം ആണ്‌. വീട്ടിൽ നിന്നും മുൻപ് ഉപയോഗിച്ചിരുന്ന പഴയ ഡ്രസ്സ്‌ പോലും എനിക്ക് എന്റെ വീട്ടുകാർ തന്നില്ല. അതിൽ പിന്നെ ഒന്നും ഞാൻ അവരോട് ചോദിക്കാറില്ല. ഭർത്താവിന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നത് കൊണ്ട് അതിനെ എല്ലാം അതിജീവിച്ചു. ഇത് മാത്രം അല്ല ഒത്തിരി അനുഭവങ്ങൾ 😔😔. പക്ഷെ ഞാൻ തോറ്റില്ല എന്ന് മാത്രം അല്ല ഇവിടെ അടിമയെ പോലെ ജീവിച്ചാലും സ്വന്തം വീട്ടുകാരെ ആശ്രയിക്കില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. ദൈവം സഹായിച്ചു ഇപ്പോൾ ഹാപ്പി. 😃

seemaug
Автор

അന്ന് എങ്ങനെയൊക്കെ കരഞ്ഞാലും തന്നെ മനസിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടിയാൽ life ഇൽ പിന്നേ കരയേണ്ടിവരില്ല...

karthy_vlogs
Автор

നീ സ്നേഹിച്ച താലോലിച്ചു പോറ്റുവളർത്തിയ ബാപ്പയും ഉമ്മ അച്ഛനും അമ്മയും ഇതൊക്കെ കാണുമ്പോൾ വിസ്മയുടെ ആ മരണം ഇന്നും ഓർത്തിരുന്നു എത്രത്തോളം ആഗ്രഹത്തോടെയാണ് കെട്ടിച്ചു വിടുന്നത് എത്ര പെണ്ണ് മക്കളെയാണ് ആ ഭർത്താക്കന്മാർ അവരെ ജീവിതം നടത്തുന്ന നഷ്ടപ്പെടുത്തുന്നത് ഇനിയെങ്കിലും എല്ലാ പെണ്ണു മക്കളെയും നല്ല രീതിയിൽ അല്ലാഹു കാത്തുരക്ഷിക്കട്ടെ എല്ലാ അച്ഛനും അമ്മമാരുടെ കണ്ണീർ എല്ലാവരും കാണുന്നുണ്ടല്ലോ എല്ലാവർക്കും അല്ലാഹു നല്ല വിവരം കൊടുക്കട്ടെ ആമീൻ കുടുംബ ജീവിതം നന്നായി സന്തോഷിക്കട്ടെ മരണം വരെയും വേർപിരിയാതെ ഒരുമിച്ചു കഴിയട്ടെ ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻👍👍👍🌷

shariyudevazhi
Автор

ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ നെഞ്ച് പിടഞ്ഞു ഇവിടെ അവസാനിക്കില്ല..നിർത്താതെ കരഞ്ഞ അച്ഛൻ അമ്മ

divyaakhil
Автор

കല്യാണം കഴിച്ച ദിവസം കരഞ്ഞില്ല. പിന്നീട് ഇതുവരെ കരച്ചിൽ നിർത്തിയിട്ടില്ല. തുടർകൊണ്ടേ ഇരിക്കുന്നു

rasiyaamrasiyaam
Автор

ഞങ്ങൾ രണ്ടു പെൺമക്കളെ കണ്ണെടുത്താൽ കണ്ടു കൂടാത്ത അച്ഛൻ ഇതൊക്കെ കാണുമ്പോൾ വയ്യ എന്തൊരു സ്നേഹം 🥰🥰🥰🥰🥰

vijayantony
Автор

ശരിക്കുംഒരു പെണ്ണിന് സ്വന്തം ആയി ഒരു വീട് ഇല്ല. വളർന്ന വീട്ടിൽ കുഞ്ഞിതിലെ തൊട്ട് പറയും അടുത്ത വീട്ടിൽ പോയി ജീവിക്കേണ്ടവള. കെട്ടികൊണ്ട് പോയ വീട്ടിൽ പറയും വന്നുകേറിയ പെണ്ണാ 😞

