Meem - Badusha BM | Salman SV | Bismil Mohamed | Shanwar

preview_player
Показать описание
Song: Meem
Vocal: Badusha B M, Salman S V
Lyrics: Bismil Mohamed
Original Composition: Traditional
Additional Composition: Shanwar

Direction: Irshad Yusuf
DOP: Siraj Logo
Edit & Grade : Rinshad RMA
Recording: Adam’s Mixlab
Mixing & Mastering: Adam Shajeeh
Calligraphy: Muneer Palliprom
Production controller: Naseef Palani
Project Coordinator: Mubarak Mubu
Mentor: Rabeeh Aatteeri
Production Coordinatior: Faheem Hussain KT
Assistant DOP: Jaseem
Poster: Irshad Yusuf
Title: Fazil Mukthar

Sponsor: Airzone Travels, Yurmentor
Location Partner: Pallak Ayurvedic Resorts, Kottakkal
Digital Partner: Thumbnailer

Special Thanks:
Sandeep Palakkad
Shintu
Sai Kottakkal
Althaf Erumapetty
Ravas Aatteeri
Rashid Aatteeri
Rasheed Kottakkal
Abdul Rahoof
Rashid Ali
Asif Kooriyad
Sadique vengara
Ramees kottakkal
Rizvan
Fawas
Shabeer MP
Chettippuram Madrasa
D2 Batch
Рекомендации по теме
Комментарии
Автор

മീമിനെ പറഞ്ഞിടാൻ
മലയാളമേ പദഗാഥ നൽകൂ

മലരണിക്കാടെ പെയ്യുമോ നീ
തുഞ്ചൻ്റെ കിളിയേ പാടുമോ നീ
മലയാള മണ്ണിൻ മണമുള്ള കാവ്യം

പൂവിനെ പോൽ പൂമാൻ നബി എന്ന്
പണ്ടൊരു ശാഇർ ശീലായി പാടി
പൂക്കാലമിത്കേട്ട് വണ്ടോടുക്കൽ
കവിതൻ വിലാസം ദൂതയച്ചു
വാടുമീ പൂവുകൾ തൻ കാന്തിയെങ്ങനെ
വീഴുമീ സൂനങ്ങൾ സൗരഭ്യമെങ്ങനെ
മഹ്മൂദിൻ വടിവോട് ഉപമിക്കയെങ്ങനെ

ചന്ദ്രിക ചന്ദമിൽ ചീമാൻ നബിയെന്ന്
കൽപന രാജ്യത്തെ കവി ചിന്തെഴുതി
കവിയോട് ചന്തിരൻ പരിഭവം ചൊല്ലി
മമനൂറ് പോലും ശംസിൻ്റെയല്ലേ
ഈകാണും നിലവെല്ലാം കടമാണ് പൊയ്യേ
തിരിപോലുമില്ലാത്തോൻ ഒളിവേകി സൂര്യൻ

സൂര്യനെ പോലെ സിറാജായ് റസൂലെന്ന്
കവിമാറ്റിയെഴുതി ഖമറിനെ കേട്ട്
എഴുതിയ കടലാസ് കണ്ടതിൽ പിന്നെ
തീയൂതി ശംസന്ന് താക്കീതുരത്തു
നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദെ
എന്നോടുപമിച്ച് ചെറുതാക്കരുതെ

നീർമാതളം ചൊന്നു പാരിജാതത്തോട്
മദിനാമിനാരത്തിൽ തളിർത്തെങ്കിലെന്ന്
തുമ്പയും തെച്ചിപ്പൂ തുളസിയും കൊന്നയും
അതിമോഹമല്ലേന്ന് അത് കേട്ടുരത്തു
സ്വകാര്യമായ് ചാലിയാർ നിളയോട് ചൊല്ലി
കണ്ണുകൾ ചിമ്മി കിനാവിലായൊഴുകാം
മലരണിക്കാടാക്കി മരുഭൂവ് മാറ്റാം

ആയിരത്തൊണ് രാവുകൾ കുല്ലും
ഷഹർസാദ് ചൊന്നാലും മീമ് തീരുകില്ല
മേഘമൽഹാറോട് ദൂതയക്കുന്നോവർ
കാളിദാസൻ ഋതുവിൽ മീമ് തീരുകില്ല
ആംഗലേയത്തിൻ്റെ സാഹിതി സുൽതാന്മാർ
ഒന്നായി കോർത്താലും മീമാവുകില്ല
പിന്നെ ഞാനിമ്മിണി കുഞ്ഞു മലയാളം
എങ്ങനെ മുഴുമിക്കും മീമെന്ന കാവ്യം

