Station Master's Control Panel Explained | How Station Master Control Trains In a Railway Station

preview_player
Показать описание
Train കളുടെ ഓട്ടതിന്റെ ടൈം ടേബിളും train കളുടെ നിയന്ത്രണവും റെയിൽവേയുടെ ടോപ് ലെവലിൽ നിന്നാണ് തുടങ്ങുന്നതെങ്കിലും, train ൽ loco പൈലറ്റ്മാർ ഒക്കെ ഉണ്ടെങ്കിലും ശരിക്കും train കളെ നിയന്ത്രിക്കുന്നത് സ്റ്റേഷൻ മാസ്റ്റർ മാരാണ്. ഒരു സ്റ്റേഷനിൽ നിന്ന് പുറത്ത് കടക്കണമെങ്കിൽ അടുത്ത സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർടെ അനുവാദം വേണം; അതിനിടയിൽ ഓട്ടോമാറ്റിക് ബ്ലോക്ക്‌ സെക്ഷൻസ് ഉണ്ട്‌ എങ്കിൽ പോലും. അത്രയ്ക്ക് പ്രാധാന്യമുണ്ട്, power ഉണ്ട്‌ ഒരു സ്റ്റേഷൻ മാസ്റ്റർക്ക്. ഓരോ റെയിൽവേ സ്റ്റേഷന്റെയും ഭരണാധികാരി അവിടത്തെ സ്റ്റേഷൻ മാസ്റ്റർ ആണ്. അങ്ങനെയുള്ള ഓരോ സ്റ്റേഷൻ ഉം കടന്നല്ലേ ട്രൈനുകൾ പോവേണ്ടത്. അതിന് ആ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ track തയ്യാറാക്കി റൂട്ട് ഒരുക്കണം സിഗ്നൽ കൊടുക്കണം. സ്റ്റേഷനിൽ ഇങ്ങനെ ട്രാക്ക് ഒരുക്കുന്നതും സിഗ്നൽ നൽകുന്നതുമായ പ്രോസസ്സ് തന്നെ വളരെ complicated ആണ്. അതിന് സ്റ്റേഷൻ മാസ്റ്റർ ഉപയോഗിക്കുന്ന ഈ പാനലും അതിന്റെ controls ഉം, ഒക്കെ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, അതുപയോഗിച്ച് എങ്ങനെയാണ് ആ സിഗ്നലുകളും track ലെ പോയിന്റ് കളും ഒക്കെ നിയന്ത്രിക്കുന്നതെന്നും, ഓരോ സിറ്റുവേഷൻസിലും സ്റ്റേഷൻ മാസ്റ്റർ എന്താണ് ഇതിൽ ചെയുന്നത് എന്നും, കൂടെ ഇതിന്റെയൊക്കെ സേഫ്റ്റിയും എല്ലാമാണ് ഈ വിഡിയോയിൽ.

More Train-Related Videos:

Some products I use and recommend:
Рекомендации по теме
Комментарии
Автор

എന്ത് മാത്രം presence of mind വേണ്ട ജോലിയാണ് സ്റ്റേഷൻ മാസ്റ്ററുടെ.. ഇത്രയും കാലം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ വിജ്ഞാനം ഇങ്ങനെ ലളിതമായി പറഞ്ഞു തരാൻ താങ്കൾ എടുക്കുന്ന effort ന്.., 🙏💐

kbmanu
Автор

നിങ്ങൾ ചെയ്യുന്ന വീഡിയോ എന്തായാലും അത് എന്നെപോലെയുള്ള സാദാരണ ആളുകൾക്കു ഉപകാരം ഉണ്ട് ❤❤

fahadkanmanam
Автор

💐ഇത്രേം അധ്വാനം ചെയ്ത് വീഡിയോ ഉണ്ടാക്കിയ അജിത്തേട്ടന് 🥰

Aashikibrahim
Автор

SALUTE TO THE "STATION MASTERS" INTELLIGENT ONE'S 👏🏻

jstsull
Автор

Couldn’t believe that you are not experienced in railways!! Mind blowing explanation.Even me as a Railway professional learnt lot of new things.

mohammedrahees
Автор

എന്റെ മോൻ Station Master ആണ്. എല്ലാ സ്റ്റേഷൻ മാസ്റ്റർ മാരേയും ദൈവം അനുഗ്രഹിക്കട്ടെ. ഒരു അപകടമൊനും വരാതെ Signal കൊടുക്കാൻ കഴിയട്ടെ. വളരെ ഉത്തരവാദിത്തമുള്ള ജോലി ആണ്.

