Should I change from CBSE to Kerala State Syllabus?

preview_player
Показать описание
During class 7 or 8, many students change their schools to shift from CBSE(NCERT) to Kerala State Syllabus(SCERT Kerala). One of the reason is to get a good admission after SSLC. What all things one should take care while changing school or syllabus? What will be better for students from the perspective of competitive exams like NEET or JEE or CUET or UPSC(Civil Service)? Ajmals Classroom discuss this in detail with personal perspectives

Join

#ChangingSchools #SCERT #ncert #CBSE #Syllabus #JEE #NEET #Change #Schools
Рекомендации по теме
Комментарии
Автор

State സിലബസ് എങ്ങനെ നോക്കിയാലും മികച്ചത് തന്നെ... cbse യില്‍ പലതും student approch അല്ലാ... അതു പോലെ തന്നെ students psycology അനുസരിച്ച് അല്ലാ cbse content.... പിന്നെ cbse ഒരു കച്ചവട വിദ്യാഭ്യാസമാണ്‌ ...

kamarudheenp
Автор

ഒരു ഉദാഹരണം മാത്രം പറയാം ...

NCERT പുസ്തകത്തിലും നമ്മുടെ പുസ്തകത്തിലും അഭിന്നകങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ഒന്ന് പരിശോധിക്കൂ ...

NCERT

സംഖ്യാ രേഖയിലൂടെ നടക്കൂ ... ഒരു സഞ്ചിയും കയ്യിൽ കരുതിക്കോളൂ ...
കാണുന്ന സംഖ്യകളൊക്കെ വാരി സഞ്ചിയിലിടൂ ...
പിന്നെയും സംഖ്യകൾ ബാക്കിയുണ്ടാവും ...
അവയാണ് അഭിന്നകങ്ങൾ ...

KERALA TB

വശങ്ങൾ 1 യൂണിറ്റായ ഒരു സമചതുരത്തിൻ്റെ വികർണം അളക്കാൻ ഇതുവരെ പരിചയപ്പെട്ട സംഖ്യകളൊന്നും പോരാതെ വരുന്നു എന്ന ചർച്ചയിൽ തുടങ്ങി, പുതിയ സംഖ്യകളുടെ ആവശ്യകതയിലൂടെ പാഠഭാഗം പുരോഗമിക്കുന്നു

കുട്ടിക്കും അധ്യാപകനും സൗകര്യമുള്ള രീതി NCERT തന്നെയാണ് ...

പക്ഷെ ...

ഗണിത സമീപനത്തോടുള്ള പ്രകടമായ വ്യത്യാസം ഈ ഒറ്റ ഉദാഹരണത്തിൽ വ്യക്തമാണ്.
മനുഷ്യൻ അവൻ്റെ ആവശ്യങ്ങൾക്കുവേണ്ടി സൃഷ്ടിച്ചതാണ് ഗണിതവും മറ്റ് ശാസ്ത്രങ്ങളുമെല്ലാം എന്ന സമീപനത്തിൽ നമ്മുടെ പാഠസ്തകങ്ങൾ നിൽക്കുമ്പോൾ സ്വയംഭൂ ആയ എന്തോ ഒന്നാണ് ഗണിതം എന്ന തോന്നലാണ് NCERT പാoഭാഗം വായിച്ചാൽ ഉണ്ടാവുക ...

ഈ വ്യത്യാസങ്ങൾ മനസ്സിലാക്കാതെ വിവിധ പുസ്തകങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല ..

