Dhwani Tharanga Tharalam | 1080p | Joker | Dileep | Nishant Sagar | Manya - Mohan Sithara Hits

preview_player
Показать описание
Song : Dhwanitharanga Tharalam...
Movie : Joker [ 2000 ]
Director : AK Lohithadas
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : KJ Yesudas & KS Chithra

ധ്വനിതരംഗതരളം
പദമൃദുല മധുരചലനം [ ധ്വനി ]
മലരേ ഈ രാവില്‍
ഹൃദയം ഈ രാവില്‍
രതിമദനലോലമൊരു
നര്‍ത്തനരംഗം... [ ധ്വനി ]

അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ് [ അലിയാം ]
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം [ ധ്വനി ]

അണിയാം മാറിലഴകായ്
നിറയാം രാസരസമായ് [ അണിയാം ]
ചൈത്രശോഭ തഴുകും
ചാരുതേ പുല്‍കൂ നീ
ഉയിരോടുയിരൊരു മൃദുലതാളലയ-
മഞ്ജുളനടനം നയനകോമളം [ ധ്വനി ]
Рекомендации по теме
Комментарии
Автор

പണ്ട് ചെറുപ്പത്തിൽ TV ee song വരുമ്പോൾ നാണം വരുവാരുന്നു.. ഇപ്പോൾ ആണ് ഈ song കൂടുതൽ ആസ്വദിക്കൻ പറ്റുന്നത് 😊

sharuncshaji
Автор

ഒരു പക്ഷേ നിഷാന്ത് സാഗർ ഭാഗ്യ നടൻ ആണ്, നല്ല വേഷങ്ങൾ പിന്നിട് കിട്ടിയില്ല എങ്കിൽ പോലും. ധ്വനി തരംഗ നടനം, വിരൽ തൊട്ടാൽ വിരിയുന്ന ...ഈ രണ്ടു പാട്ടുകൾ മതി നമുക്ക് ഓർക്കാൻ....❤️

veenamnair
Автор

മലയാളത്തിൽ വിദ്യാസാഗറും, ഔസേപ്പച്ചനും തകർക്കുന്ന കാലം അവരുടെ ഇടയിലുടെ ആരേയും അനുകരിക്കാതെ മികച്ച സംഗീത സംവിധാനം ഒരുക്കിയ മോഹൻ സിത്താര സാറിനിരിക്കട്ടെ ലൈക്ക്

antonychambakkadan
Автор

മന്യ mam 😍❤️❤️❤️❤️ സുന്ദരി.... കുട്ടികാലത്ത് ഉണ്ടായ ആദ്യത്തെ Crush 🥰❤️

vjneditz
Автор

2001 തിരുനക്കര കോട്ടയം ശിവക്ഷേത്രം ഉത്സവം ചിത്ര ചേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഗാനമേള .. ഏകദേശം ഒരു ലക്ഷത്തിൽ പരം ജനങ്ങളെ സാക്ഷികളാക്കി കൊണ്ടുള്ള തകർപ്പൻ പരിപാടി ആയിരുന്നു ... അന്നത്തെ ദാസേട്ടൻ ചിത്രച്ചേച്ചി കോംബോ പാട്ടുകളെല്ലാം തന്നെ പാടി .. അതിൽ ധ്വനിതരംഗതരളം ഇന്നും മായാതെ നിൽക്കുന്നു .. മധു ചേട്ടൻ & ചിത്ര ചേച്ചി ലൈവ് പൊളിച്ചടുക്കി .. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ❤️❤️❤️😍

