Tonight I Can write The saddest lines Pablo Neruda Balachandran Chullikkad

preview_player
Показать описание
Malayalam translation of Tonight I Can Write The Saddest Lines
Рекомендации по теме
Комментарии
Автор

ഒന്നും പറയാനില്ല.. നല്ല കവിത.. പാടിയ ആൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹

phenom__
Автор

എന്റെ പ്രിയപ്പെട്ട കവി, താങ്കളുടെ കവിത പാടിയാണ് 90-കളിൽ ഞാൻ കോളേജ് പഠനവും എഞ്ചിനീറിങ് പഠനവും പൂർത്തിയാക്കിയത് ..അന്ന് പാടുമ്പോൾ കിട്ടിയ ദുഃഖഭരിതമായ വികാരം ഇന്ന് ഇപ്പോൾ വീണ്ടും ഈ ആലാപനത്തിലൂടെ ഞാൻ തിരിച്ചറിയുന്നു ....എന്നോ എപ്പോഴോ ഞാൻ ചെയ്ത ചില മുജ്ജന്മ സുകൃതങ്ങൾ, അതാണ് നിങ്ങളുടെ ഈ കവിതകൾ പാടാൻ എന്നെ പ്രേരിതനാക്കുന്നതു

ajayakumarraman
Автор

Sreekanth nte aalapanam atheeva hridyam …chullikkadinte varikal athilere👏👏👏👍👍👍🙏🙏🙏❤️❤️❤️

PV_Mohandas
Автор

Love is so short, forgetting is so long

varun
Автор

ഒന്നും പറയാനില്ല. ആലാപനം കവിയുടെ വികാരം പൂർണമായി ഉൾകൊള്ളുന്നു ❤

latha.tbalakrishnan
Автор

ഏറ്റവും ദു:ഖ ഭരിതമായ വരികള്‍

Pablo Neruda
വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

കഴിയുമീ രാവെനിയ്‌ക്കേറ്റവും ദു:ഖ
ഭരിതമായ വരികള്‍ എഴുതുവാന്‍
ശിധിലമായ് രാത്രി, നീലനക്ഷത്രങ്ങള്‍
അകലെയായ് വിറ കൊള്ളുന്നൂ, ഇങ്ങനെ

ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ ഭരിതമായ
പദങ്ങള്‍ ചുരത്തുവാന്‍

അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നെന്നെ
അവളും എപ്പഴോ പ്രേമിച്ചിരുന്നിടാം
ഇത് കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍

അതിരെഴാത്ത ഗഗനത്തിനു കീഴില്‍,
അവളെ ഞാനുമ്മ വച്ചു, തെരു തെരെ
മതിമറന്നെന്നെ സ്‌നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്‌നേഹിച്ചു

പ്രണയ നിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ, ആരും മോഹിച്ചു പോയിടാം
കഴിയുമീ രാത്രി ഏറ്റവും സങ്കട
ഭരിതമായ വരികള്‍ കുറിയ്ക്കുവാന്‍

കഴിയുമെന്നേയ്ക്കുമായവള്‍ പോയതും
ഇനിയവള്‍ എന്റെയല്ലെന്നും ഓര്‍ക്കുവാന്‍
നിശവിശാലം, അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍

ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത, ആത്മാവില്‍ ഇറ്റിറ്റു വീഴുന്നു
അവളെ നേടാത്ത രാഗം നിരര്‍ത്ഥതമായ്,
ശിധിലമായ് രാത്രി, എന്നോടൊത്തില്ലവള്‍

അഴലുകളിത്ര മാത്രം
വിജനത്തില്‍, അതി വിദൂരത്തില്‍
ഏതൊരാള്‍ പാടുന്നു


അവളെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവള്‍, എങ്കിലുമെന്‍ മനം
അവളെ ഇപ്പോഴും തേടുന്നു

അന്നത്തെ നിശയും
ആ വെണ്‍ നിലാവില്‍ തിളങ്ങുന്ന
മരനിരകളും
മാറിയില്ലെങ്കിലും
ഇനിയൊരിയ്ക്കലും നമ്മളന്നത്തെയാ
പ്രണയിതാക്കളല്ല,
എത്ര മേല്‍ മാറി നാം

ഇനിയൊരിയ്ക്കലും
സ്‌നേഹിയ്ക്കയില്ല ഞാന്‍
അവളെയെന്നത് നിശ്ചയം, എങ്കിലും
അവളെ, എത്ര മേല്‍ സ്‌നേഹിച്ചിരുന്നു ഞാന്‍

വിഫലം ഒമാലിന്‍ കേള്‍വി ചുംബിയ്ക്കുവാന്‍
വിറയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്ന്യന്റെ, അന്ന്യന്റെയായവള്‍
അവളെ ഞാനുമ്മ വെച്ച പോല്‍ മറ്റൊരാള്‍

അവളുടെ നാദം,
സവര്‍ണ ദീപ്തമാം മൃദുല മേനി,
അനന്തമാം കണ്ണുകള്‍...
ഇനിയൊരിയ്ക്കലും സ്‌നേഹിയ്ക്കയില്ല ഞാനവളെ
എങ്കിലും സ്‌നേഹിച്ചു പോയിടാം...!

പ്രണയം അത്രമേല്‍ ഹ്രസ്വമാം
വിസ്മൃതി അതിലും എത്രയോ ദീര്‍ഘം
ഇതുപോലെ, പല നിശകളില്‍
എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാകണം,
ഹൃദയം ഇത്രമേല്‍ ആകുലമാകുന്നത്
അവളെ എന്നേയ്ക്കുമായി പിരിഞ്ഞതില്‍

അവള്‍ സഹിപ്പിച്ച ദു:ഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായി കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും
കഴിയുമീ രാവെനിയ്‌ക്കേറ്റവും സങ്കട
ഭരിതമായ വരികള്‍ കുറിയ്ക്കുവാന്‍

Vipin-kmpe
Автор

മലയാളത്തിൽ കേൾക്കുമ്പോൾ ഹൃദയത്തിൽ തന്നെ കുത്തുന്നു...

sagittarius-nlte
Автор

പ്രണയ നിർഭരം നിശ്ചല ദീപ്തമാം മിഴികളെ ആരു മോഹിച്ചു പോയിടാ❤❤

narayanannamboodiri
Автор

ഓർക്കാനൊരു നിമിഷം, നെഞ്ചിൽ -
ചേർക്കാനൊരു ജന്മം ❤️

kauffmancharlie
Автор

Ee Kavitha orikkalum theerarute ennu ആഗ്രഹിച്ചു njn

toniyathomas
Автор

Rendering not done by chullikkad. Its by Srikanth Thamarasseri

arunvikraman
Автор

Can't listen to this fully.. so sad and so relatable....

vineethanchandran
Автор

Pablo❤ dont touch our body because 🔥 we are humans we ruled 🌎 ❤🕊️🕊️🕊️🕊️

sonasarah
Автор

Yes, tonight I can write the saddest lines

sreenathpmethrayil
Автор

BA English nu padikan undayirunnu.... annu ethra

rakhyunnithan
Автор

പ്രണയനിർഭരം
നിശ്ചല ദീപ്തമാ മിഴികളെ യാരു മോഹിച്ചു പോയി ടാ
നെരൂദയാണോ അതോ
വിവർത്തനം ചെയ്ത ചുള്ളിക്കാടാണോ മഹാകവി ?

sunilpathayakkattil
Автор

Background sound disturbing aan kurach kurakamayirunnu alelum endinanu ath ? Oru English Malayalam translated peoathinu

Wonderedalien