Ababeelmusic
Автор

പ്രിയപ്പെട്ട, ബിസ്മിൽ താങ്കൾ എന്തൊരു മനുഷ്യനാണ്. താങ്കളുടെ തൂലിക ചലിച്ചത് എന്തിനെ പറ്റിയാണ് എന്ന് ആലോചിക്കുമ്പോ, നിങ്ങളുടെയും ഞങ്ങളുടെയും ഉള്ള് വിങ്ങുന്നത് എന്തിനെ കുറിച്ചാണെന്ന് ഓർക്കുമ്പോ, വർണനകൾക്ക് ഒരു പരുതിയുണ്ടെന്ന് എഴുതി ചേർത്തപ്പോൾ ഉള്ളൊന്ന് പിടഞ്ഞെങ്കിൽ, നിങ്ങളുടെ തൂലിക കൊണ്ടുള്ള അനശ്വര പ്രണയം ഇവിടെ എന്നും ഉണ്ടാവുമെന്ന് ആലോചിക്കുമ്പോ, സന്തോഷവും അതിലുപരി സ്നേഹവും വർണനയും തുന്നി ചേർത്തപ്പോൾ നിങ്ങൾ ഒരു ചെറു പ്രണയ കൊട്ടാരം തീർത്തു. ഹബീബോരുടെ വർണ്ണനകൾ ഇനിയും ഇനിയും തീർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്താം 🥰

masoul
Автор

ഇത്ര മനോഹരമായ ഒരു മലയാള മദ്ഹ് രചിക്കപ്പെട്ടില്ല....🥹🥺🥺
എന്തു മനോഹരമായ വർണ്ണനകൾ...
بأبي انت وأمي يا رسول الله 💕💔

adilcgm
Автор

പ്രിയൻ ബിസ്മിൽ ....
എഴുതുന്ന ഒരോ എഴുത്തിനും ഇത്രമേൽ മൂർച്ചയെങ്കിൽ
മീമോരെ ഇമ്മലയാളത്തിൽ
അത്രമേൽ വർണ്ണിച്ചെങ്കിൽ
തീർച്ച ....
ഓ....ബിസ്മിൽ
മീ മോരുടെ സമ്മാനം തീർച്ച...

പ്രിയ ഫഹീമിനും
പ്രിയൻ ബിസ്മിലിനും
അണിയറ പ്രവർത്തകർക്കും ഒരായിരം സ്നേഹപൂക്കൾ

gafoorahsanyomp
Автор

ബിസ്മിൽ എന്നത് മാപ്പിളപ്പാട്ടിലെ നീലക്കുറിഞ്ഞിയാണ്. അപ്പൂർവ്വങ്ങളിലെ അത് പൂക്കാറുള്ളൂ പൂക്കുന്നതെല്ലാം മീമിൽ ലയിച്ചു മധു പരത്തും കലാതിവർത്തിയിൽ

salmanyamaniofficial
Автор

മീമെന്ന മുഹമ്മദീയത്തിന്റെ മാനവീക ദർശനം മതമായി ചുരുങ്ങി മലീമസപ്പെടുന്ന ഈ തർക്കകാലത്തോട് ഇങ്ങനൊരു ബോധനപ്പാട്ടിലൂടെ തിരുത്തി തിരിപാടുണ്ടാക്കുകയെന്ന കലാകാരന്റെ കാലാനുസൃത ധർമ്മം നിറവേറ്റിയ അനിയന്മാർക്ക് ഹൃദ്യമായ കടപ്പാട് ❤️🙏

shafikollamofficial
Автор

അറേബ്യൻ അല്ലെങ്കിൽ ഇൻ്റർനാഷനൽ ഇസ്ലാമിക സംസ്കാരം വിട്ട് മലയാണ്മയുടെ ഊർവ്വരതയോടെ എഴുതിയ വരികൾ മനോഹരം. നമ്മുടെ സാഹിത്യത്തേയും സംസ്കാരത്തേയും കവിതയേയും കൂടുതൽ സമ്പന്നമാക്കേണ്ടതുണ്ട്. ഏക ശിലാത്മക ആധുനികത്വം വിഴുങ്ങും മുൻപ്.

