Oru Kaattu Moolanu | Chekkan Song | Oru Paattu Moolanu | Shafi Eppikkad | Manikandan Perumpadappu

preview_player
Показать описание
#chekkanmovie #orukaattumoolanu #newsong

CHEKKAN SONGS:

Hrdayathil Niramekum (Manikandan Parumoadappu):

Malarkodiye: (Manikandan ):

Athekku Antha

Chekkan Movie Trailer :

Oru Kaattu Moolanu Audio Platform
🎶 Stream The Full Song Here 🎶

Movie: Chekkan
written& Directed By : Shafi Eppikkad
Producer: Mansoor Ali
Banner : One to One Media

Project Designer : Asim Kottoor
Cinematography: Suresh Red One
Editor: Jarshaj
MakeUp : Hassan Wandoor
Art : Unni Niram
Lyrics : Manikandan
Bgm & Orchestration : Sibu Sukumaran
Singers : Manikandan Perumpadappu
Costumer : Suresh Kottola
Pr.Controller : Shoukath Wandoor
Pro. Manager : Riyas Wayanad
Colouring : Chalachithram Kochi
Sound Mixing : Vinod P Sivaram
Co.Ordinator : Afsal Thuvoor
Content Owner : One to One
Design : Manu Davinci

ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ലണ്,
എന്റെ കാട്ടുചോല കിളിയേ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ.......

ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...

നിണ മൊഴുകിയതൊരു ദിനമല്ലേ,നിറ വയറൊഴിഞ്ഞതു വനമേ, പതറിയ ചില ചുവടിന് പോലും കരളുരുകിയ കഥയറിയാം..
ഇടറിയൊരീണം കേട്ട് പോരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം, നിറമാർച്ചുരന്നമ്മ നീട്ടി...
തിരിമുറിയാതെ അലയിടറാതെ ഇനിയും ഞാൻ പാടം,ഇനിയും ഞാൻ പാടം...

ഒരു കാറ്റ് മൂളണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...

മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാക്കും..
മനം തൊരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും ..
അരുമയോടൊന്നു തഴുകാം ആ പടികടന്നിനിയും വരുമോ....
അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി ഇനിയു ഞാൻ പാടാം... ഇനിയും ഞാൻ പാടം...

ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ....

ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...

All Copyright : One2One Media Doha Qatar.
Contact : +974-70128121
Welcome to the One2One Media Doha Qatar
One2One Media is best Entertaining YouTube channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!

All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
Thank You : One2One Media
Рекомендации по теме
Комментарии
Автор

'ചെക്കൻ' സിനിമ യൂട്യൂബിൽ എത്തിയിട്ടുണ്ട്..!!
Please Watch & Share Your Feedback😍

oneonemediaqatar
Автор

ഒരുപാട് നന്ദിയുണ്ട് ഈ പാട്ട് ഗന്ധർവ്വനും മകനും ഒന്നും കൊടുക്കാതെ സാധാരണ മനുഷ്യർക്ക് പാടാൻ കൊടുത്തതിന്

simonkk
Автор

തകർന്നു വീഴുമ്പോ, , , , ഒരു താങ്ങായി, , , ഒരു വേദനയോടെ, , , നമ്മെ വേറെ എങ്ങോ കൊണ്ട് പോകുന്ന ഒരു തവണ കേട്ടു എന്ന് എനിക്കു പോലും എത്ര കേൾക്കാൻ ഇരിക്കുന്നു, , , , നന്ദി, , , , പാട്ടിന് പിന്നിലുള്ള

cheenavala
Автор

ഈ പാട്ടിന് സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഏറ്റവും നല്ല ഗായകനുള്ള അവാർഡ് കിട്ടേണ്ടതാണ്. അത് ലഭിക്കാതെ പോകുന്നത് പതിതവർഗത്തിൻ്റെ പാട്ടായായതുകൊണ്ടല്ലെ എന്ന് സംശയിച്ചു പോകുന്നു. മണികണ്ഠന് എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤ എന്നും എപ്പോഴും താങ്കളുടെ പാട്ടുകൾ ഞാൻ കേൾക്കുന്നു. ❤❤❤❤❤

csaji
Автор

അതിമനോഹരമായ പാട്ട്
എത്ര കേട്ടിട്ടും മതിയാവുന്നില്ല
ഇതു പാടിയ ആൾക്കും അഭിനയിച്ച ചെക്കനും
ഒരായിരം നന്ദി 🌹👍

rapoter
Автор

ഇതു പാടിയ ആ ഗായകന്റെ ശബ്ദം അത്‌ ഉള്ളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു. അത്രയും നല്ല ശബ്ദം ❤️❤️❤️😍🥰🙏

ranjithranju
Автор

കുറെ നാളുകൾക്ക് ശേഷം ഹൃദയത്തിൽ തട്ടിയ ഒരു പാട്ട് അതും അഹങ്കാരം തലക്ക് പിടിച്ച മൂത്ത പാട്ടുകാർക്ക് കൊടുക്കത്തെ ഇതുപോലെ ഒരാൾക്ക് കൊടുത്ത ആ വല്യ മനസ്സിനും ഒരുപാട് നന്ദി

riyaskabeer
Автор

ഈ പെട്ടെഴുതിയ കവിക്കും പാടിയ സഹോദരനും 👏👏👏👏🙏🙏 biig salute

sunnychackothaikoottathil
Автор

കിടിലൻ പാട്ട് ഇത് പോലൊരു നല്ല പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല 🎶 ഗായകനും ചെക്കൻ ആയി അഭിനയിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ 👏👏

techno__boyy
Автор

ദാരിദ്ര്യം പിടിച്ച് കിടന്ന ആധുനിക മലയാളഗാന ഗൃഹത്തിലേക്ക് ഒരു ഓണ സദ്യ 🎶soo sweet 🎶🎶

