Nadhan Nadathiya

preview_player
Показать описание
Song: Naadhan Nadathiya
Maramon Convention 2015 Song 15

നാഥൻ നടത്തിയ വഴികളോർത്താൽ
മമഹൃദയം തുടിച്ചിടുന്നു
കർത്തൻ കരുതിയ സ്നേഹമോർത്താൽ
മമകൺകൾ നിറഞ്ഞിടുന്നു
എന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതും
നിൻ്റെ അത്ഭുതസ്‌നേഹമല്ലോ (2)
എന്നാളും . . . . .
നാഥൻ നടത്തിയ . . . . .

കാലത്തു ഞാൻ കൺതുറന്നിടുമ്പോൾ
തിരുമുഖമെന്നിൽ നിറയുന്നല്ലോ
അന്തിയിലും മിഴി പൂട്ടിടുമ്പോൾ
നിൻ്റെ കൃപയെന്നെ പൊതിയുന്നല്ലോ
നേരം പുലരുമ്പോഴും വൈകിയണയുമ്പോഴും
എൻ ശരണം തിരുചരണം (2)
നാഥൻ നടത്തിയ . . . . .

ആരുമില്ലാതെ ഞാൻകരഞ്ഞിടുമ്പോൾ
തിരുമാർവ്വിടം എനിക്കഭയം
സ്നേഹിതരെൻ വഴിപിരിയുമ്പോൾ
തിരുസന്നിധി ആശ്രയവും
കരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെ
കാന്തൻ കൃപയോടെ നടത്തുന്നല്ലോ (2)
നാഥൻ നടത്തിയ . . . . .
Рекомендации по теме