Sanmanassullavarkku Samadhanam Malayalam Full Movie High Quality

preview_player
Показать описание
Sanmanassullavarkku Samadhanam is a Indian Malayalam comedy-drama film directed by Sathyan Anthikkad and written by Sreenivasan from a story by Anthikkad. The film stars Mohanlal, Karthika, Sreenivasan and M. G. Soman. The film features songs composed by Jerry Amaldev and the lyrics were written by Mullanezhi. Shyam composed the film score..The film was shot in and around a house named "Chakyathu" situated near Mahatma Gandhi Road in Kochi, Kerala. Most of the story revolves around the house.The filming in the house was completed in 27 days. After the success of Sanmanassullavarkku Samadhanam, the house has become a location for many films
Рекомендации по теме
Комментарии
Автор

പഴയ മോഹൻലാൽനെ കാണാം ഏതൊരു ഭംഗി ആണ് പിന്നെ ഒടുക്കത്തെ അഭിനയവും 😍

sabeerkooku
Автор

എന്ത് ക്യാമറ എന്ത് എഡിറ്റിംഗ്.. ഒരു വച്ചുകെട്ടലുകളും ഇല്ലാതെ പച്ചയ്ക്കു അഭിനയിച്ച ഞെട്ടിച്ച ആർട്ടിസ്റ്റുകൾ ♥️🔥...ആ ഒരു വീട് പോലും മനസ്സിൽ നിന്ന് മായുന്നില്ല..എന്ത് നല്ല സ്ക്രിപ്റ്റ് എന്ത് നല്ല ഡയലോഗ്കൾ.

xenkjqe
Автор

ഒരു പേരുദോഷവും കേൾപ്പിക്കാതെ
ഒരു ഗോസിപ്പിനും ഇടവരുത്താതെ
മലയാള സിനിമയിൽ കുറച്ച് കാലം അഭിനയിച്ച ഐശ്വര്യമുള്ള ഒരു നല്ല നടി
ഒരു നല്ല പെൺകുട്ടി
കാർത്തിക

josephsalin
Автор

കാലമെത്ര വേഗത്തിൽ സഞ്ചരിച്ചാലും, എത്രയെത്ര ന്യൂജൻ സിനമകൾ ഇറങ്ങിയാലും, , , , മനസ്സ് തുറന്നു ചിരിക്കാനും.... തൊണ്ട പൊട്ടിക്കും വിധം കണ്ണീർ വരുത്തുവാനും ഈ കൂട്ടുകെട്ടിലുള്ള സിനിമക്ക് കഴിഞ്ഞിട്ടുണ്ട്... വല്ലാത്തൊരു ഗൃഹാതുരത്വം 🥰..

chenthamarakshankrishnan
Автор

One and only ശ്രീനിയേട്ടൻ..
സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
Mutharamkunnu P.O. (Dev Anand)
Aram+Aram= Kinnaram (Gopi Krishnan)
Akkare Ninnoru Maran (Ali Koya)
TP Balagopalan MA (Advocate Ramakrishnan)
Sanmanassullavarkku Samadhanam (SI K. Rajendran)
Doore Doore Oru Koodu Koottam (Vijayan Mash)
Mazha Peyuunu Maddalam Kottunnu (M.A. Dhavan)
Hello My Dear Wrong Number (Priest)
Mazha Peyyunnu Maddalam Kottunnu (M A Dhavan)
Gandhinagar 2nd Street (Madhavan)
Nandi Veendum Varika (Damodharan)
Nadodikkattu (Vijayan)
Vellanakalude Naadu (Sivan)
Sreedharante Onnam Thirumurivu (Binoy)
Pattanapravesham (Vijayan)
Mukunthetta Sumitra Vilikkunnu (Viswanath)
Varavelpu (Vehicle Inspector)
Vadakkunokkiyantram (Thalathil Dinesan)
Thalayana Manthram (Sukumaran)
Pavam Pavam Rajakumaran (P K Gopalakrishnan)
Akkare Akkare Akkare (Vijayan)
Sandhesam (Prabhakaran Kottappalli)
My Dear Muthachan (Babu Raj)
Midhunam (Preman)
Golanthara Vartha (Karakattil Dasan)
Sipayi Lahala (Appukkuttan)
Azhakiya Ravanan (Ambujakshan)
Chinthavishtayaya Shyamala (Vijayan)
Ayal Kadha Ezhuthukayanu (Ramakrishnan)
Oru Maravathoor Kanavu (Maruthu)
English Medium (Shankaranarayan)
Swayamvara Panthal (James)
Narendra Makan Jayakanthan Vaka (Bhargavan)
Yathrakarude Shradhakku (Gopi)
Kilichundan Mampazham (Moidhootty Haji)
Udayananu Tharam (Rajappan)
Kadhaparayumbol (Balan)
Njan Prakashan (Gopal Ji)

ajiaravindhan
Автор

*പഴയ പടങ്ങള്‍ തപ്പിപ്പിടിച്ചു കാണുന്ന എന്നെപ്പോലെയുള്ള യൂത്ത് പീപ്പിള്‍സ് ഇങ്ങ് പോര്*
#90skidz

judhan
Автор

ഇതൊക്കെ ആണ് സിനിമ.. നൊസ്റ്റാൾജിയ ഫീലിംഗ്..ഇത്തരം പടങ്ങളിൽ ഒക്കെ അഭിനയിച്ചത് കൊണ്ടൊക്കെ തന്നെ ആണ് ലാലേട്ടനും, മമ്മൂക്കയും ഒക്കെ ഇന്നും ജനങ്ങളുടെ മനസ്സിൽ ഹീറോകളായി നില നില്ക്കുന്നത്.

