Period’s time 🩸 #youtubeshorts #mallueditor #love

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇന്ന് pre-marrige counseling കഴിഞ്ഞ് വന്ന ഞാൻ... ക്ലാസ്സ്‌ എടുത്ത ഉസ്താദ് പറഞ്ഞ മെയിൻ കാര്യമാണ് ഇത്... എല്ലാ ദിവസവും അവൾ നിന്റെ അടുത്ത് തന്നെ കിടക്കണം.. അല്ലാണ്ട് ഇന്ന ദിവസം കൂടെ കിടക്കണം... ഇന്ന ദിവസം മാറിക്കിടക്കണം എന്നൊന്നും ഇല്ല... ആ ദിവസങ്ങളിൽ അവളെ കൂടുതൽ പരിഗണിക്കണം എന്നാണ് പറഞ്ഞത്... കാരണം അവൾ അത് നിന്നിൽ നിന്ന് ആഗ്രഹിക്കുന്നു🙂❤

Njn_ashru
Автор

ഹെന്റമ്മോ....🙆🏽‍♀️🙆🏽‍♀️ എന്റെ അമ്മമ്മേടെ കാലത്തു പോലും ഇതൊന്നും നിലവിൽ ഇല്ല. ഇവരൊക്കെ കൂടി bjm ഉം ഇട്ട് വീഡിയോ എടുത്ത് എടുത്തു ഈ നിയമങ്ങൾ ഒക്കെ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണോ എന്നാണ് എന്റെ പേടി..😮

silent_listener
Автор

ന്നോട് പണ്ട് എപഴോ നാത്തൂൻ പറഞ്ഞിട്ടുണ്ട് ഈ ടൈമിൽ hus കൂടെ കിടക്കരുത് നിലത്തു കിടക്കണം എന്നു...ഞൻ ഒരു പായ ചുരുട്ടി കട്ടിലിന്റെ സൈഡിൽ വെച്ചിട് കട്ടിലിൽ കിടന്നുറങ്ങി...വയറും നടുവും വേദനിച്ചിരിക്കുമ്പോ ആണ് നിലത്തു കിടക്കുന്നത്... അത്ര നിർബന്ധം ane ketyon ഇറങ്ങി നിലത്തു കിടക്കട്ടെ....

ampadikarthi
Автор

😉 Periods time-ൽ കാണുന്ന ഞാൻ . എന്റെ അമ്മായിഅമ്മയും മാറിക്കിടക്കാൻ പറഞ്ഞതാ. പക്ഷ Husസമ്മതിച്ചില്ല. ഞങ്ങൾ ഒരുമിച്ചാ കിടക്കാറ്. പക്ഷേ രാവിലെ എങ്ങും തൊടാതെ പോയി കുളിക്കണം. കുളി നിർബന്ധം. എന്നും bed sheet അലക്കണം.... ഞങ്ങളുടെ വീട്ടിൽ എന്നും രാവിലെ കുളിക്കും. 7 ന്റെ അന്ന് bed sheet ഒക്കെ അലക്കണം. നമ്മുടെ മാത്രം. ഒരുമിച്ചു കിടക്കാറ്. നമ്മുടെ മതത്തിൽ മാത്രമേയുള്ളൂ ഇങ്ങനെയൊക്കെ. എത്രയൊക്കെ പുരോഗമിച്ചാലും ആരെങ്കിലും കാണും അഭിപ്രായം പറയാൻ .

sudhisudhi
Автор

പിണങ്ങുമ്പോൾ അല്ലാതെ ഇതുവരെ മാറി കിടന്നിട്ടില്ല 11വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട് 🥰