LiamElmer
Автор

എല്ലാവീട്ടില്ലെയും പെൺമക്കൾ അനുഭവിക്കുന്ന ഒരു വലിയ സകടം ആണ് കല്യാണം കഴിഞ്ഞ് അച്ഛനെയും അമ്മയെയും വിട്ട് വേറെ വീട്ടിൽ പോവാൻ ആ ദിവസം വരുബോൾ മനസ്സ് ഒന്ന് പിടക്കാൻ തുടങ്ങും അതിന് മുൻപ് അച്ഛന്റെ പിന്നെ അമ്മയുടെ 🥲🥹

spider-tyex
Автор

പെൺകുട്ടികൾക്ക് ഏറ്റവും വലിയ സ്നേഹം അവരുടെ ഉപ്പയോട് ആയിരിക്കും അവരെ ലൈഫിൽ ഏറ്റവും വലിയ ഹീറോ അവരെ ഉപ്പ ആയിരിക്കും

femina
Автор

അതൊക്കെ ഞാൻ. ഫുൾ ചിരിയോടെ ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്റെ life ഇപ്പോഴും happy ആയിപോകുന്നു.❤❤❤അപ്പൊ നിങ്ങൾ കരുതും എനിക്ക് വീട്ടുകാരോട് സ്നേഹം ഇല്ല എന്ന്. പക്ഷെ സ്നേഹം ഇല്ലാഞ്ഞിട്ട് അല്ല.

aamisreevifamily
Автор

ഈ പെൺകുട്ടിക്ക് തന്നെ അറിയാം!!
തന്നെ വെട്ടാൻ ആണ് കൊണ്ട് പോകുന്നത് എന്ന്!!!
അതുകൊണ്ട് ആണ് ഇത്രയും കരച്ചിൽ!!!
കഴിഞു പോയ ജീവിതം പോലെ ആയിരിക്കില്ല, , , ഒരിക്കലും തിരിച്ചുകിട്ടില്ല ആ നിമിഷങ്ങൾ, , , എന്ന് അറിയാവുന്നത് കൊണ്ട് ആണ് ഇത്രയും
കഴിയുന്നതും വിവാഹം കഴിക്കാതിരിക്കുന്നത് ആണ് നല്ലത്!!!😁😁😁

ഡിങ്കൻ-മീട്ടുറസൂൽ
Автор

എന്റെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു ഇപ്പോ ഈ നിമിഷം വരെ എന്നെ ഒരു ദിവസം പോലും മുടങ്ങാതെ വിളിക്കുന്നതും അന്വേഷിക്കുന്നതും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഷെയർ ചെയ്യുന്നതും എന്റെ അച്ഛൻ അമ്മ അനിയത്തിയോടും ആണ് ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അച്ഛനും അമ്മയും ഉള്ള കാലത്തോളം നമ്മൾ ഭാഗ്യം ചെയ്തവർ ആണ് അത് നഷ്ട്ടപെട്ടാൽ പിന്നെ പെൺകുട്ടികൾ ഒറ്റക്കാണ് കാരണം അച്ഛനും അമ്മയും തരുന്ന സ്നേഹം കരുതൽ ഒന്നും മറ്റാരും നമ്മൾക്കു തരില്ല....❤️❤️❤️❤️

athiraakhil
Автор

എന്നാണ് നാട്ടിലെ പെൺകുട്ടികൾക്ക് ആണിൻ്റെ പോലെ വിവാഹം കഴിഞ്ഞും അച്ചൻ്റെയും അമ്മയുടെയും കൂടെ താമസിക്കുവാൻ സാധിക്കുന്നത്. സമത്വം അതിലാണ് വേണ്ടത്.

vigyjoseph
Автор

അവസ്ഥ ... അവിടെ തുടങ്ങുകയാണ് എല്ലാം.... 19.. വയസ്സിൽ aryirunnu..എന്റെ mrg... ഇപ്പോ ജീവിച്ചിരിപ്പുണ്ടോ... ഞാൻ എന്ന്... ഞാൻ തന്നെ ചെക്ക് ചെയ്യാറുണ്ട്

kunjikunju
Автор

കല്യാണം കഴിഞ്ഞ ഏതു ഒരു പെൺകുട്ടിക്കും ഈ ഒരു momentinte feel അറിയാം..

anjaliammu
Автор

ആ അച്ഛന്റെ ഹൃദയം പിളരുന്നത് കാണാമായിരുന്നു. പിടിച്ചു നിൽക്കുക യാണ് പാവം. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.

sreejap