Exploring Polynesian- Melanesian Villages in Fiji | Oru Sanchariyude Diary Kurippukal | EPI 294

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_294

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 294 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സഞ്ചാരം ക്ലബ്ബ് വീണ്ടും തുടങ്ങണമെന്നും വിജ്ഞാന പ്രദമായ യാത്രകൾ നമ്മുടെ കുട്ടികൾക്ക് ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർ അടി like ഇവിടെ

LifeTravelbyAnoopMJoy
Автор

മുത്തശ്ശിക്കഥകൾ കേട്ട് വളരാൻ സാധിക്കാത്ത തലമുറയ്ക്ക് കിട്ടിയ അമൂല്യ നിധിയാണ് സന്തോഷ് സാറിന്റെ കഥ പറച്ചിൽ ❤️❤️

alishabeer
Автор

നമ്മുടെ മിക്ക സ്കൂളുകളും കച്ചവട സ്ഥാപനങ്ങളാണ് സന്തോഷേട്ടാ.
സഞ്ചാരം ക്ലബ്ബ് വീണ്ടും തുടങ്ങണം,
എല്ലാവിധ ആശംസകളും...

jamshintovrebelovich
Автор

കൊട്ടാരം പോലെയുള്ള വീടുകൾ ഉണ്ടാക്കിയും, പെൺമക്കളെ കണക്കില്ലാതെ സ്ത്രീ ധനം കൊടുക്കാനും അല്ലാതെ മലയാളിക്ക് സഞ്ചരിക്കാനോ ജീവിതം ആസ്വദിക്കാനോ വിധിയില്ല.

sobhanapavithran
Автор

മകൾക്കു നൽകിയ നല്ല ഉപദേശം ... എനിക്ക് അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

jojomj
Автор

ഒരനാത കുട്ടിയുടെ മുന്നിൽ വെച്ച്‌ സ്വന്തം കുട്ടിയെ ലാളിക്കരുതെന്നുള്ള പ്രവാചക വചനമാണെനിക്ക്‌ ഓർമ്മ

arivukal
Автор

നിങ്ങൾ ഒരിക്കലും രാഷ്ട്രീയത്തിന്റെ അടുത്തു പോലും പോകരുത്...കാരണം ഇപ്പോൾ നിങ്ങൾ ഏറ്റവും നല്ല ഒരു മനുഷ്യനാണ്.God bless you sir.

drsaraswathysreedhar
Автор

ഇവിടുത്തെ പ്രബുദ്ധരല്ലാത്ത നിർഗുണന്മാരായ രാഷ്ട്രീയ നേതാക്കൾ എല്ലാരും തന്നെ നമ്മുടെ പൈസയ്ക്ക് ലോകം കാണുന്നു, ആർക്കും ഒരു ഗുണവുമില്ല. ഇവിടൊരാൾ സ്വന്തം പൈസയ്ക്ക് നമ്മളെ ലോകം കാണിച്ച് പ്രബുദ്ധരാക്കുന്നു.
അതുകൊണ്ട് സഞ്ചാരം ഹിന്ദിയിലും വേണം. ഇന്ത്യ മുഴുവൻ കാണട്ടെ ലോകം എങ്ങനെയാണെന്ന്‌. ഇങ്ങനെ ഒരു മലയാളി ഇന്ത്യയിലുള്ളതും ഇന്ത്യ അറിയട്ടെ!

josoottan
Автор

സഞ്ചാരം ക്ലബ്ബിനെ ഇവിടുത്തെ വിദ്യാഭ്യാസ വകുപ്പുമായി ഏകോപിപ്പിച്ചു ഒരു വലിയ പദ്ധതി ആക്കി മാറ്റണം സാർ.. 👍👍

bitvideo
Автор

സഞ്ചാരം ക്ലബ് വീണ്ടും വീണ്ടും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നു

jaffersadhikjeddah
Автор

ഇതിലെ പരസ്യം ഇഷ്ടത്തോടെ കണ്ട് അണ്ണന് അടുത്ത രാജ്യത്തേക്ക് പോകാൻ കാശ് ഉണ്ടാക്കി കൊടുക്കുന്നവൻ ഇവിടെ ലൈക്ക്❤️😍

cloud_media
Автор

നിങ്ങൾ നാട്ടിലെ ടൂറിസം മന്ത്രിയായിരുന്നേൽ എന്നു ഒരുപാടു ആഗ്രഹിക്കുന്നു.. 🥰
ഒരുപാടു ആശയങ്ങൾ ഉണ്ടു.. അതു നാടിനൊരു മുതൽക്കൂട്ടാണ്..

