Joji Malayalam Movie Analysis

preview_player
Показать описание
#JojiMovie #FahadhFaasil #DileeshPothan #SyamPushkaran

Our gear:
Рекомендации по теме
Комментарии
Автор

"ജോമോന്റെ മാന്വൽ മനസ്സാക്ഷിയാണ് "
മതങ്ങളാൽ അടക്കിവാഴുന്ന ഈ സമൂഹത്തിൽ മുഴങ്ങി കേട്ട ഡയലോഗ്..
Brilliant movie💯

aliyarc.a
Автор

ജോമോനെ കൊന്ന് പുതിയ കഥ മെനഞ്ഞ ജോജിയോട് അവിടെ ഇരുന്ന ഏതോ ഒരു അമ്മച്ചി "കല്യാണം കഴിക്ക് മോനെ എല്ലാം സെരിയാകും "സത്യം പറഞ്ഞാൽ ചിരിച്ചുപോയി 😌

sruthyu
Автор

പോപ്പി ഭയങ്കര natural acting ആയിരുന്നു. First movie തന്നെ ഇത്രേം സെറ്റപ്പ് ആയിട്ട് അഭിനയിച്ചു മിടുക്കൻ👏.

aleshsasi
Автор

"നി൪ത്തിയങ്ങ് അപമാനിക്കുവാന്നേ" that scene ...👌👌👌

arunchandru
Автор

അപ്പൻ മരിച്ചു കഴിഞ്ഞ് വീട്ടിൽ വേലക്കാരിയെ വെക്കുന്ന ബിൻസി മോളെ ആരും ശ്രദ്ധിച്ചില്ല!

Light_Yagamiii
Автор

തുടക്കം മുതൽ തന്നെ ഗ്യാസ് കുറ്റിയുമായി വരുന്ന ബിൻസിയെ ആണ് കാണിക്കുന്നത്, പിന്നീട് ജോജി ഗ്യാസ് conect ചെയ്യുമ്പോൾ അത്രയും കാലം ആ വീട്ടിൽ നിന്ന ജോജി ഇതെന്തോ പുതിയ system ആണെന് പറയുന്നു, ബിൻസി മാറി നിൽക്കാൻ പറഞ്ഞു അത് conect ചെയ്യുന്നു, അത്രയും ചെറിയ കാര്യം വരെ ചെയ്യാൻ പോലും ബിൻസി തന്നെ വേണം അവിടെ, രാവിലെ breakfast ന്റെ സമയത്ത് പോലും ബിൻസി പറയുന്നു 2 മിനുട്ട് ഇരുന്നാൽ ചോർ ready ആവുമെന്ന്, അത്ര രാവിലെ തന്നെ ഭർത്തവിനുള്ള ചോർ ഉണ്ടാക്കുന്ന ബിൻസ്‌യുടെ കഷ്ടപ്പാട് ആ സീനിൽ നമുക്ക് കാണിച്ചു തരുന്നു, തോട്ടിൻ കരയിൽ പോയി കത്തി മൂർച്ച കൂട്ടി മീൻ മുറിക്കാനും ബിൻസി മാത്രമേ ആ വീട്ടിൽ ഒള്ളു..
ഇനി ഇമ്മാതിരി കാര്യം പറഞ്ഞോണ്ട് തന്നെ മുകളിലേക്ക് വിടെരുതെന്നു ഭർത്താവ് പറയുമ്പോൾ ഉള്ള ബിൻസിയുടെ reaction തന്റെ ജീവിതത്തിൽ കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ടും അവിടെ എല്ലാം സഹിച്ചു ഇനിയും എത്ര കാലം നിൽക്കേണ്ടി വരുമെന്ന തോന്നലിൽ അടുക്കളയിലേക്ക് പോകുന്ന ബിൻസി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുക്കുന്നതിന്റെ കാര്യത്തിൽ ജോജിയോട് കയർക്കേണ്ടി വരുന്നു, യാഥാർത്തത്തിൽ ബിൻസി എല്ലാവരെയും സഹിച്ചു നിൽക്കുകയാണ് ആ വീട്ടിൽ.
അപ്പൻ മരിച്ചതിനു ശേഷം വേലക്കാരിയെ വെച്ച ബിൻസി സോഫയിൽ ഇരിക്കുന്നത് കയ്യിൽ TV യുടെ remote വെച്ച് relax ആയി ആണ്, പിന്നീട് bedroom ഇൽ മൊബൈലിൽ കളിച്ചിരുന്ന ബിൻസിയേയും, കാൽ വിരലിൽ nail polish ചെയ്യുന്ന ബിൻസിയേയും നമുക്ക് കാണാം ! ബിൻസിയുടെ ഓരോ move മെന്റസും, ഓരോ ഡയലോഗുകളും ഈ പടത്തിൽ പോത്തേട്ടൻ ബ്രില്ലിൻസ് ആണ് !.

isha_sameer
Автор

ഫഹദ് ഏതറ്റം വരെ പോകുമെന്ന് ഊഹിക്കാം.പക്ഷെ ബാബുരാജ്‌ ഞെട്ടിച്ചു.അപ്പൻ്റെ അടക്കിന് പടക്കം പൊട്ടിക്കാൻ ഷമ്മി തിലകനോട് അനുമതി ചോദിക്കുന്നതുൾപ്പെടെ പല സീനും ഗംഭീരമായിരുന്നു.