seenaalshu
Автор

എന്റെ അമ്മയിമ്മ, അമ്മായിപ്പൻ, ഭർത്താവ് പാവം ആണ് ❤️എന്റെ ലക്കി അവര് 😍

shahina
Автор

എന്റെ കല്യാണം കഴിഞ്ഞു ആയപ്പോൾ എന്റെ ഭർത്താവിന്റെ അമ്മ പറഞ്ഞു ഇവിടെ അങ്ങനെയൊന്നും ഇല്ല അതുകൊണ്ട് നീ അവിടെ തന്നെ കിടന്ന മതിയെന്ന്, പകൽ ആയിരുന്നു ഞാൻ ആയിട്ടുള്ളത്. രാത്രി ഭർത്താവ് വന്നപ്പോൾ ഞാൻ ഇങ്ങനെയാ ഉള്ളെ അതുകൊണ്ട് ഞാൻ താഴെ കിടക്കാമെന്നു പറഞ്ഞു. അപ്പോൾ എന്റെ ഭർത്താവിന്റെ മറുപടി എന്നെ അത്ഭുതപെടുത്തി. എങ്കിൽ ഞാൻ താഴെ കിടന്നോളാം നീ ബെഡിൽ കിടന്നോ എന്ന്. എന്റെ വീട്ടിൽ 4days മാറി കിടക്കണം. എന്റെ ഏട്ടനെ താഴെ കിടത്തിയിട്ട് എനിക്ക് സുഖിച്ചു കിടക്കേണ്ട എന്ന് തോന്നി. ഞാൻ തന്നെ തോറ്റുകൊടുത്തു. രണ്ടുപേരും ബെഡിൽ തന്നെ കിടന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ എന്റെ ഏട്ടൻ എന്നോട് പതിവിലും കൂടുതൽ സ്നേഹം കാണിക്കും തലോടും. അവിടെയാണ് ഒരു പെണ്ണിന്റെ വിജയം

ramyamolu
Автор

ഇപ്പോഴും ഉണ്ട് അങ്ങനെ എന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ അവളുടെ അമ്മായിഅമ്മ അവളോട് താഴെ കിടക്കണം എന്നു പറഞ്ഞു, ടൈമിൽ, but അവളുടെ hus പറഞ്ഞു ഞൻ അവളെ താഴെ കിടത്താൻ അല്ല കൊണ്ട് വന്നത് എന്ന് 👍

chippydhanya
Автор

എന്റെ അമ്മായി അമ്മ എന്നോടും ആദ്യം പറഞ്ഞു 4 ദിവസം മാറി കിടക്കാൻ ഞാൻ കിടക്കാൻ തീരുമാനിച്ചു അപ്പോൾ നാത്തൂൻ പറഞ്ഞു അവളുടെ അമ്മായി അങ്ങനൊന്നും പറയില്ല അമ്മ ഏതു കാലത്തിലാണ് ജീവിക്കുന്നത് എന്ന് അതോടെ അമ്മായി നിർത്തി

rejuraju
Автор

He is the real husband, this time their need our support and help.

mahi_
Автор

ഞാൻ ഒരു മുസ്ലിം girl ആണ്.ഈ സമയത്ത് നോമ്പും നിസ്കാരവും ഒന്നും പാടില്ല എന്ന് പറയാറുണ്ട്.കാരണം അവരുടെ body weak ആണ്. നോമ്പെടുത്തൊന്നും ഷീണിക്കണ്ട എന്ന് വെച്ചാണ്. പിന്നെ പള്ളിയിൽ പോയത് കൊണ്ടോ നിസ്കാര റൂമിലോ വസ്ത്രത്തിൽ തോട്ടെന്നും പറഞ്ഞും പ്രശ്നം ഇല്ല. ഞാൻ അറബി കോളേജിൽ ഒരു ഇസ്ലാമിക്‌ course പഠിച്ചിട്ടുണ്ട്. അവിടെ ഞങ്ങള്ക്ക് നിസ്കരിക്കാൻ പായ വിരിച് തരുന്നത് periods ഉള്ള friends ആയിരുന്നു. അവർ ആ hallil തന്നെ നിന്ന് കൊണ്ട് ഞങ്ങളുടെ പ്രവർത്തികളെ നോക്കികാണുമായിരുന്നു.പല സ്ഥലതും അത് തെറ്റായി കാണുന്നുണ്ട്. കുറേ ഏറെ ഒക്കെ മനുഷ്യന്മാർ ഉണ്ടാക്കിയ നിയമങ്ങൾ ആണ്.

RamziyaAlpy
Автор

ഇപ്പോഴും ഉണ്ട് ഇങ്ങനെയൊക്കെ.... 🙂അമ്മുമ്മയാണ് കൂടുതൽ പറയുക... നേരത്തെ എണീച് കുളിക്കണം എന്നൊക്കെ... അതോണ്ട് കുളി ഒക്കെ 5 മണിക്ക🙂കിടപ്പ് അല്ലേലും ഒറ്റക്ക 😖പിന്നെ ഈ ടൈം നിലത്തു കിടക്കും 🙂ഇലേൽ use ചെയ്ത പായ പുതപ്പ് ഒക്കെ അലക്കി ഇടണം 🤣😌അതോണ്ട് നിലത്തു കിടക്കും... എന്തോ നിലം അലക്കാൻ പറയൂല അതാണ് സമാധാനം😌

ardhrakunjuzz
Автор

എത്ര കേട്ടാലും മതി വരാത്ത പാട്ട്...
അവളേ തരളിതയാക്കിയതാര്❤

mollythomas
Автор

ഒരു 30വർഷം മുന്നേ ഇതുപോലെ ഒരു സന്ദർഭം എനിയ്ക്കും ഉണ്ടായിട്ടുണ്ട് ഒരിയ്ക്കൽപോലും മറികടക്കാൻ എന്നെ അനുവദിച്ചിട്ടില്ല ഇനിയിപ്പോൾ 49ആം വയസ്സിൽ ഇത്‌ കാണുമ്പോൾ പഴയ ഓർമകളിലേയ്ക് മനസ്സ് ഓടി പോയി.