sajeevkumarkr
Автор

2:01:56 to 2:04:50 ഏകദേശം മൂന്നു മിനിട്ടു കൊണ്ട് KPAC ലളിത ചേച്ചിയുടെ ശബ്ദം കൊണ്ട് മാത്രം ; ഈ ചിത്രത്തിന്റെ കഥയിലെ ഒരു പ്രധാന സംഭവം, പേക്ഷകരുടെ മനസ്സിൽ സ്വയം ചിത്രീകരിപ്പിക്കാൻ സാധിച്ചു .
ശബ്ദവും അഭിനയവും കൊണ്ട് മലയാള സിനിമയെ വിസ്മയിപ്പിച്ച ലളിത അമ്മയ്ക്ക് ആദരാഞ്ജലികൾ !🌹🌹🙏🙏✨

ajeevchemical
Автор

ഈ സിനിമയുടെ ക്ലൈമാക്സ്‌ മലയാളം സിനിമയുടെ ഒരു എടുത്ത് പറയേണ്ട ഒരു class ആണ് a happy ending classic climax ❤2021

talkaboutanything
Автор

Natural ആക്ടിംഗ്... മത്സരം ആണ് എല്ലാവരും തമ്മില് 😀

rexRR
Автор

ലാലേട്ടനെക്കാൾ ഒരു പടി മുന്നിൽ കാർത്തികചേച്ചി അഭിനയിച്ച് പ്രതിഫലിപ്പിച്ചു. ഒരു വീടിനെ പശ്ചാതലമാക്കി ഒരുക്കിയ തിരക്കഥ. ഇതിഹാസങ്ങൾ അരങ്ങിൽ പച്ചയായ ജീവിതം വരച്ചുകാട്ടി. Good movie great സത്യൻ സാർ, ശ്രീനി സാർ

roshankl
Автор

പഴയ സിനിമകൾ കാണുന്നത് തന്നെ ഒരു രസമാണ്. ആ നാട്ടിൻപുറങ്ങൾ തോടും വയലും കുളവും നെൽപ്പാടങ്ങളും കാണുന്നത് തന്നെഒരു നൊസ്റ്റാൾജിക്ക് ഫിൽ ആണ്

harishankar
Автор

കാർത്തിക മോഹൻലാൽ. ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളായി മനസ്സ് കിഴടക്കിവാഴുന്നു

jyothishkumar
Автор

എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന പടം . എന്തൊരു originalityയാണ് feel ചെയ്യുന്നത്. അവസാന രംഗങ്ങൾ ശരിയ്ക്കും കണ്ണു നിറയിച്ചു.

sureshbabu
Автор

ഈ monjethi എന്ന ഒരു അഭിനയമാണ്. എനിക് ഒരുപാട് ഇഷ്ടം💗💗💗 ലാലേട്ടൻ പിന്നെ ജീവിക്കുവാ

muhammedsuhail
Автор

ജീവിധത്തിന്റെ പച്ചയായ അനുഭവങ്ങൾ അൽപം അടർത്തിയെടുത്ത് ചിത്രീ്കരിച്ചസത്യൻ അന്തിക്കാടിനും അതിന്റെ സുഖമമായ ഒഴുക്കിന് തൂലിക ചലിപ്പിച്ച ശ്രീ... നിവാസിനും അഭിനന്ദനങ്ങൾ

takeiteasybehappyvlogs
Автор

33 വർഷങ്ങൾക്ക് ശേഷം ഇന്നും ഗോപാലകൃഷ്ണ പണിക്കരുടെ ആ വീട് അതേപോലെ തന്നെ നിലനിൽക്കുന്നു - എറണാകുളത്ത് കാരിക്കാമുറിയിലുളള, മഹാകവി ജി റോഡിൽ.

RajKumar-ozgo
Автор

Watching 2020സത്യൻ അന്തിക്കാടിന്റെ പതിവ് മാജിക്. ചിരിപ്പിച് കരയിപ്പിച്ചു. ഏട്ടനെക്കാളും ഒരുപടി മുന്നിൽ കാർത്തികച്ചേച്ചി അഭിനയിച്ചു

princeofparakkal
Автор

എത്ര കണ്ടാലും അവസാനം ആകുമ്പോഴേക്കും കണ്ണീർ വരും. വല്ലാത്ത അഭിനയം തന്നെ. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം

raghur
Автор

അല്ലെങ്കിലും മനസുതുറന്നു ചിരിക്കാനും ചെറിയ നൊമ്പരത്തിനപ്പുറത്തെ സ്നേഹത്തിന്റെ മധുരം പകരാനും സത്യൻ സാറിന്റെ പടങ്ങൾക്ക് ഒരു പ്രത്യേക പിടിച്ച് ഡിപ്രെഷൻ അടിച്ച് ഈ നാല് ചുമരിനുള്ളിൽ ഇരിക്കുമ്പോളും മനസ്സ് തണുപ്പിക്കാൻ ഇതുപോലുള്ള മൂവി തപ്പി വന്നതാണ് ഞാൻ... 🥰💯👌

lysoncv
welcome to shbcf.ru