johnpa
Автор

എന്റെ പേരക്കുട്ടികൾ ഇരട്ടകൾ ആണ് ഒരാൾ kerala സിലബസ് മറ്റേ ആള് cbse12വരെ പഠിച്ചു അവർക്ക് രണ്ടു പേർക്കും ഇഷ്ടമുള്ള ഇടത് പഠിക്കാൻ അവരുടെ പേരെന്റ്സ് സമ്മതിച്ചു. രണ്ടു പേരും നന്നായി പഠിക്കുന്ന കുട്ടികൾ ആണ് cbse പഠിക്കുന്ന കുട്ടിക്ക് ട്യൂഷൻ ഉണ്ടായിരുന്നു മറ്റേ ആളിന് പ്ലസ് 1വെച്ച് മാത്രം മതി പറഞ്ഞു
സാദാരണ ഏതൊരു പേരെന്റ്സ് പോലെ ഞങ്ങൾക്കും അവരുടെ കാര്യത്തിൽ ടെൻഷൻ ആണ് കുടുതലും state സിലബസ് പഠിച്ച കുട്ടി എങ്ങിനെ എൻ‌ട്രൻസ് exam എഴുതും മറ്റേ ആളിന് uragan പോലും സമയം ഇല്ലാതെ പഠിച്ചു കൊണ്ടിരിക്കുന്നു എന്തായാലും പ്ലസ് 2കഴിഞ്ഞു entrence exams എഴുതി 2പേരും എംബിബിസ് വേണം രണ്ടു പേർക്കും വലിയ ആഗ്രഹം ആണ് അവർക്ക് എന്തെകിലും കിട്ടും എന്ന ചിന്ത അല്ല ഞങ്ങള്ക് കുറച്ചു കൂടെ cbse പഠിച്ച മോന് കിട്ടും എന്ന് തോന്നി കാരണം അവനെ കോച്ചിംഗ് കൂടി വിടുന്നുണ്ട് എന്നാൽ റിസൾട്ട്‌ വന്നപ്പോൾ ശരിക്കും ഞെട്ടിയത് ഞങ്ങൾ ആണ് വീട്ടിൽ സന്തോഷം ആണോ ദുഃഖം ആണോ എന്ന് പോലും അറിയാത്ത അവസ്ഥ. State സിലബസ് പഠിച്ച മോന് 200ഉള്ളിൽ റാങ്ക് ഉണ്ട് അവൻ മറ്റേ മോനു കുറവും

അങിനെ ഒരുപാട് anubhavagal ഉണ്ട് എല്ലാം entrence എഴുതണം എന്നില്ലല്ലോ കുട്ടി എവിടെ പഠിച്ചാലും വലിയ സ്‌ട്രെയിൻ ഇല്ലാതെ പഠിക്കാനും കിട്ടിയില്ല എങ്കിൽ അടുത്തത് എന്ത് ചിന്ദിക്കാനും അല്ലെങ്കിൽ സാരമില്ല next time nokam എന്ന് ചിന്ദിക്കാനും അവർക്കും നമുക്കും തോന്നണം
Cbse പഠിച്ചാലേ evideyum വിജയിക്കു എന്ന തോന്നൽ കുട്ടികൾക്കു തോന്നാതെ ഇരിക്കട്ടെ. അങിനെ ഒരു തോന്നൽ ഇല്ലാതെ ഇരിക്കാൻ അവർക്ക് ഇഷ്ടമുള്ള ജോലി cheyunna pala വ്യക്തികളും ഉണ്ടാവും അവർ എവിടെ ആണ് പഠിച്ചത് എന്ന് നോക്കാൻ പറയുക എല്ലാവരും cbse ആവണം എന്നില്ല.

