Ente Priyan Yeshurajan | Sithara Krishnakumar | Malayalam Christian Devotional Songs

preview_player
Показать описание
എന്‍റെ പ്രിയൻ യേശുരാജൻ...
Singer: Sithara Krishnakumar
Lyrics & Music: Traditional
Orchestration: Sebi Nayarambalam
Tabla: Anand
Flute: Rajesh Cherthala
Veena: Biju Annamanada
Violin: Jain, Herald, Carol
Mix & Master: Anil Surendran
Camera: Rajesh Vazhakkulam
Edit: Martin Mist
Recorded @ Audiogene Studio, Riyan Minifilm City, Rose Digital
Content Owner: Manorama Music
Published by The Malayala Manorama Company Private Limited

എന്‍റെ പ്രിയൻ യേശുരാജൻ
വീണ്ടും വരാറായി ഹല്ലേലുയ്യ, വേഗം വരാറായ്
ആയിരം പതിനായിരങ്ങളിൽ
അതിസുകുമാരനവൻ എനിക്ക്
അതിസുകുമാരനവൻ

കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-
ത്താവിയെ നൽകിയവൻ എനിക്ക്
ആവിയെ നൽകിയവൻ
വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ
എനിക്കു നല്ലവനെല്ലാമവൻ

നാളുകളിനിയേറെയില്ലെന്നെ
വേളികഴിച്ചിടുവാൻ
എൻ കാന്തൻ വേളികഴിച്ചിടുവാൻ
മണിയറയതിൽ ചേർത്തിടുവാൻ
മണവാളൻ വന്നിടാറായ്
മേഘത്തിൽ മണവാളൻ വന്നിടാറായ്

ആർപ്പുവിളി കേട്ടിടാറായ്
കാഹളം മുഴക്കിടാറായ് ദൂതന്മാർ
കാഹളം മുഴക്കിടാറായ്
ഉണർന്നു ദീപം തെളിയിച്ചുകൊൾക
വാതിലടയ്ക്കാറായ്
കൃപയുടെ വാതിലടയ്ക്കാറായ്

അത്തിവ്യക്ഷം തളിർത്തതിന്‍റെ
കൊമ്പുകളിളതായി
അതിന്‍റെ കൊമ്പുകളിളതായി
അടുത്തു വേനലെന്നറിഞ്ഞുകൊൾക
വാതിലടയ്ക്കാറായ്
ക്യപയുടെ വാതിലടയ്ക്കാറായ്

എൻ വിനകൾ തീർന്നിടാറയ്
എൻ പുരി കാണാറായ് ഹാല്ലേലുയ്യാ
എൻ പുരി കാണാറായ്
പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
പൊൻമുടി ചൂടാറായ് ഹാല്ലേലുയ്യാ
പൊൻമുടി ചൂടാറായ്

#EntePriyanYeshurajan #sitharakrishnakumar #malayalamchristiansongs #manoramachristiandevotionalsongs #oldmalayalamchristiansong #popularchristiansongs
Рекомендации по теме
Комментарии
Автор

സിത്താര വളരെ നന്നായി പാടി... ഈ പാട്ട് അതിന്റെ ശരിയായ ട്യൂണിൽ തന്നെ പാടി എന്നുള്ളതാണ് എടുത്തു പറയേണ്ടത്.. ❤❤

NostalgiaBlesson
Автор

സിതാര മാഡം നമ്മുടെ ഒരു വരദാനമാണ്...
യേശുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിച്ചു, നിത്യ ജീവനെ കൈക്കൊണ്ടാൽ, നന്നായിരുന്നു
എന്റെ ആഗ്രഹം ആണ് മടത്തെ പോലുള്ളവർ നിത്യ നരകത്തിൽ നിന്നും രീക്ഷപെടണം എന്നത്.... പ്രാർത്തിക്കിന്നു... love you all

Gospelmanna
Автор

1 എന്റെ പ്രിയൻ യേശുരാജൻ
വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്
ആയിരം പതിനായിരങ്ങളിൽ
അതി സുകുമാരനവൻ-എനിക്ക്-അതി...
2 കുരിശിൽ രക്തം ചൊരിഞ്ഞു വീണ്ടെടു-
ത്താവിയെ നൽകിയവൻ-എനിക്ക്-ആവി...
വല്ലഭനെന്റെ അല്ലൽ തീർത്തവൻ

3 നാളുകളിനിയേറെയില്ലെന്നെ
വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി...
മണിയറയതിൽ ചേർത്തിടുവാൻ
മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ...
4 ആമയം തീർത്താമോദം പൂ-
ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന...
രാത്രികാലം കഴിഞ്ഞിടാറായ്
യാത്രയും തീരാറായ്-ഈ ലോക-യാത്രയും...
5 ആർപ്പുവിളി കേട്ടിടാറായ്
കാഹളം
ഉണർന്നു ദീപം തെളിയിച്ചുകൊൾക