sujas
Автор

Period time okke നമ്മുടെ personal കാര്യങ്ങൾ അല്ലെ. നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു അമ്മായിയമ്മക്കും ഒരുത്തർക്കും അവസരം നമ്മളായിട്ട് കൊടുക്കരുത്. അങ്ങനെ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളൂ ഇതുപോലുള്ള ദുരാചാരങ്ങൾ 🔥

jismy
Автор

ഇതൊക്ക അത്ഭുതത്തോടെ നോക്കി കാണുന്ന ഞാൻ....25 വർഷം ആയി ആ ദിവസങ്ങളിൽ ഏറ്റവും കെയർ തരുന്ന husband.... ഇത്തരം ഞങ്ങളുടെ സ്വകാര്യകാര്യങ്ങളിൽ പുറത്തു നിന്നുള്ള ഒരാളും ഇടപെടാൻ പുള്ളി സമ്മതിച്ചിട്ടില്ല.

bluelady.corrupted
Автор

Mrrg കഴിഞ്ഞിട്ട് 4 yrs ayi...ഇതുവരെ ഈ നിമിഷം വരെ എന്നോട് അങിനെ പറഞ്ഞിട്ടില്ല.. ആദ്യമായി period time njan നിലത്ത് കിടന്നപ്പൾ എൻ്റെ കൂടെ നിലത്ത് വന്ന കിടന്നു... അതോടെ അത് തീർന്നു...pain varumbo ചൂടുപിടിച്ച തരും..kaloke തിരുമ്മി തരും...പിന്നെ over flow karanam bed il ayi.. ഞാൻ ബാത്ത്റൂമിൽ പോയി വന്ന time kond ath just onn തുടച്ചിട്ട് ഏട്ടൻ അവിടെ കിടക്കുന്നു...കൈതണ്ടിൽ തട്ടി എന്നോട് ഇവിടെ കിടക്കാൻ parnjuuu....ഇത് അശുദ്ധി യാണെൽ നമ്മുടെ മോനെയും ഞാൻ തൊടാൻ പാടില്ല അവനും ഇതേ അശുദ്ധി യിൽ നിന്നല്ലേ വന്നെ..എന്ന്..ഞാൻ കിടന്നില്ല..പകരം കെട്ടിപിടിച്ച് ഒരുമ്മ്മ കൊടുത്തു..എന്തിനാണ് എന്നറിയില്ല..എൻ്റെ കണ്ണ് നിറയുന്നുണ്ട ആയിരുന്നു.. അന്നേരം മാത്രല്ല ഒന്നിച്ചുള്ളപ്പോ ഇതുവരെ dtyanu 2 weeks ayi പോയിട്ട്...nale കഴിഞ്ഞാൽ വരും...ഞാനും മോനും യൂ daaa..miss

papooosworld
Автор

ഞങ്ങൾ അല്ലെങ്കിലും എപ്പോഴും ഭയങ്കര സ്നേഹത്തിൽ ആണ്🥰എന്നും ഒന്നിച്ചു കെട്ടിപിടിച്ചു ഉള്ളു ഉറക്കം 😍ഈ സമയം ഒക്കെ എന്റെ ഇച്ചായൻ എനിക്കു നടുവിന് തിരുമി തരും വയറു ലു ഒക്കെ ചൂട് വെച്ച് തരും നന്നായി കെയർ ചെയ്യും 🥰 നല്ല സ്നേഹവും ആയിരിക്കും ഈസമയം 😍

sksentertainment
Автор

ആരു പറഞ്ഞു എന്റെ ഫ്രണ്ട് ഇപ്പോഴും അനുഭവിക്കുന്നു.. പറ്റില്ലെങ്കിൽ സ്വന്തം വീട്ടിൽപോയി 4days കഴിഞ്ഞിട്ട് വന്നമതീന്ന് അങ്ങനെ അവൾ എല്ലാ മാസത്തിലും 4days വീട്ടിൽപോയി നില്കുന്നുമുണ്ട്

dilshasworld
Автор

Njanum ikkakayum....wow....always beautiful

shamseerashamsi