dranithaeradi
Автор

സർ പറയുന്നതിനോട് തീരെ യോജിക്കാൻ കഴിയില്ല. സർ ഒരു CBSE അധ്യാപകനോ വക്താവോ ആണോ എന്നറിയില്ല. സ്റ്റേറ്റ് സിലബസ് content rich തന്നെയാണ്. ചിന്തിക്കാനും സ്വയം നിഗമനങ്ങളിൽ എത്താനും ഗണന ചിന്തയിലെത്താനും സ്റ്റേറ്റ് സിലബസ് സഹായകരമാണ്. CBSEകുട്ടികൾക്ക് കൊടുക്കുന്ന
attention അത്രയും തന്നെ parents state സിലബസിൽ കൊടുത്തു നോക്കൂ.കുട്ടികൾ കുറേ റിലാക്സ് ആയി പഠിക്കാൻ സ്റ്റേറ്റ് സിലബസുകാർക്ക് സാധിക്കും. അതു കൊണ്ട് തന്നെ ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവരുടെ മേഖല തിരിച്ചറിഞ്ഞാൽ ചെറിയ ക്ലാസ് മുതൽ അതുമായി ബന്ധപ്പെട്ട പരന്ന വായനകൾക്കും ചിന്തകൾക്കും സ്റ്റേറ്റ് സിലബസുകാർക്ക് സാധിക്കും. അതിനുള്ള തിരിച്ചുവിടൽ ഉണ്ടാകണം എന്നു മാത്രം... നന്നായി ക്ലാസിൽ ശ്രദ്ധിക്കുന്ന സ്റ്റേറ്റ് സിലബസ്കുട്ടികൾക്ക് ഒരു ടൂഷനും ആവശ്യമില്ല. അത്രയും experienced ആണ് അവിടത്തെ ടീച്ചേഴ്സ്.കുട്ടികൾ ധാരാളം സമയവും കിട്ടും. അതിനെ ഉപയോഗിക്കാനാണ് പഠിപ്പിക്കേണ്ടത്. State സിലബസിനുള്ള ഒരു കുറവ് മാർക്ക് നൽകുന്നതിലെ അപാകത മാത്രമാണ്

minibini
Автор

സ്റ്റേറ്റ് സിലബസ് സ്കൂളുകൾ ഇപ്പോൾ ചെയ്യുന്നത് എന്താണ്? മാർക്ക് വാരി കൊടുത്ത് കൂടുതൽ കുട്ടികളെ അവരിലേക്ക് ആകർഷിക്കുക മാത്രമാണ് ചെയ്യുന്നത്.... അതിന്റെ ദുരിതമനുഭവിക്കുന്നത് നമ്മുടെ പാവപ്പെട്ട കുട്ടികളാണ് പ്ലസ്ടുവിൽ എത്തിയാൽ അവർ പകുതി കുട്ടികളും മാർക്ക് കിട്ടാതെ വിഷമിക്കുന്നു കൂടുതൽ പേര് പരാജയപ്പെടുന്നു അതാണ് നമുക്ക് കാണാൻ പറ്റുന്നത്... CBSE യുടെ ശതമാനം 93 ആവുമ്പോൾ സ്റ്റേറ്റ് സിലബസിന്റെത് കുറെ വർഷമായി 99ന് മേലെയാണ് ഇപ്പോൾ നടക്കുന്നത് അതിൽ നിന്ന് നമുക്ക് എന്തു അതിൽ പ്രധാനപ്പെട്ട ഒന്നാണ് മൂല്യനിർണയത്തിലെ അപാകത.... പിന്നെ ഇതിൽ കുറെ രാഷ്ട്രീയ കളികളും ഉണ്ട്.... എന്തുകൊണ്ട് സിബിഎസ്ഇ മാർക്ക് വാരി കൊടുത്ത് കുട്ടികളെ വിജയിപ്പിക്കുന്നില്ല... അവർക്ക് അവരുടേതായ ഒരു സ്റ്റാൻഡേർഡ് ഉണ്ട്.... എന്റെ അഭിപ്രായത്തിൽ എന്തുകൊണ്ടും നല്ലത് സിബിഎസ്ഇ സിലബസ് തന്നെയാണ്....ഒരു രക്ഷിതാക്കളും സിബിഎസ്ഇ പഠിപ്പിക്കുന്ന കുട്ടികളെ അതിൽ നിന്നും മാറ്റാതിരിക്കുന്നതാണ് ഏറ്റവും ഒരിക്കലും മാർക്ക് അല്ല ജീവിതത്തിൽ പ്രധാനം എന്ന് നമ്മൾ കുട്ടികളെ മനസ്സിലാക്കി