DrMhdShakir
Автор

നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദേ
എന്നോടു ഉപമിച് ചെറുതാക്കല്ലേ

ഒരിക്കലും അവസാനിക്കാത്ത കവിതയായി മീം തുടരുന്നു..❤

muhammedsinajudheen
Автор

മീമേ....
കൊതിയുണ്ട് ഒരുപാട് എന്നുള്ളിൽ
കണ്ടീടുവാൻ.
ലാമേ...
വിധിയേകീടണേ.
നിന്നുള്ളിലുറങ്ങുന്ന മീമിനെ കണ്ടീടുവാൻ...❤🥺🤲

Coachsafvana
Автор

മഹാത്ഭുതം..തന്നെ ..!!!!.

എന്തൊരു.. വേറിട്ട വരികളാണ്...പാട്ടുകളെ.. തീർത്തും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി കളഞ്ഞല്ലോ ....

എത്ര തവണ.. കേട്ടു എന്ന് ഒരു നിശ്ചയവുമില്ല....Masha ..allah....💕💕💕

aslaharaheemaraheema
Автор

കവിയുടെ കയ്യിൽ ഒരു മാന്തികപ്പേനയുണ്ടെന്ന് തോന്നുന്നു. Magical lines...
ആലാപനവും ഹൃദ്യം❤

jamsheerkmj
Автор

അതി മനോഹരം.. ❤️എഴുത്തുകാരനും പാട്ടുകാർക്കും ഇങ്ങനെ ഒരേ ഫീൽ നൽകാൻ കഴിയുക എന്നത് അപൂർവ്വം.. മീമിനെയും മലയാണ്മയെയുംപ്രിയ മഹമൂദ് നബിയെയും ഇതിനേക്കാൾ മനോഹരമായി എങ്ങനെ ചേർത്ത് വെക്കും.. കണ്ണും മനസ്സും നിറഞ്ഞു പോയി.ആശംസകൾ സഹോദരങ്ങളെ... 👏🏻👏🏻👏🏻👏🏻

shanijannakaif
Автор

കമന്റ് ബോക്സ് പാട്ടെയ്ത്താരൻ കൊണ്ടോയീ...❤

അല്ലെങ്കിലല്ലേ അത്ഭുതമൊള്ളൂ👌

HANANPGD
Автор

മലയാളത്തിന്റെ മീമിന്റെ തന്റെ ഉള്ള് കൊണ്ടും പദമാലിക കൊണ്ടും ബിസ്മിൽ മുഹമ്മദ് എഴുതുന്നു ❤

hasbullakollam
Автор

"പടപ്പുകളെല്ലാം കവികളെന്നാലും എഴുതി തീരില്ലാ...

നബിയുടെ മദ്ഹിലലിഞ്ഞവരെ, നിങ്ങൾക്കല്ലെ ഫിർദൗസ്...."

ആ വരി ഓർമ്മ വന്നു.

muhammedsafeero
Автор

മീംﷺ...🤍
വരകളിലോ വരികളിലോ
ഒതുക്കിത്തീർക്കാൻ കഴിയാത്ത
അവർണ്ണനീയ പ്രതിഭാസം...!!!

അഭയമാണ് മീംﷺ...!🤍

jumanathwayyib
Автор

ഈ പാട്ടിന്റെ വരി മനസ്സിൽ കയറിപ്പറ്റി ❤മാഷല്ലാഹ്..
"മീം" ഇനി അടിച്ചു കയറും 🎉❤

shadhuskitchen
Автор

മീമിനെ പറഞ്ഞിടാൻ പരകോടി ജന്മങ്ങൾ മതിയാകുകില്ല...💚💚💚💚

JusNaturalDazzles
Автор

സൂര്യനെ പോലെ സിറാജായ് റസൂലെന്ന്
കവിമാറ്റിയെഴുതി ഖമറിനെ കേട്ട്
എഴുതിയ കടലാസ് കണ്ടതിൽ പിന്നെ
തീയൂതി ശംസന്ന് താക്കീതുരത്തു
#നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദേ
എന്നൊടുപമിച്ച് ചെറുതാക്കരുതെ...

ibr.aadoor
Автор

വരികൾ ഹൃദയത്തോട് സംവദിക്കുന്നു🫀
ബിസ്മിൽ സാർ 💞

saleekihsan