Ninamaninja Nin Padathinnarikil

preview_player
Показать описание
Song: Ninamaninja Nin Padathinnarikil
Maramon Convention 2007 Song

നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ
നിറമിഴിയോടെ കൈകൂപ്പുന്നു ഞാൻ (2)
നീക്കണമേ എന്റെ പാപക്കറകളെ
നിന്റെ രുധിരത്താലെന്നും കഴുകണമേ (2)

ഏലോഹീ ഏലോഹീ എന്നെൻ മനം മന്ത്രിക്കുന്നു
ഏലോഹീ ഏലോഹീ എന്നെൻ മനം മന്ത്രിക്കുന്നു
യാമങ്ങൾ തോറും
നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ . . . . .

മറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയും
മറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയും (2)
നല്ല ശമര്യനാകും എൻ യേശുനാഥൻ
എന്റെ പിഴവുകളൊന്നും ഓർത്തതില്ല (2)
ഏലോഹീ ഏലോഹീ എന്നെൻ മനം . . . . .

അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽ
നടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽ (2)
അരുമനാഥൻ എന്നെ കോരിയെടുത്തു
വഴുതീടാതുറപ്പുള്ള പാറമേൽ നിർത്തി (2)
ഏലോഹീ ഏലോഹീ എന്നെൻ മനം. . . . .

There is no intention to violate any Copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright of the owner, please let me know, I will remove that song from YouTube.
Рекомендации по теме