magicmushroom
Автор

കഴുത്ത് കണ്ടിച്ചാലും ഞാൻ നിന്റെ കൂടെ നിൽക്കില്ല എന്ന് പറഞ്ഞ ജെയ്സനെകുറിച്ച് എന്താ ആരും ഒന്നും പറയാത്തത് .. നല്ല അഭിനയം ആയിരുന്നു 👌👌 ജെയ്സൺ ജോമോൻ ജോജി കുട്ടപ്പൻ ബിൻസി പോപ്പി ഫെലിക്സ് 🔥

sreejiths
Автор

തിയേറ്ററിൽ ബീപ് ചെയ്ത് പോകേണ്ടിരുന്ന പല ഡയലോഗുകളും അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ Amazon Prime എന്ന Ott പ്ലാറ്റ്ഫോമിലൂടെ സാധിച്ചു എന്നാണ് എന്റെ ഒരിത് 😌

amj__
Автор

"നീ ഒരു പെണ്ണ് കെട്ട് ജോജി" അസ്ഥാനത്തെ ആ ചേച്ചിടെ ഡയലോഗ് 😂

RecipeSuggestions
Автор

"ഇനി നുണ പറയുന്നവരെ കായികമായും നിയമപരമായി നേരിടും അത് കള്ള് ഷാപ്പിലിരുന്ന കുശു കുശു പറയുന്നവരായാലും പള്ളിമേടയിലിരുന്ന് താളത്തിൽ പറയുന്നവരായാലും ശെരി" ശ്യാം പുഷ്കരൻ വ്യത്യസ്തനാവുന്നത് ഇമ്മാതിരി തീപ്പൊരി ക്ലാസ്സ്‌ nd മാസ്സ് monologiloodeyanu 🔥 baburaj jst nailed

sarathsivadas
Автор

ജെയ്സൺ എന്ന character ചെയ്ത പുള്ളിയെ കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല. പുള്ളിയുടെ റോളും മികച്ചത് ആയിരുന്നു.

rawduke
Автор

ഏറ്റവും ആകർഷിച്ചത് ബാബുരാജിന്റെ കഥാപാത്രം തന്നെ...പക്ഷെ അങ്ങേരുടെ കരിയർ ബെസ്റ്റ് കൂദാശ തന്നെയാണ് എന്നാണ് വിശ്വാസം 💙

ashishjoseph
Автор

Straight forword ആയ less religious ആയ ആളുകളെ സമൂഹവും മത പുരോഹിതരും എങ്ങനെ നോക്കി കാണുന്നു എന്നു ബാബു രാജ് ൻ്റേ കഥാപാത്രം ഓർമിപ്പിക്കുന്നു.ഉള്ളിൽ കള്ളത്തരം ഒളിപ്പിച്ച് വെച്ച് ബൈബിൾ പിടിച്ച് നടക്കുന്ന ജോജി നമ്മുടെ സമൂഹത്തിലെ മറ്റുള്ളവരുടെ മുമ്പിൽ നല്ലവൻ ആവാൻ ആളുകൾ എങ്ങനെ religion നെ കൂട്ടു പിടിക്കുന്നു എന്നും കാണിക്കുന്നു.രണ്ടും സമൂഹത്തിൻ്റെ നേർചിത്രം ആയി തോന്നി.

ma
Автор

തിയേറ്റർ റിലീസായിരുന്നെങ്കിൽ വലിയ വിജയമാകില്ലായിരുന്നു, പക്ഷേ OTT യിൽ പെർഫക്ട് ആയിട്ടുണ്ട്. ഇത്തരം പടങ്ങളൊക്കെ OTT യിൽ തന്നെയിറങ്ങണം, എങ്കിലേ ശ്രദ്ധിക്കപ്പെടൂ.

abhijithu
Автор

എപ്പോഴാണ് ഒരു സിനിമ നല്ലതാകുന്നത് എന്ന് ചോദിച്ചാൽ, അവിടെ ഒരു ക്യാമറ ഉണ്ടോ എന്ന് നമ്മൾ മറന്നു പോകും.. പിന്നെ കഥാപാത്രങ്ങളിലൂടെ നമ്മളും ജീവിക്കും..!!!

sharathkp
Автор

കോടിശ്വരാ എന്ന ഒറ്റ വിളിയാണ് ജോജിയിലെ സൈക്കോ ഉണർന്നത്

akhilkn
Автор

The scene where Joji refused to blink and admit the crime even in coma haunted me a lot. Joji is a masterpiece!! Nice analysis MA.

nygel
Автор

സിനിമയിൽ ഒരു തോക്ക് കാണിച്ചിട്ടുണ്ടെങ്കിൽ പടം തീരുന്നതിനു മുന്നേ അത് പൊട്ടിയിരിക്കണം ...ഇവിടെ പൊട്ടി 😎

samadmk
Автор

ഈ പടത്തിൽ നായകൻ ഫഹദ് ആണെങ്കിലും മികച്ച നടൻ ബാബുരാജ് തന്നെ..
"അവനാ തോട്ടത്തിലുണ്ടെ"ന്ന് പറഞ്ഞു ജനലിന്റെ പുറത്തു വന്നു ഫഹദിനോട് സംസാരിക്ക്കുന്ന സീൻ ഒക്കെ വേറെ ലെവൽ ആണ്.

shaikh