Marannuvo Poomakale | Lyrical Video | K J Yesudas | Chakkaramuthu | Lohithadas | M Jayachandran

preview_player
Показать описание
#KJYesudas #GireeshPuthencherry#MJayachandran
Lyrics :Gireesh Puthencherry
Music :M.Jayachandran
Singer :K.J.Yesudas
Film : Chakkaramuthu
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....

മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ....
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു...

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....

രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍...
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും...
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...നിന്നെ
അന്നും ഇന്നും തൊട്ടേയില്ല ഞാന്‍...

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
Content Owner : Manorama Music

#kjyesudas #mjayachandran #lohithadas #dileep #kavyamadhavan #manoramamusic #malayalamfilmsongs #malayalamlyricalvideos #malayalamkaraokewithlyrics #karaokesongs #malayalamlovesong #malayalamromanticsongs
Рекомендации по теме
Комментарии
Автор

ഒരു നല്ല ഗായകനായിരുന്നിട്ടും സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടിയിട്ടും കുടുംബസാഹചര്യങ്ങളും പ്രാരബ്ധങ്ങളും കാരണം എങ്ങും എത്താൻപറ്റാത്ത ഒരു വ്യക്തിയാണ് എന്റെ അച്ഛൻ... എന്റെ അച്ഛൻ പാടുന്ന പാട്ടുകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് മറന്നുവോ പൂമകളെയും നീളവനാചോലയിൽ എന്നതുമാണ്.. മറന്നുവോ പാടുമ്പോൾ പലപ്പോഴും അത് കേൾക്കുന്നവരുടെ കണ്ണുകൾ പലപ്പോഴും നിറയിക്കാറുമുണ്ട് അച്ഛൻ.. 🥰🥰🥰

nichusworld
Автор

" അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ
മനസിൽ തടഞ്ഞു വെച്ചു, 🙁 " ആന്മാർത്ഥായിട്ട് സ്നേഹിച്ചിട്ടും അത് നഷ്ട്ടാവേണ്ടി വന്നവരുടെ അവസ്ഥ ഇതിലും മനോഹരായിട്ട് എങ്ങനാ വിവരിക്കാൻ പറ്റണെ 🙁 ഗിരീഷ് പുത്തഞ്ചേരി ❤️

abisebastian
Автор

ബൽറാം star singar ഇൽ പാടി കേട്ടശേഷം ഒറിജിനൽ കേൾക്കാൻ വന്നതാ... ഗിരീഷ് പുത്തഞ്ചേരി.. 💗 എന്താ വരികൾ ❤❤❤

krizgamzoid
Автор

Dasetten etra super ayettanu ee pattu padiyekunne, vere arkum God kodukkatta voice, Dasettenu matrem dhaivam koduttu ❤❤❤❤❤❤

krishnakala
Автор

എപ്പോൾ കേൾക്കുമ്പോഴും നെഞ്ചിനുള്ളിലൊരു പിടപ്പാണ് ഇനി ഒരിക്കലും തിരിച്ചു വരാത്ത അവളുടെ ഓർമ്മകൾ മാത്രം വല്ലാത്ത വരികളും ആലാപനവും ഒന്നും പറയാനില്ല .

ratheeshbombay
Автор

ഗിരീഷ് പുത്തൻഞ്ചേരി....പതിനായിരം പാട്ട് എഴുതിയാൽ പതിനായിരം ഹിറ്റ്‌.... എനിക്ക് ദൈവത്തോട് ആദ്യമായും അവസാനമായും ഇഷ്ടകേടു തോന്നിയ നിമഷം.. അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ നിമിഷം.. ഇനി ഉണ്ടാവുമോ അങ്ങനെ ഒരു പ്രതിഭ... ഇല്ലന്ന് വിശ്വാസിക്കാൻ എനിക്കിഷ്ട്ടം

radhikaradhu
Автор

ഒരു സംഭാഷണം സംഗീതമാക്കിയത് പോലെ മനോഹരം ❤️ "എല്ലാം മറക്കുവാൻ നീ പഠിച്ചോ " പലരോടും ചോദിക്കാൻ തോന്നിയ ഒരു ചോദ്യമാണിത് 💔💔 ദാസേട്ടൻ്റെ ശബ്ദം ❤️💯

vyshakhashokan
Автор

ഗിരീഷേട്ടാ, നമിച്ചിരിക്കുന്നു
എന്താ ഒരു ബ്യൂട്ടി.
കണ്ണ് നനയാതെ ഈ പാട്ട് കേൾക്കാൻ ആവില്ല

ShankarIyer-yxzc
Автор

നഷ്പ്രണയം ഉള്ളവർ ഇവിടെ ഒരിക്കലെങ്കിലും വന്നിരിക്കും 😥😥
"എല്ലാം മറക്കാൻ നീ പഠിച്ചോ"😭😭

Manojalappey
Автор

അതിമനോഹരമായ ഫീൽ മറ്റു ഏതൊരു ഗായകനും പാടിയാലു൦ ഈ 100-ശതമാന൦ ഫീൽ കിട്ടില്ല

bijubijun
Автор

ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കാര്യമാണ് നമ്മുടെ എല്ലാവരുടെയും ഓർമ്മകളിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു കലാപ്രതിഭയാണ് ഗിരീഷേട്ടൻ 🙏🏻🙏🏻🙏🏻

shruthilayam_music
Автор

ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു...😢😢😢

ManojMohan-vzze
Автор

ദാസ് അങ്കിൾ..

അങ്ങനെയൊരു സംഗീത പുണ്യജന്മം...!
😍😍😍🌹❤❤❤❤❤🌹🌹🙏🙏🙏🙏🙏

kvsurdas
Автор

ഈ പാട്ട് എന്റെ ജീവിതം ആണ്.. കേൾക്കുമ്പോൾ വീണ്ടും ഓർമ്മകൾ ഓടിയെത്തും....

aneeshgopi
Автор

അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ... മനസ്സിൽ തടഞ്ഞു വെച്ചു.. വെറുതെ. 😣💔

Keralite_man_
Автор

ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ഗാന രംഗത്ത് തീരാനഷ്ടം. മ്യൂസിക്കും ഗാന ഗന്ധർവ്വൻറെ ആലാപനവും എല്ലാം സൂപ്പർ ❤❤❤🌹🌹🌹

imotions
Автор

നഷ്ടപ്രണയം ഓർത്തു പോകും ഈ വരികൾ കേട്ടാൽ മനസ്സിന് എന്നും ഒരു വിങ്ങലാ

somucreation
Автор

മറന്നുവോ പൂ മകളേ, , , ,
എല്ലാം മറക്കുവാൻ നീ

sumayyasumu
Автор

നിങ്ങളിപ്പോഴിവിടെ വന്നത് പ്രിയപ്പെട്ടതെന്തോ നിങ്ങൾക്ക് നഷ്ട്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ അല്ലേ, ,

g.vishnu
Автор

കണ്ണുകളെ ഈറനണിയിക്കുന്ന എത്രയെത്ര പാട്ടുകൾ..പുത്തഞ്ചേരി ❤❤

sureshcharoth