vivekvp
Автор

പാവപ്പെട്ടവന്റെ മക്കൾക്കു കിട്ടേണ്ട അവസരം തുലച്ച എല്ലാ സ്കൂൾ മാനേജ്‍മെട് മാർക്കും നല്ല നമസ്കാരം....

spykarfiros
Автор

സഞ്ചാരം ക്ലബ്ബ് സാര്‍ അതു തിരികെ വരുന്നു പരാജയപ്പെട്ടത് നല്ലതിന് നമ്മുടെ കുട്ടികള്‍ സഞ്ചരിക്കട്ടെ കടലുകടന്ന് പര്‍വ്വതങ്ങള്‍ താണ്ടി അറിവിന്റെ സര്‍വ്വജ്ഞപീഠം കയറട്ടെ 😍

sajokochuparampil
Автор

പാവപെട്ട കുട്ടികൾക്ക് വേണ്ടി സഞ്ചാരം ക്ലബ്‌ വീണ്ടും തുടങ്ങണം എന്നാൽ ആവുന്ന സഹായം ഞാൻ ചെയ്യാം ചേട്ടാ.... ടൂറിന്റെ പൈസ കൂടി പോയത്കൊണ്ട് കൂട്ടുകാരൊത്ത് ടൂറിനു പോകാൻ പറ്റാത്ത വിഷമം അത് അനുഭവിച്ചവർക്കേ അറിയൂ....
സഞ്ചാരം ക്ലബ്ബിനെപറ്റി ആർക്കും വേണ്ടത്ര അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു സഞ്ചാരം ക്ലബിന് ഇങ്ങനെ സംഭവിച്ചത്...

facelessvloggerkerala
Автор

ലോകത്തെ ലോകം കാണിച്ചു കൊടുക്കുന്ന ഈ മനുഷ്യ സ്‌നേഹി ആദരവും നന്ദിയും അർഹിക്കുന്നു.

chellappan
Автор

സന്തോഷ് sir താങ്കൾ കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു...എങ്കിൽ കേരളം വലിയ ഒരു ടൂറിസം മേഖല ആയി പകർന്നു നൽകിയ തിന്

ratheeshpeethambaran
Автор

കുട്ടിക്കാലത്തു ടൂർ പോവാൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട് വീടിന്റെ മതിൽ കെട്ടിൽ ഒളിച്ചി ഇരുന്നു ടൂർ പോവുന്ന ബസ്സിനെ ഒരുപാട് നോക്കി കരഞ്ഞ ഒരു കാലമുണ്ടയിരുന്നു . ഇത് കണ്ട 'അമ്മ പറയാറുണ്ട് നീ ഒരു ആണല്ലേ വലുതുവുമ്പോൾ എവിടെ വേണമെങ്കിലും പൊയ്ക്കൂടേ എന്ന അന്ന് 'അമ്മ തന്ന ഊർജം ഇപ്പോഴുമുണ്ട്

സഞ്ചാരം പരിപാടി അപ്പുറത്തെ വീടിന്റെ ജനൽ വിടവിലൂടെ ഉയരം കുറവായത് കൊണ്ട് കല്ലുകൾ കൂടി അതിന്റെ മുകളിൽ നിന്ന് ഒരുപാഡ് നോക്കിയിട്ടുണ്ട്

സഞ്ചാരം ക്ലബ് പറഞ്ഞപ്പോൾ കുട്ടികാലം ഓർത്തു പോയി....

ashik.cheroor
Автор

49താമത്തെ ഫസ്റ്റ് കമന്റ്‌: ഈ ചാനലിൽ ads വരുമ്പോൾ skip അടിക്കാൻ തോന്നാറില്ല. സന്തോഷ്‌ ഏട്ടൻ സിന്ദാബാദ്‌.

adarshbabu