Superman-ioiv
Автор

നിഷാന്ത് വല്ല ബോളിവുഡ് ലോ ഹോളിവുഡ്‌ലോ ആയിരുന്നെൻകിൽ ആൾടെ ലെവൽ തന്നെ ഇന്ന് മാറിട്ടുണ്ടാവും
#Top_10_Express

cineframe
Автор

പടത്തിൽ നിഷാന്ത് വില്ലൻ ആയിരുന്നുവെങ്കിലും മന്യയും നിഷാന്തും നല്ല ജോഡി ആയിരുന്നു.. നല്ല chemistry ❤️😍

barneystinson
Автор

നിഷാന്ത് സാഗർ നല്ല പോലെ അഭിനയിച്ച രണ്ട് പടങ്ങൾ ജോക്കർ and ഫാന്റം... രണ്ടിലും നല്ല വേഷം ആയിരുന്നു..പിന്നീട് അധികം വേഷങ്ങൾ കിട്ടാതെ പോയ നടൻ...കുറച്ചു കൂടെ ഒക്കെ നല്ല വേഷങ്ങൾ കിട്ടണമായിരുന്നു ❣️

Arunmohan
Автор

ഈ പാട്ടിന്റെ പ്രധാന ആകർഷണം തബലയാണ് 😍👌
നിഷാന്ത് സാഗർ and മന്യ സൂപ്പർ 😍
മോഹൻ സിത്താര സാറിന്റെ ഒരു അസാധ്യ ഗാനം ❤️

veenaveena
Автор

ഇന്നാണെങ്കിൽ നിഷാന്ത് സാഗർ ഉറപ്പായിട്ടും ഒരു സൂപ്പർ നായകൻ ആയേനെ

dhaneshd
Автор

ഇത്രയും ലൂക്കുള്ള ഒരു നടൻ മലയാളത്തിൽ ഉണ്ടോയെന്നു തന്നെ സംശയമാണ് ❤

amruthar
Автор

ഈ ഗാനം കേൾക്കുമ്പോൾ ഏതോ മായാലോകത്ത് എത്തിയതുപോലെ തോന്നുന്നവർ ഉണ്ടോ ഈ ഗാനം ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ അതിമനോഹരമായി😍😍😍😘😘😘😘😘😘😘😍😍😍😍😍😍😍

sanahmansoor
Автор

കള്ളും കഞ്ചാവുമൊന്നുമല്ല ഇതുപോലുള്ള പാട്ടുകളാണ് യഥാർത്ഥ ലഹരി

Xfn
Автор

ഈ പാട്ടിനു മറ്റു പാട്ടിൽന്നും വ്യത്യസ്തമായി എന്തോ കാന്തിക ശക്തി ഉണ്ട്

Mahadev-srs
Автор

നിഷാന്ത് സാഗർ റൊമാൻ്റിക് സോങ്ങ് പുള്ളി കിടുവാണ് മലയാള സിനിമ അദ്ദേഹത്തിന് അവസരങ്ങൾ കൊടുത്തില്ല മലയാളത്തിൽ ആ കാലഘട്ടത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള ഒരു നടൻ വേറെ ഇല്ല..

nikhilmonachan
Автор

മോഹൻ സിത്താര സാർ തുടങ്ങിയത് "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിൽ ആണെന്നാണ് ഓർമ്മ.ആദ്യ ഗാനങ്ങൾ ആയിട്ടും അതിലെ ഓർക്കസ്ട്രേഷൻ ഇപ്പോഴും കേട്ടാൽ കോരിത്തരിച്ചുപോകാറുണ്ട്... മികച്ച ഒരു സംഗീത സംവിധായകൻ❤️

miss_nameless
Автор

ഏറ്റവും പ്രിയപ്പെട്ട ഗാനം ...
ദാസേട്ടൻ & ചിത്ര ചേച്ചി . One of the finest semi classicals in Malayalam

abijithks
Автор

ദാസേട്ടൻ ചിത്ര ചേച്ചി കോമ്പിനേഷൻ ❣️❤ എന്താ feel 😍😍

Arunmohan
Автор

ഇതിൽ ചിത്ര ചേച്ചിയുടെ ശബ്ദം എന്തോ പ്രേത്യേകത തോന്നുന്നു.. വല്ലാത്ത ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോ. 👌👌👌👌👌

saransurendran
Автор

അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ്
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം ....

uvaispullara
visit shbcf.ru