ambisarojam
Автор

വളരെ ലളിതമായ വിവരണം. വളരെ ക്ലേശകരമായ ജോലിയാണ് ലളിതമായ രീതിയിൽ താങ്കൾ വിവരിച്ചു തന്നത്. ഇതു പോലുള്ള വീഡിയോയ്ക്കായ് കാത്തിരിക്കുന്നു.

oshapanoshapan
Автор

ടെയിനിൽ യാത്ര ചെയ്യുമ്പോൾ വളരെ സിംബിൾ ആയി പോകുന്നു. അതിന്റെ പിന്നിൽ ഇത്രയും effort ഉണ്ടെന്നുള്ളത് ഇപ്പോഴാണ് മനസ്സിലാകുന്നത്.

thunderworldwonderamazing.
Автор

ഇതൊക്കെ ആര് പറഞ്ഞു തരാനാ...ഇത്ര വെക്തമായി
അറിയാൻ താല്പര്യമുള്ള കാര്യങ്ങൾ താങ്ക്യു ബ്രോ ❤

Chirag_Sajimon
Автор

നിങ്ങളുടെ ശബ്ദം നിങ്ങളുടെ അവതരണം...ഒരു രക്ഷയും ഇല്ല.
❤❤❤

skautoelectrical
Автор

Station Master മാരുടെ മുന്നിൽ ഇരിക്കുന്ന ആ White Board എന്താണ്, എന്തിനാണ് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.... Thank you so much Bro ❤

RaviPuthooraan
Автор

ഈ വീഡിയോ അപ്ലോഡ് ചെയ്യും മുൻപേ ഒരു സ്റ്റേഷൻ മാസ്റ്ററുടെ അടുത് നിന്നും ആവശ്യമായ തിരുത്തലുകൾ വരുത്താമായിരുന്നു...
Generally സിംപിൾ എന്നു തോന്നാവുന്ന mistakes പോലും ഓപ്പറേഷനൽ aspect ഇൽ വലിയ mistakes ആണ്...
എങ്കിലും ഇത്രയും effort എടുത്ത് പൊതുജനങ്ങൾക്കു റെയിൽവേ working നെ പറ്റി അവഗാഹം കൊടുക്കാൻ ഉതകുന്ന അങ്ങയുടെ ശ്രമങ്ങൾക് ഒരു സ്റ്റേഷൻ മാസ്റ്റർ എന്ന നിലയിൽ ഈയുള്ളവന്റെ അഭിനന്ദനം അറിയിക്കുന്നു.

rsknjn
Автор

നിങ്ങളുടെ ഏത് വിഷയത്തിലെ അവതരണവും സൂപ്പറായിട്ടുണ്ട് എത്ര അറിവില്ലാത്ത സാധാരണക്കാരനെയും മനസ്സിലാക്കാൻ കഴിയും. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍 ഈ അവതരണത്തിന് അഭിനന്ദനങ്ങൾ🌹

abdulmuthalib
Автор

The effort and research you hve done on developing this presentation is really appreciable. 👏
Good work. Waiting fr d next😊

deepakvenugopal
Автор

താങ്കളുടെ effort അപാരം ആണ് ഇനിയും തുടരുക നന്ദി പറയാൻ വാക്കുകൾ ഇല്ല സംശയത്തോടെ ദൂരെ നിന്ന് കണ്ടത് എല്ലാം കൈ എത്തും ദൂരത്ത് ഉള്ളത് പോലെ താങ്കൾ വ്യക്തം ആക്കി തരുന്നു go ahead

sogolaptopandsecuritysolut
Автор

Hats off🎉 ingne oru video chynathilulla Hard work ottuk cheruthalla... Oru saada vlogger nekal ethreyo paadulla kaaryaman ithokke....oru society YK vndi ithrem responsibile aayi work chyunna Ajith buddyk.... Congratulations...and a great full thank you 💐

amalrajms
Автор

Hats off to your efforts 🎉🎉🎉
Proud to be a Station Master..
Beyond these kind of train operations, a Station Master has to coordinate other duties entrusted on him too.

RahulRajKaithavana
Автор

സത്യം പറഞ്ഞാൽ വട്ടായി.
സമയം കിട്ടുമ്പോ വീണ്ടും കണ്ട് മനസ്സിലാക്കാൻ ശ്രമിയ്ക്കാം.
👍

spknair
Автор

Ajith bro, commendable work and research behind each video...hats off to you on the effort and results you make for each one.

thomasnuovo
Автор

ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകൻ എന്ന നിലയിൽ അഭിമാനിക്കുന്നു.

prasadvarghese