thejus.m
Автор

Cbse il കുടുതലും പ്രോബ്ലെംസ് based qstns aanu chemistry aayalum physics aayalum

rrevu
Автор

സ്റ്റേറ്റ് സില്ലാബസ് 5 വർഷം കൂടുമ്പോൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട് എന്നാൽ cbse സിലബസ് 25വർഷം ആയിട്ടും അപ്‍ഡേറ്റ് ചെയ്തിട്ടില്ല. പത്താം ക്ലാസ്സിലെ കെമിസ്ട്രി യും ഫ്യ്സിക്സും നോക്കിയാൽ മനസിലാകും. കുട്ടികളെ തോല്പിക്കാൻ അല്ല പഠിപ്പിക്കുന്നത്. ഹയർ സ്റ്റാഡി നടത്തുമ്പോൾ അവർക്കു മച്ചുരിട്ടി ഉള്ളതുകൊണ്ട് അവർ വേണ്ടതുപോലെ പഠിച്ചുകൊള്ളും.

johnt.m
Автор

സത്യത്തിൽ ഇത്‌ parents ന്റെ വലിയ doubt ആണ്.. Sir thanks for you information.

ammalayalamvlogs
Автор

Science, neet ithineppatti onnum enikk ariyilla. But njan 10th vare CBSEil padichitt stateilekk vanna aalanu. +1 commerce aarunnu. In my experience commerce stream stateil padikkunnathaanu nallath. CBSEilthe same saadhanangalaanu padikkunnath. CBSEil ellam korachudi complicated aayittanu. 10th vare CBSEil padichal nalla language (english) okke ondaavum. Pinne aa code of conductinte benefitsum kittum. Pinne stateil vannathinu shesham concept clear aayi padichal in case of Commerce CBSE & State student orepoleyaanu. Pinne co curricular activities okke kooduthalum ollathum stateilaanu. CBSEil ellam koremkoodi bookish form of learning aanu.

cicygeorge
Автор

Cbse syllabus പലരും കുറ്റം പറയുന്നത് മിക്ക cbse സ്കൂളുകളിലും LKG മുതൽ 8 വരെ NCERT ടെക്സ്റ്റ്‌ ഉപയോഗിക്കാത്തത് കൊണ്ടാണ്...

കുട്ടികൾക്ക് പ്രാക്ടിക്കൽ oriented questions നൽകുന്നതിൽ cbse യുടെ അടുത്ത് പോലും എത്തില്ല scert...9 യിലെയും 10 ളെയും കുട്ടിക്ക് ഒരേ പാഠഭാഗങ്ങളാണ് പഠിക്കുവാൻ ഉള്ളത്..


Cbse 9 ലെയോ 10 ലെയോ ഒരേ പോലെയുള്ള പാഠത്തിലെ ഫിസിക്സ്‌, മാത്‍സ് തുടങ്ങിയ വിഷയത്തിൽ നിന്നും ഒരു ചോദ്യം scert സ്കൂളിൽ bright ആയ ഒരു സ്റുഡന്റിന് കൊടുത്തു നോക്കു...


നേരെ തിരിച്ചും...

നിങ്ങൾക്ക് വ്യത്യാസം മനസ്സിലാവും..




എന്നാൽ ആർട്സ് subjectil കഴിവ് കൂടുതൽ scert students ന് ആവും... Chemistry യിലും...



English communication skill... Scert english medium വും cbse യും compare ചെയ്യേണ്ട ആവശ്യം തന്നെയില്ല...

Rayees_P
Автор

CBSC exam valuation aayalum exam aayalum tough aanu state ne kaalum. Oru exam hall il polum 3 set different question paper vare aanu cbse kku. State syllabus padichu varunna kuttikalkku plus two il varumbo avar kurachu bhudhimuttunnathayi thoniyittundu, ella kuttikalum alla majority um.

lekshmisajith
Автор

+2 vary cbse padichl ath kazhunj mat coursukl govt colegil admision kittuvo ? 10 IL state riselt varunnadode aduth thanny cbse risult vannal kurachoodi elupm ayeny. Ith govtl +1 clas thudangiyita cbse risult varunned thanny athokyya problm. Allnkl govtil seet kootanm

jaseerasulphi
Автор

Sir l have a doubt????
NCERT syllabus is good but how many schools covers the entire topic from the base level.

