Padma Malayalam Full Movie | Anoop Menon | Surabhi Lakshmi

preview_player
Показать описание
Padma is a 2022 Indian Malayalam movie directed and written by Anoop Menon. It stars Surabhi Lakshmi, Anoop Menon

#Padma #PadmaMalayalamMovie #anoopmenon #surabhilakshmi

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

അനൂപ് മേനോൻ എന്ന ഈ മനുഷ്യൻ എത്ര വിചാരിച്ചാലും നിലവാരത്തിൽ തഴേപോകൂല്ല കേട്ടോ, അടിപൊളിയാ

malayalichintha
Автор

ഈ മൂവീ കണ്ടപ്പോൾ നമ്മുടെയോക്കെ ജീവിതവുമായി കോർത്തിണക്കിയതുപോലെ തോന്നുന്നു, വല്ലാത്തൊരു ഫീലിങ്ങ്സ്, ❤❤❤ സൂപ്പർ മൂവി, 😘😘😘

aleenabenny
Автор

നല്ലൊരു സിനിമ. പണത്തിനും പ്രശസ്തിക്കും പുറകെ ഓടുന്ന തിരക്കിൽ സ്വന്തം ഭാര്യക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും സമയം ഇല്ലാത്ത ഭർത്താക്കന്മാർക്കായ്. ഭർത്താവിന്റെ തിരക്കിൽ സ്വന്തം വിരസത മാറ്റാൻ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങൾ അവസാനം ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന ഭീകര ജീവി ആയി മാറുന്ന അവസ്ഥ. ഇതിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് പാഠങ്ങൾ ഉണ്ട്. പുറത്തു കാണുന്ന പണവും വലിയ വീടും മേക്കപ്പും ഫ്രണ്ട്ഷിപ്പും പൊങ്ങച്ചവും ഒന്നും അല്ല സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ ആധാരം എന്ന്. Good story good songs and good movie. Congratulations അനൂപേട്ടാ 🌹🌹🌹🌹🌹

Lakshmi-dnyi
Автор

മനോഹരം!
ഒരു നല്ല സ്വപ്നം കണ്ടുണർന്ന പ്രതീതി 👏👍
Hats off to Anoop Menon and team 👍🏼

anchacko
Автор

ഞാൻ ഒരു സിനിമയ്ക്കും കമന്റ് ഇടാറില്ല. പക്ഷെ ഇതിന് ഇടാതിരിക്കാൻ പറ്റില്ല. വളരെ നല്ലൊരു മൂവി. ഏറെനാൾ കൂടി നല്ലൊരു സിനിമ കണ്ടു. തുറന്നുപറച്ചിലുകളും മനസ്സിലാക്കലുകളും ഇല്ലാത്തതാണ് പല കുടുംബങ്ങളുടെയും പരാജയം. ഇന്ന് അതിന് മെനക്കെടുന്നവർ ചുരുക്കം. ഒന്നു പറഞ്ഞു രണ്ടാമത് വിവാഹമോചനമാണ് പ്രതിവിധി എന്നു കരുതുന്നവരാണ് ഏറെയും. അതിനിടയിൽ ഈ കഥ പലതും പറയുന്നുണ്ട്. താങ്ക്സ് അനൂപ് മേനോൻ ആൻഡ് ടീം🙏🌷🌷

dollythomas
Автор

2023 ൽ കാണുന്നവരുണ്ടോ... എത്ര മനോഹരമായ സിനിമയാണ് കമന്റ്‌ നോക്കി കാണുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല 👍😘🥰

-mt
Автор

ഞാൻ വിദേശത്താണ്. ഈ സിനിമ ഇറങ്ങിയത് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്ന് യാദൃച്ഛികമായി സിനിമയിലെ മലയാളം പഠിപ്പിക്കുന്ന ഭാഗം കണ്ടു. അതിൽ ഒരു ഭാഗത്ത് തൊട്ടപ്പോൾ നേരേ സിനിമയിലേക്ക് പോയി, മുഴുവൻ കണ്ടു. അനൂപ് മേനോൻ, സുരഭീ ലക്ഷ്മി ഉൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ. 11/10/2024

AnilKumar-jvoc
Автор

അവിചാരിതമായി youtube-ൽ കണ്ടതാണ് ഈ ചിത്രം. കണ്ടിരിക്കുമ്പോൾ
വേറേ ഏതോ ലോകത്ത് എത്തിയ പോലെ. script, song, pictorisation അതിഗംഭീരം. ഇതിൽ ഭഗവാക്കായ എല്ലാവർക്കും അഭിനന്ദനം,

sajithomas
Автор

ഹോം പോലെ മധുരം പോലെ ഫീൽ good മൂവി.... ഈ സിനിമയുടെ ഒരു ട്രൈലെർ പോലും കണ്ടിട്ടില്ലായിരുന്നു... But ഫിലിം കഴിഞ്ഞപ്പോ സൂപ്പർ ഫീൽ... ഒരുപാട് ജീവിതം ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.. ഒരുപാട് കഥാപാത്രങ്ങൾ ഒന്നും ഇതിൽ ഇല്ല.. ഉള്ളവർ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്... അനൂപ് മേനോനും സുരഭിയും സൂപ്പർ 👍 സുരഭിക്ക് ഈ കഥാപാത്രം ഒരു വഴിതിരിവ് ആയേക്കും... നാഷണൽ അവാർഡ് കിട്ടിയതിന് ശേഷം ഇപ്പോളാണെന്നു തോന്നുന്നു ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്... നന്നായിട്ടുണ്ട്... അന്യഭാഷ നടിമാരെ കൊണ്ട് വന്നിട്ട് അഭിനയിപ്പിക്കാതിരുന്നതിനു സംവിധായാകന് നന്ദി 👍

