filmov
tv
Malayalam Alphabets | Malayalam Vowels | STD 2 Malayalam |First Bell 2.0 |Malayalam Aksharamala
![preview_player](https://i.ytimg.com/vi/QVq-7hnG3oI/maxresdefault.jpg)
Показать описание
#malayalam_letters #malayalam_alphabets_writing #സ്വരാക്ഷരങ്ങൾ #Vowels #malayalam_aksharam #LKG_Lessons #UKG_Lessons #preschool #Firstbell #Kilikonchal
MALAYALAM ALPHABETS WITH WORDS FOR KIDS
Learn how to write and pronounce Malayalam Aksharamala, it is written from left to right
മലയാളഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്ന അക്ഷരമാലയെ മലയാളം അക്ഷരമാല എന്നു പറയുന്നു. മലയാളം അക്ഷരമാലയെ സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഭാരത ഭാഷകളിൽ തന്നെയും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്ന ഒരേ ഒരു ഭാഷയാണ് മലയാളം. സംസ്‌കൃതത്തിലും തമിഴിലും മറ്റ് ഭാഷകളിലും ഉള്ളതും ഇല്ലാത്തതുമായ എല്ലാ അക്ഷരങ്ങളും മലയാളം ഭാഷയിൽ നിലകൊള്ളുന്നു.
സ്വരാക്ഷരങ്ങൾ: സ്വയം ഉച്ചരിക്കുവാൻ ക്ഷമതയുള്ള ശബ്ദ വർണ്ണമാണ് സ്വരം, എഴുത്തിൽ അക്ഷരം രൂപത്തെ സ്വരാക്ഷരങ്ങൾ എന്ന് പറയുന്നു. മലയാളം ഭാഷയിൽ 15 സ്വരാക്ഷരങ്ങൾ നിലനിൽക്കുന്നു.
സ്വരചിഹ്നങ്ങൾ: വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ചേരുമ്പോൾ സ്വരം അക്ഷരങ്ങൾക്ക് പകരം സ്വരചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ആ യുടെ സ്വരചിഹ്നമാണ് " ാ "
ഹ്രസ്വസ്വരങ്ങള്‍ അ ഇ ഉ ഋ എ ഒ
ദീര്‍ഘസ്വരങ്ങള്‍ ആ ഈ ഊ ഏ ഓ ഐ ഔ
മലയാളഭാഷയുടെ ഉല്‍പത്തി : വൈയാകരണന്മാരും ഭാഷാചരിത്രകാരന്മാരും മറ്റുമായ പല പണ്ഡിതന്മാരും മലയാളഭാഷയുടെ ഉല്‍പത്തിയെ കുറിച്ച് അവരവര്‍ക്കുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച മിക്ക അനുമാനങ്ങള്‍ക്കും ഭാഷയുടെ ഉല്‍പത്തിയും വികാസപരിണാമങ്ങളും സംബന്ധിച്ച ആശയങ്ങളുടെ ചരിത്രത്തില്‍ മാത്രമെ സ്ഥാനമുള്ളൂ. ഇവയില്‍ ഏറ്റവും യാഥാസ്ഥിതികമായത് മലയാളം സംസ്കൃതത്തില്‍ നിന്നാണ് ഉദ്ഭവിച്ചത് എന്നുള്ളതാണ്. പ്രാചീന പ്രാകൃതങ്ങളിലൊന്നില്‍ നിന്ന് മലയാളമുണ്ടായി എന്നതാണ് മറ്റൊരു അഭിപ്രായം. കേരളത്തിലെ വനാന്തരങ്ങളിലെ ഗിരിവര്‍ഗ്ഗക്കാര്‍ സംസാരിച്ചിരുന്ന ഒരു സ്വതന്ത്രഭാഷ ദ്രാവിഡവുമായി കൂടിക്കലര്‍ന്ന് മലയാളമായി പരിണമിച്ചുവെന്ന് ഒരു അഭിപ്രായവുമുണ്ട്. മലയാളവും തമിഴവും തമ്മില്‍ പല വിഷയത്തിലും പ്രകടമായുള്ള സാദൃശ്യവും അതേ സമയം ഇരുഭാഷകളും വച്ചുപുലര്‍ത്തുന്ന അവിതര്‍ക്കിതമായ വ്യക്തിത്വവും പണ്ഡിതന്മാര്‍ക്കിടയില്‍ വളരെക്കാലം ഒരു കൗതുകവിഷയമായിട്ടുണ്ട്. ചിലര്‍ മലയാളത്തെ തമിഴിന്റെ പുത്രിയായി കണക്കാക്കിയപ്പോള്‍ മറ്റു ചിലര്‍ മൂലദ്രാവിഡത്തിന്റെ പുത്രിയും തമിഴിന്റെ സഹോദരിയുമായിട്ടാണ് കണക്കാക്കിയത്.