inthewildwithajith
Автор

വാടാ, പോടാ, തരത്തിലുള്ള ഇപ്പോഴത്തെ പാട്ടുകൾക്കിടയിൽ വേറിട്ടു നില്ക്കുന്ന മനോഹരമായ ഗാനം.
അർത്ഥമുള്ള വരികൾ
ഇമ്പമുള്ള സംഗീതം
വേറിട്ടൊരു ശബ്ദം
Big Salute to the entire team.🌹🌹🌹

sureshpk
Автор

മാസ്മരിക നാദം... അഭിനന്ദനങ്ങൾ. മനം വിങ്ങുന്ന വേദനയിലും അല്പം മനസ്സിൽ സന്തോഷം നിറച്ച സംഗീതം സമ്മാനിച്ചവർക്ക്‌ ഒത്തിരിരി അഭിനന്ദനങ്ങൾ ❤️❤️❤️❤️

ebprasadcheriyanad
Автор

ഈ പാട്ട് എത്ര തവണ കേട്ടുവെന്നറിയില്ല. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഗായകനും അഭിനേതാവിനും അഭിനന്ദനങ്ങൾ ❤️

anoopnana
Автор

ഈ അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ച വരികളും...സംഗീതവും... ആലാപനവും എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... എത്ര തവണ കേട്ടാലും മടുപ്പു തോനുന്നില്ല... മണികണ്ഠൻ പെരുമ്പടപ്പിന്റെ മാന്ത്രിക ശബ്ദ സംഗീത സൗന്ദര്യം ❤️❤️❤️

devikasunil
Автор

ഒരുവട്ടം കേട്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞുപോയ വരികൾ.... പാടിയ ശബ്ദത്തിലെ ഫീൽ പറയാൻ വാക്കുകളില്ല 😘😘😘👍👍👍👍

libin
Автор

ഈ പാട്ട് പാടിയ മണികണ്ഠൻ ചേട്ടൻ മാത്രമല്ല ആ പാട്ടീൽ അഭിനയിച്ച മോനും അടിപൊളി യാണ്. നല്ല ഭീലിഗ് കാഴ്ചവെച്ചു. 🌹🌹👍👍❤️

dream-mecker
Автор

ഇതിന്റെ സൃഷ്ടാവിന്നും സംഗീതജ്ഞനും ഗായകനും ഒരായിരം ആശംസകൾ
ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാക്കൻ സാധിക്കട്ടെ....

ugoeqbk
Автор

ചെക്കൻ എന്ന ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകിയ ഓരോ പ്രേക്ഷകനും ഹൃദയം നിറഞ്ഞ നന്ദികൾ നേരുന്നു.. നഞ്ചിയമ്മയുടെ താരാട്ട് പാട്ടും, മണികണ്ഠൻ പെരുമ്പടപ്പിന്റെ ശബ്ദ-തൂലികയിൽ വിടർന്ന മലർകൊടി പാട്ടും ഏറ്റെടുത്ത നിങ്ങൾ ഒരു കാറ്റ് മൂളുന്ന ഈ ഗാനത്തെയും ഹൃദയത്തിലേറ്റിയതിന് ഞങ്ങൾക്ക് നൽകാനുള്ളത് നന്ദി എന്ന വാക്ക് മാത്രം.. ❤️
എന്നും നിങ്ങളുടെ മനം നിറഞ്ഞ സപ്പോർട്ടുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു വലിയ കൈ താങ്ങു തന്നെയാണ്..
ചെക്കൻ ടീമിന് വേണ്ടി ഷാഫി എപ്പിക്കാട് ( Writer & Director of Chekkan Movie )

shafieppikkadofficial
Автор

ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ടു ചോല കിളിയേ ..
കനവാകും കടൽ നീന്തി കരകാണാതൊരു നാളും ...
മഴമുകിലായ് ഞാൻ പാടാം
എന്റെ ഓലഞ്ഞാലി കിളിയേ ....

ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ടു ചോല കിളിയേ ..

നിണ മൊഴുകിയതൊരു ദിനമല്ലേ
നിറ വയറൊഴിഞ്ഞതു വനമേ,
പതറിയ ചില ചുവടിനു പോലും
കരളുരുകിയ കഥയറിയാം
ഇടറിയൊരീണം കേട്ട് പൊരുളറിയാതെ മയങ്ങി
പശിയറിയാതെ ഊട്ടാം ...നിറമാർച്ചുരന്നമ്മ നീട്ടി ...
തിരിമുറിയാതെ അലയിടാറാതെ
ഇനിയും ഞാൻ പാടാം ...ഇനിയും ഞാൻ പാടാം ...

ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ടു ചോല കിളിയേ ..

മിഴികളിലൊരു കടലിളകുമ്പോൾ
പുഞ്ചിരിയൊരു മറയാകും
മനം തോരാ മഴപെയ്താലും
ചെറു തെന്നൽ കുളിരേകും
അരുമയോടൊന്നു തഴുകാം
ആ പടി കടന്നിനിയും വരുമോ
അനുദിനമെന്റെ കുടിലിൽ
വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി
ഇനിയും ഞാൻ പാടാം ..ഇനിയും ഞാൻ പാടാം ...

ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ടു ചോല കിളിയേ ..
കനവാകും കടൽ നീന്തി കരകാണാതൊരു നാളും ...
മഴമുകിലായ് ഞാൻ പാടാം
എന്റെ ഓലഞ്ഞാലി കിളിയേ ....

shahidpm
Автор

“WOW” എന്തൊരു ശബ്ദം എത്രകേട്ടാലും മതിവരില്ല. 🙏🙏🙏❤️❤️❤️

gpjmtsj