vrindababu
Автор

As a CBSE 12 th grade student,
Kanaathe padiche ezhuthunna paripaadi evide nadakkilla.. Kore aalkkar parayane kettinde cbse il text book il ulla karyam kanaathe padicha mathillenne.. Pakshe agane alla.. Nammalkke text book il ulla karyam direct ayyi onnum choikkilla.. Okke thala thiriche choikko.. Pinne kore application questions.. Njn kerala syllabus il important questions okke nokumbo valare simple anne.. Athe padiche njagal poyal nalla mark kittilla... Pinne evide padicha malayalam maryathakke ezhuthaan ariyilla.. Vaayikkaan ariyilla enokke parayunnathe madatharam anne.. Enikke nannaayi ezhuthaanum vaayikaanum ariyaam😂.. IQ valare important anne board exam il..

joshypj
Автор

CBSE സ്കൂളിലെ ടീച്ചേഴ്സിൻ്റെ നിലവാരമാണ് ആദ്യം പരിശോധിക്കേണ്ടതും നന്നാക്കേണ്ടതും

spectacularflower
Автор

Cbse annelum state annellum padikada pole padikanam..cbse padichitt swanthamayi English paragraph ezhuthatha kutikalle enik ariyam . State il padich nannayi English ezhuthunavareyum ariyam .

amruthakrishnan
Автор

ആദ്യം ഒരു കാര്യം പറയാം. നിങ്ങളെ പോലെയുള്ളവരാണ് state cbse എന്ന് പറഞ്ഞു വേർതിരിവ് ഉണ്ടാക്കുന്നത്. ഒരു സാധാരണക്കാരന്റെ മക്കളായാൽ state ആണ് നല്ലത്. കാരണം cbse പഠിപ്പിക്കുന്ന സ്കൂൾ നമ്മളെ പിഴിഞ്ഞ് ചോര കുടിക്കും. കുട്ടികളുടെ പഠിപ്പു കഴിയുമ്പോഴേക്കും നമ്മൾ പിച്ചച്ചട്ടി എടുക്കേണ്ടി വരും. നമ്മുടെ ആഗ്രഹങ്ങൾ മിതമാണെങ്കിൽ nammude🤭state തന്നെ മതി. ഇവിടെ പഠിച്ചാലും അന്തസായി ജീവിക്കാം

shilpathomas
Автор

Neet IIT UPSC മാത്രം ആണ് ജീവിതം എന്നുള്ളവർ പൈസ ഉണ്ടെങ്കിൽ സിബിഎസ്ഇ നോക്കുക അല്ലെങ്കിൽ കേരള സിലബസ് മതി. എന്ത് പഠിച്ചാലും ഇവിടെ വലിയ ജോലി ഒന്നും കിട്ടാൻ ഇല്ല. Indian education system is bullshit because of this crazy competative exams. We have to find some alternative to this.

hamidAliC
Автор

I studied CBSE until 12th . My son studied in ICSE until 10th, then shifted to CBSE Integrated school where the focus is only JEE / NEET . Cbse board preparation has to be done by the student themselves .

kvna
Автор

എന്റെ മകൻ 4 th തന്നെ cbse ആണ് പഠിക്കുന്നത്. എനിക്ക്‌ തോന്നുന്നു cbse book ഒരുപാട് പഠിക്കാനുണ്ട്. പക്ഷെ പഠന രീതി ശരിയാണെന്നു തോന്നുന്നില്ല. Keralasylbs ചിന്തിച്ചു പഠിക്കണം.. മാറേണ്ടത് keralasylbs books, cbse പഠന രീതിയും അല്ലെ. ഇപ്പോൾ ഉള്ള കുട്ടികൾക്ക് അങ്ങനെ പഠിക്കാൻ അല്ലെ ഇഷ്ടം കാണുന്നത്.. പഴയ രീതി തന്നെ follow ചെയ്യേണ്ടതുണ്ടോ 🤔

kidsentertainment