പില്‍ക്കാലത്ത് ആധുനികമായ ഭാഷാചരിത്രത്തിന്റെയും താരതമ്യഭാഷാശാസ്ത്രത്തിന്റെയും പദ്ധതിയുമായി പരിചയപ്പെട്ട പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ ഒരു പുതിയ വീക്ഷണം ഉണ്ടായിട്ടുണ്ട്. തമിഴ്, കോത, തൊദ, കൊടക്, കന്നഡ എന്നീ ഭാഷകളുടെ കൂടെ മലയാളത്തെയും ദക്ഷിണദ്രാവിഡത്തിലുള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഇന്ന് ആര്‍ക്കും ഒരു സംശയവുമില്ല. മലയാളത്തിന് ഏറ്റവും അധികം അടുപ്പം തമിഴിനോടാണ് ഇതിന്റെ കാരണം തമിഴിനും മലയാളത്തിനും പൊതുവായി മൂല-തമിഴ്-മലയാളം എന്നു പറയാവുന്ന ഒരു ദശ ഉണ്ടായിരുന്നു എന്നതാണ്. ഒരു സ്വതന്ത്രഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ ആവിര്‍ഭാവം കാണിക്കുന്ന ഏറ്റവും പഴയ രേഖകള്‍ 9-ാം ശതകത്തിലെ ശാസനങ്ങളിലാണ് കാണുന്നത്. മൂല-തമിഴ്-മലയാളം തമിഴെന്നും മലയാളമെന്നും രണ്ടു പ്രത്യേക ഭാഷകളായി വേര്‍തിരിഞ്ഞത് നാലോ അഞ്ചോ ശതാബ്ദങ്ങള്‍ കൊണ്ട് (9-ാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടുവരെ) ആണ് എന്നത്രേ പഴയ രേഖകളില്‍ നിന്നു മനസ്സിലാക്കാവുന്നത്. ആ കാലത്ത് കേരളത്തിലുണ്ടായിരുന്ന സംസാരഭാഷയുടെ പുനര്‍നിര്‍മിതി അത്യന്തം അഭിലഷണീയമാണെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. അനേകം ശതാബ്ദങ്ങളിലെ സാഹിത്യപാരമ്പര്യമുള്ള ദ്രാവിഡത്തിലെ നാലു മുഖ്യഭാഷകളില്‍ മലയാളമാണ് ഏറ്റവും ഒടുവില്‍ സ്വന്തമായ സാഹിത്യകൃതികള്‍ കൊണ്ട് വ്യക്തിത്വം തെളിയിച്ചതെന്നു തോന്നുന്നു. ഏറ്റവും പഴയ സാഹിത്യപാരമ്പര്യമുള്ളത് തമിഴിനാണെന്നുള്ളത് പ്രസിദ്ധമാണല്ലോ. അതുകൊണ്ട് പുരാതനവും സമ്പന്നവുമായ ആ സാഹിത്യപാരമ്പര്യത്തില്‍ പങ്കുചേരുക എന്നത് മേലേക്കിടയിലുള്ള കേരളീയരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിരുന്നു.
മലയാളഭാഷയുടെ വികാസത്തിന്റെ ആദിശതകങ്ങളില്‍ തമിഴ് സ്വാധീനത്തിന്റെ പ്രാമുഖ്യം കാണാം. സാധാരണ ജനങ്ങളുടെ ഭാഷ മലയാളമായിരുന്നുവെങ്കിലും തമിഴിന് പശ്ചിമതീരത്തുപോലും പണ്ഡിതഭാഷയായി അംഗീകാരം കിട്ടിയിരുന്നു. എന്നാല്‍ കാലക്രമേണ കേരളത്തിലെ സംസാരഭാഷയുടെ പദവി ഉയര്‍ന്നു, ഏറ്റവും ദൃഢബന്ധമായ ശൈലിയിലുള്ള രാജകീയ രേഖകളിലെ ഭാഷയിലേയ്ക്ക് പോലും കടന്നുകയറുവാന്‍ അതിന് സാധിക്കുകയും ചെയ്തു.
Malayalam Alphabets
Malayalam Words with Pictures
Malayalam Alphabets pronunciation
Malayalam Aksharangal
Swaraksharangal സ്വരാക്ഷരങ്ങൾ
Malayalam Letters
Anganwadi lessons
Nursery Lessons
LKG Lessons
UKG Lessons
Preschool Lessons
Standard 1 Lessons
Malayalam Letters for kids
Malayalam letters animation
Malayalam alphabet vowels
Malayalam alphabets writing practice
Malayalam alphabets and words with pictures.