6 അന്തിക്രിസ്തൻ വെളിപ്പെടാറായ്
ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത...
കാന്തയോ അവൾ കാന്തനുമായ്
പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ...
7 അത്തിവ്യക്ഷം തളിർത്തതിന്റെ

അടുത്തു വേനലെന്നറിഞ്ഞുകൊൾക

8 എൻ വിനകൾ തീർന്നിടാറായ്
എൻ പുരി
പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
പൊൻമുടി

meetsappy
Автор

ആ മുഖഭാവവും ആലാപനവും വളെരെ ഭക്തിസാന്ദ്രം തന്നെ . സിത്തുമണിക്ക് അഭിനന്ദനവും പ്രാർത്ഥനാശംസകളും.

philipkutty
Автор

Sithara krishnakumar, you are the bestest.എത്ര വശ്യ jമനോഹരമായിട്ടാണ് സിതാര ഈ പാട്ട് പാടിയിരിക്കുന്നത്. എല്ലാ സംഗതികളും ചേർത്തു പാടിയ ആ സ്വര മാധുരി എത്ര കേട്ടാലും മതിയാവില്ല. വരികൾ, ട്യൂൺ, ഓർക്കസ്ട്രേഷൻ എല്ലാം പെർഫെക്ട്. എന്റെ കർത്താവിന്റെ ആഗമനത്തെ ഒരുങ്ങി വരവേൽക്കുവാൻ ഈ പാട്ട് നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

aph
Автор

എല്ലാം മനോഹരം🥰.. പാട്ട് പാടിപ്പിക്കുന്നതിനെക്കാളും പാടുന്നതിനേക്കാളും ഉപരിയായി വേഗം വരുന്ന യേശുവിന്റെ വരവിൽ മനോരമ മ്യൂസിക് ടീമും സിതാരയും കാണുവാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻

samjr
Автор

ഈ പാട്ട് ഇത്രയും ഭംഗിയായി പാടിയ ആരെയും ഞാൻ കണ്ടില്ല.. എത്ര മനോഹരം..

lailaabraham
Автор

ഈ ഗാനം മോളു ഹൃദയത്തിൽ തട്ടി പാടിയതുപോലെ തോന്നി മോളെ ദൈവം അനുഗ്രഹിക്കട്ടെ

vvbaby
Автор

സിതാരയുടെ ഉള്ളിൽനിന്നും വരുന്ന ശബ്ദ മാധുര്യത്തിന് അതിന്റെതായ ഭാവ ഹാവാദികളും

varghesemb
Автор

എന്റെ ആത്മകാന്തനേ, മാലിന്യമേശാതെ നിന്നെ മാത്രം കാത്തു കാത്തിരിക്കാൻ എനിക്ക് കൃപ നല്കണമേ 🙏🏻🙏🏻🙏🏻

onlyjesusislord
Автор

പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടു വീണ്ടുംവരവിൽ അവനെ എതിരേൽക്കാൻ സിത്താരക്കും യോഗ്യത ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

johnpi
Автор

ചേച്ചി... ചേച്ചിയെ യേശു ഒരുപാടു ഒരുപാടു.. സ്നേഹിക്കുന്നു... ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

sindhuc.s
Автор

സൂപ്പർ.... പാട്ടിൽ പാടിയതുപോലെ തന്നെ യേശുരാജൻ വേഗം വരാറായി..വീണ്ടും വരാറായി... ആ വരവിൽ എടുക്കപ്പെടാൻ ആയിട്ട് ചേച്ചിയെയും കർത്താവ് സഹായിക്കട്ടെ... ദൈവ കല്പന അനുസരിച്ച് ജീവിക്കാം...

vinayaaji
Автор

സിതാര ചേച്ചിയുടെ ആലാപനം, അതുപോലെ ഓർക്കസ്ട്രേഷൻ വീഡിയോ, അങ്ങനെ എല്ലാം സൂപ്പർ ❤❤❤❤

മേച്ചേരിൽമീഡിയ
Автор

ഏഴു ദിവസമായി MCH ൽ ഈ ഗാനം കേൾക്കുന്നു ഒരുപാട് ആശ്വാസം നല്കുന്ന

SHIJINWILSONShijin-mz
Автор

ഈ, പാട്ട് എത്ര ട്ടാലും മതിയാകില്ലാ🙏.🙏🙏🙏🙏 ദൈവം അതും ഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️.🙏🙏🙏🙏

AncyThomas-sk
Автор

ഇവിടെ ആയിരിക്കുന്ന എല്ലാവരേയും എന്റെ യേശുഅപ്പന്റെ വരവിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

jiniselvaraj
Автор

വളരെ അധികം ഇഷ്ടപ്പെട്ടു
ഇനിയും ഇതുപോലുള്ള പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു.

Ash-lkwn
Автор

പറയുവാൻ വാക്കുകൾ പോരാ, അത്രയ്ക്ക് മനോഹരം 🙏

ludhiyarajesh
Автор

വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന അതി മനോഹര ഗാനം സിത്താര കൃഷ്ണകുമാറിന് ആശംസകൾ

johntj