drmuhammedshan
Автор

കണ്ടിരിക്കാൻ പറ്റിയ സിനിമ . നല്ല message . അനൂപ് മേനോൻ സിനിമ കൾ വെറുതെയാവില്ല.

reshmaur
Автор

ഒരാൾക്കു ഒരാളെ കേൾക്കാൻ മനസ് ഉണ്ടായാൽ തീരാവുന്ന പ്രശ്നം മാത്രം ആണ് ഉള്ളത് anupetta സൂപ്പർ ആണ് സോങ്‌സ് ഓക്കേ പൊളി 💝💝💝

niminimmi
Автор

അവിഹിതങ്ങൾ തെറ്റുകൾക്ക് ആയിരം കാരണങ്ങൾ ഉണ്ടെങ്കിലും, തെറ്റുകൾ തെറ്റുകൾ തന്നെയാണ്. എല്ലാവർക്കും തെറ്റ് പറ്റും എന്നത് തെറ്റിന് ഒരിക്കലും ന്യായീകരണമാകുന്നില്ല. ജീവിതം ഒരു സ്ഫടികപാത്രമാണ്, പൊട്ടി ചിതറിയാൽ പിന്നെ ചേർത്ത് വെക്കാനാകൂല, ചേർത്ത് വെച്ചാലും ഒരിക്കലും പഴയത് പോലെ ആകുല . ആകുമെന്നത് സ്വപ്നം മാത്രമാണ്.

shantkm
Автор

ഒരു പീസ് കണ്ടപ്പോഴാണ് മുഴുവനും കാണാൻ തോന്നിയത്. സൂപ്പർ സിനിമ. അഭിനയം ഓരോരുത്തരും ഗംഭീരം.
പഴയ "ഭാര്യമാർ സൂക്ഷിക്കുക " ഓർമ്മ വന്നു. ഇത് സമകാലിക പ്രസക്തിയുള്ള ഉള്ളടക്കം. very good. 👌🌹🌹🌹💞

sujathamaroli
Автор

തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ ❤👌

parvana
Автор

ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... സീരിയലിൽ കണ്ട കാലം മുതൽ ഇഷ്ടം ആണ് അനൂപേട്ടനെ... മനോഹരമായ ഒരു റൊമാൻറിക് കാമുകൻ്റെ ലുക്കുള്ള മുഖം...നല്ല സിനിമകൾ തീയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോകുന്നത് എന്തൊരു കഷ്ട്ടമാണ്....അനൂപേട്ടാ സ്നേഹം...നല്ല മൂവീ🥰🥰

refuresu
Автор

ജാട നടികളിൽ നിന്നും മോചനം കിട്ടി 😍♥️♥️♥️🙏🏻🙏🏻
സൂപ്പർ മൂവി 🥰

salilar.a
Автор

അനൂപ് ചേട്ടാ സുരഭി ചേച്ചി അടി പൊളി ഈ നാലഞ്ച് വർഷത്തിന് ശേഷം ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല സൂപ്പർ നിങ്ങൾ രണ്ട് പേരെ ആരെങ്കിലും എവിടേൽ വെച്ച് കാണുകയാണ ങ്കിൽ എന്റെയും കുടുംബത്തി ന്റേയും ആശംസകൾ നേരിട്ട് തരണം എന്ന് ആഗ്രഹിക്കുന്നു❤❤❤

abduljafarabduljafar
Автор

First aayit ee movie kanunnavarundo ?? 03/11/2024

Noomuslogam
Автор

മോനെ ഒരു രക്ഷയുമില്ലാത്ത നല്ല പാട്ടുകൾ വേറെ ഏതോ ലോകത്തിൽ ചെന്ന പോലെ ആയി അനൂപേട്ടാ നിങ്ങൾ പതിവ് തെറ്റിക്കില്ല എന്ന ഉറപ്പിൽ കാണാൻ തുടങ്ങിയതാ നല്ല ഒരു അനുഭവം അതാണ്‌ ഈ സിനിമ 👍👍👍👍👍

anuprajeesh
Автор

സൂപ്പർ മൂവി സൂപ്പർ സൂപ്പർ ഇത് സിനിമ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യം നല്ല പാട്ടുകളും കുറെ ഇടിയും തൊഴിയും ഉള്ള സിനിമകൾ വിജയിക്കും പക്ഷേ ഇതുപോലുള്ള പടങ്ങൾ റിവ്യൂ പറയാൻ ആൾക്കാർ കാണില്ല ഇന്ന് 95% ആൾക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നേരുകളാണ് ഇതിൽ പറഞ്ഞത് മുഴുവനും

lulunezerlulunezer