Kalpantha Kalatholam Full Video Song | HD | Ente Gramam Movie Song

preview_player
Показать описание
Movie : Ente Grammam
Song : Kalpantha Kalatholam
Movie Director : Sreemoolanagaram Vijayan
Music : Vidhyadharan
Lyrics : Sreemoolanagaram Vijayan
Singers : K J Yesudas

Lyrics:

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക സ്തൂരിമാനല്ലോ നീ...
ക സ്തൂരിമാനല്ലോ നീ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക തിർമയി ദമയന്തി നീ...
ക തിർമയി ദമയന്തി നീ...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
Рекомендации по теме
Комментарии
Автор

അച്ഛച്ഛൻ കേട്ടു അച്ഛൻ കേട്ടു ഞാൻ കേട്ടു നാളെ എന്റെ മക്കളും കേൾക്കും... അന്നും ഇന്നും എന്നും ഒരേ അതാണ് ആത്മാവുള്ള ഗാനം... ഒരു പ്രത്യേക അനുഭൂതി തന്നെ പഴയ പാട്ടുകൾ

myopinion
Автор

പഴയ ഗാനങ്ങൾ തെരഞ്ഞു പിടിച്ചു കേൾക്കുക ഹോബിയുള്ളവർക്കു .... സ്നേഹപൂർവ്വം 💕💕💕🙏

mcnairtvmklindia
Автор

അന്ന് സ്വന്തമാക്കാൻ കഴിയുമോ എന്ന ഭയത്തിൽ കേട്ടു കരഞ്ഞ പാട്ട്... ഇന്ന് അവളെന്റെ ഭാര്യയായി കൂടെ കേൾക്കുന്നു... എന്റെ കുഞ്ഞു അവളുടെ വയറിൽ കിടന്നും കേൾക്കുന്നു... സർവ ശകതന് നന്ദി

myopinion
Автор

കല്പന്താ കാലത്തോളം ഈ ഗാനം അനശ്വര്യമായി നിൽക്കട്ടെ..

praveenabraham
Автор

ആ കാതര എന്റെ എന്റെ സന്ധ്യ ആയിരുന്നു.. 🌹എന്റെ പ്രിയതമ, എന്റെ പൊണ്ടാട്ടി ❤.... നിറഞ്ഞ സ്നേഹം ഈ പാട്ടിനും ആസ്വദിച്ചവർക്കും എന്റെ പ്രിയതമയ്ക്കും 🌹🌹🌹

sandhyaDevi-dl
Автор

ശ്രീമൂലനഗരം വിജയൻ ചേട്ടന്റെ ഓർമദിനം ആയ ഇന്ന് അദ്ദേഹത്തിന്റെ സ്മരണകൾക്കു മുമ്പിൽ ഒരായിരം ഓർമപ്പൂക്കൾ..

jogijohn
Автор

കാകാരം കൊണ്ട് അലംകൃതമായ ശ്രീമൂലനഗരത്തിന്റെ മനോഹരകാവ്യം .! വിദ്യാധരൻ മാസ്റ്ററുടെ മാസ്മര സംഗീതം..ദാസേട്ടന്റെ വശ്യ മധുര ശബ്ദ സൗകുമാര്യം ...!

kavyasree
Автор

Comments വായിക്കുമ്പോൾ കണ്ണ് നിറയുന്നു.നല്ല പാട്ടിനെ സ്നേഹിക്കുന്ന മനസ്സുകൾ മരിച്ചിട്ടില്ല...🙏

vijayanvennakkad
Автор

ദാസേട്ടൻ എന്ന മഹാ ഗംഗാ പ്രവാഹം!അതൊരു ഒഴുക്കാണ്!അതിനെ തടയാൻ ഇക്കണ്ട ദോഷയ്ക ദൃക്കുകൾക്കൊന്നും കഴിയില്ല!അവതാര പുരുഷൻ!

SatheeshKumar-kxrf
Автор

ഈ ഗാനത്തിന് മരണമില്ല ചിരഞ്ഞ്ജീവിയാണ് 👍👍👍

balakrishnanthiruvode
Автор

മഷിക്കു പകരം പേനയിൽ അമൃത് നിറച്ച് എഴുതിയ മരണമില്ലാത്ത വരികൾ ❤

sujayankizhakkekara
Автор

മരിക്കും വരെ അല്ല... മരണ ശേഷവും ഈ ഗാനം പിന്തുടരും ജന്മ ജന്മാന്തരങ്ങളോളം

binukumarrnair
Автор

ഒരുപാട്... കാലം പിന്നോട്ട്... പോകുന്ന ഗാനം... അർത്ഥവ്യക്ത മായ വരികൾ...കാലം എത്ര കഴിഞ്ഞാലും എന്നും.... Super👍

onemeone
Автор

ഇന്ന് ജൂലായ്‌ 1 2024, 50 വർഷം പിന്നിടുമ്പോഴും പുതുമ മായാതെ നിൽക്കുന്ന ഗാനം 🙏💞 ശിൽപ്പികൾക്ക് സ്നേഹവന്ദനം 🙏🙏

johndcruz
Автор

എണ്ണംകൊണ്ട് ചുരുങ്ങിയ ഗാനങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും, വിദ്യാധരൻ മാസ്റ്ററുടെ ഓരോ ഗാനവും മലയാള ഗാനശാഖയിലെ വിലമതിക്കാനാകാത്ത മുത്തുകളാണ്.ഈ പ്രിയ ഗാനം മാത്രം മതി അദ്ദേഹത്തിൻ്റെ മഹത്വമറിയാൻ...🎵💝🎵

vineethgodsowncountry
Автор

എത്ര കേട്ടാലും മതിവരത്ത, മരണമില്ലാത്ത വരികൾ.. ❤️ 2021 - 22

arunkm
Автор

എന്തൊരു വരികൾ ! എന്തൊരു സംഗീതം ! അണിയറ ശില്പികൾ ക്ക് നന്ദി

Vpn_
Автор

ഇടയ്ക്കിടെ മനസ്സിലേക്ക് ഓടി വന്ന് ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ..., എല്ലാ കാലഘട്ടത്തിലും മനസ്സിന് കുളിർമയേകുന്ന മാന്ത്രിക സ്പർശം.🎶❤🙏

kavoos
Автор

എന്റെ പ്രായത്തിൽ ഉള്ള പിള്ളേർ 95% പേരും പുതിയ songs കേൾക്കുന്നു. But, എന്റെ favourite 90s. And ഇതുപോലെ old songs ഉം ആണ്♥️😍😍

bpc
Автор

ഈ പാട്ടിന്റെ പ്രത്യേകത എന്താന്ന് വെച്ചാല്‍ വരികള്‍ എല്ലാം ക യില്‍ ആണ് ...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക സ്തൂരിമാനല്ലോ നീ...
ക സ്തൂരിമാനല്ലോ നീ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക തിർമയി ദമയന്തി നീ...
ക തിർമയി ദമയന്തി നീ...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും

uvaispullara