Yamune Ninnude Nenjil | Yaathra | Super Hit Malayalam Movie Song | Shobana | Mammootty - Janaki Hits

preview_player
Показать описание
Song : Yamune Ninnude
Movie : Yaathra [ 1985 ]
Direction : Balu Mahendra
Lyrics : ONV Kurup
Music : Ilayaraja
Singers : S Janaki & Chorus

ആ ... അ...ആ....ആ ... ആ ....
ഹോയ്‌ രേ രേ... ഹോയ്യരെ ഹോയെ ..
യമുനാ തീരെ ഹോയ്യരെ ഹോയേ
യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ [ യമുനേ ]
പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍ [ ഹോയ്‌ രേ രേ ]

പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍
പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍
പൈമ്പാല്‍ക്കുടം ഏറ്റിപ്പോം പെണ്ണാളിൻ പിമ്പേ [ 2 ]
തുമ്പിക്കിടാവുപോൽ‍ തുള്ളുന്നതാരോ
കാണാക്കൊമ്പിലിരുന്നെ പാടും കിന്നരനോ
കാടിന്‍ പൊന്മയില്‍പോലെ ആടും സുന്ദരനോ [ ഹോയ്‌ രേ രേ ]

പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന്‍
പൂമ്പട്ടു വാരി കവർന്നോരു കള്ളന്‍
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന്‍
പൂമ്പട്ടു വാരി കവർന്നോരു കള്ളന്‍
പൊന്‍കാൽത്തള പാടുന്ന പാദങ്ങള്‍ നോക്കി [ 2 ]
പിന്നാലെ പിന്നാലെ കൂടുന്നതാരോ
മായാലീലകളാടാൻ മണ്ണില്‍ വന്നവനോ
മാനത്തമ്പിളിപോലെ കണ്ണില്‍ പൊൽ‌കണിയോ [ ഹോയ്‌ രേ രേ ]
Рекомендации по теме
Комментарии
Автор

Beautiful Song 👌 watching on 21.01.2025 🌺🌺🌺🌺🌺

remeshnair
Автор

ഡാൻസ് മാസ്റ്ററുടെ കഴിവ് ആ പഴയ കാലം ഞാൻ 1990 ലാ ജനിച്ചത് ഈ പാട്ട് കേൾക്കുമ്പോൾ ഒരു എന്താ പറയാ ഫീൽ

BineeshV-lt
Автор

ഇന്ന് ഈ സെയിം സ്ഥലത്തു ഇതുപോലെ ഷൂട്ട്‌ ചെയ്യാൻ പറ്റില്ല ചിത്രഞ്ജലി സ്റ്റുഡിയോ ആണ് ഈ ഭാഗത്തു ഇപ്പൊ ട്രിവാൻഡറും സിറ്റിയൂടെ ഫുൾ കാണാൻ പറ്റും ഫുൾ ലൈറ്റ് ആണ് ഇപ്പൊ

premnair
Автор

പാലക്കാട് പാടത്ത് വലിയ സ്ക്രീനിൽ കണ്ട സിനിമ... ഇന്നും മികച്ചത് ❤❤evergreen.❤❤

sanilkumar
Автор

നിരപരാധികൾ പോലീസ് എന്ന എന്ത്ര ചക്കിൽ പെട്ടു ജീവശവമായി ജന്മത്തിന്റെ സിംഹ ഭാഗവും തീർത്തു ജീവിതത്തിൽ വീണ്ടും തിരിച്ചത്തുമ്പോൾ നിയമ വ്യവസ്ഥയോട് പുച്ഛമായിരിക്കും. അത്തരമൊരു കഥപാത്രമായി മമ്മൂട്ടി ഈ സിനിമയിൽ ജീവിച്ചു.😢😢😢

raghavankk
Автор

ഇതിൽ മമ്മുക്കയുടെ പുറകിൽ ഇരിക്കുന്നത് എന്റെ അച്ഛച്ചന് ആണ്

BineeshV-lt
Автор

2025 ill ee pattu kelkkunnvar undoo ❤❤

prasobazhinhilam
Автор

മമ്മുക്ക ബാലു മഹേന്ദ്ര ക്ളാസിക് യാത്ര 😘

ShihabEntertainment
Автор

യാത്ര ബാലു മഹേന്ദ്രയുടെ കാവ്യം🙏🏻⭐⭐⭐⭐⭐💚🌹👏🏻

pramodhsurya
Автор

എന്റെ വീട്ടുകാരും നാട്ടുകാരും ജാഥ പോലെ മൂന്ന് കിലോ മീറ്റർഅകലെയുള്ള സിനിമ ടാക്കിസിൽ നടന്ന് പോയി കണ്ട സിനിമ.😂😂

ajayanpk