C-626(620D),SABINA PP-KAVUMVATTAM UP SCHOOL

preview_player
Показать описание
പ്രൊഫസർ ശോഭീന്ദ്രൻ സ്മാരക പരിസ്ഥിതി അവാർഡ്
🥦
ഒരു ലക്ഷം രൂപയുടെ പുരസ്കാരങ്ങളും സമാനങ്ങളും
🥦
ഗ്രീൻ ക്ലീൻ കേരള വൃക്ഷത്തൈ പരിപാലന മത്സരം
🥦
ഒരുകോടി വൃക്ഷത്തൈ സെൽഫികളുമായി കേരളം യുഎൻഇപിയിലേക്ക്
🥦
ആയിരം കോടി രൂപയുടെ ഗ്രീൻ ക്ലീൻ കേരള എസ്റ്റിമേറ്റ്
🥦
ഗ്രീൻ ക്ലീൻ കേരള : സുസ്ഥിര വികസിത ഹരിത ശുചിത്വ സുന്ദര കേരളത്തിനായി
🥦
1-ഗ്രീൻ ക്ലീൻ കേരള വൃക്ഷത്തൈ പരിപാലന മത്സരം-2024

2) ഒരുകോടി വൃക്ഷത്തൈ സെൽഫികളുമായി കേരളം യു.എൻ.ഇ.പി. യിലേക്ക്.
ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകൾ കേരളത്തിൽനിന്ന് നട്ടു വളർത്തി പരിപാലിച്ചു അതിന്റെ വിവിധ ഘട്ടങ്ങളിലുള്ള വളർച്ച പ്രകടമാകുന്ന ഫോട്ടോയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ UNEP ലേക്ക് കേരള സർക്കാർ മുഖേന സമർപ്പിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇപ്പോൾ 1,13,000 (ഒരു ലക്ഷത്തി പതിമൂവായിരം)ൽ അധികം തൈകൾ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

3- ആയിരം കോടി രൂപയുടെ ഗ്രീൻ ക്ലീൻ കേരള പ്രോജക്ട് റിപ്പോർട്ട്
ഇതോടൊപ്പം ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തയ്യാറാക്കുന്ന ആയിരം കോടി രൂപയുടെ ഗ്രീൻ ക്ലീൻ കേരള പ്രോജക്ട് റിപ്പോർട്ടും UNEP യിലേക്ക് സമർപ്പിക്കുവാൻ ലക്ഷ്യമിടുന്നുണ്ട്. മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്ന പ്രദേശങ്ങൾക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വിതരണം ചെയ്യുന്ന രീതിയിലാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത്.

4) ഹരിത- ശുചിത്വ- ശാസ്ത്ര -വിജ്ഞാന കലാ -മത്സരങ്ങൾ
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഹരിത ശുചിത്വ ശാസ്ത്ര കലാ വിജ്ഞാന മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ഓരോ വർഷവും ജൂൺ 5 മുതൽ അടുത്തവർഷം ജൂൺ 5 വരെ നീണ്ടുനിൽക്കുന്ന ഒരു വാർഷിക മത്സരമാണിത്.

5) പ്രൊഫസർ ശോഭീ ന്ദ്രൻ സ്മാരക പരിസ്ഥിതി അവാർഡ്- ഒരു ലക്ഷം രൂപയുടെ പുരസ്കാരങ്ങളും സമ്മാനങ്ങളും
1-വൃക്ഷത്തൈ പരിപാലന മത്സരം, 2- ഗ്രീൻ ആക്ടിവിറ്റി മത്സരം, 3- ശാസ്ത്ര പ്രദർശന മത്സരം, 4-ഓൺലൈൻ ക്വിസ് മത്സരം, 5-കലാ മത്സരങ്ങൾ,6-- നൂതന ആശയ മത്സരം മുതലായവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
1) KG, 2) LP, 3) UP, 4) HS, 5) HSS, 6) COLLEGE, 7) PUBLIC എന്നിങ്ങനെ 7 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾ, അധ്യാപക പരിസ്ഥിതി കോഡിനേറ്റർമാർ, NSS,JRC, SPC, SCOUT & GUIDE മുതലായ സന്നദ്ധ സംഘടന കൾ തദ്ദേശസ്വഭരണ സ്ഥാപനവാർഡുകൾ എന്നിവർക്കൊക്കെ ഹരിത പുരസ്കാരവും സ്വർണപ്പതക്കങ്ങളും സ്മാർട്ട് ഫോണുകളും മറ്റു പ്രത്യേക സമ്മാനങ്ങളും നൽകുന്നതാണ്.
🥦
കേരളത്തിൽ ഒരു വൃക്ഷത്തൈ നട്ടു വളർത്തി പരിപാലിക്കുവാൻ തയ്യാറുള്ള ആർക്കും ഹരിത മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്
🥦
കൂടുതൽ അറിയാൻ
Web :

Youtube : Green Clean Kerala

എന്താണ് പദ്ധതി

തൈകൾ അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ.

എന്താണ് ഹരിത കലോത്സവം


ഗ്രീൻ ക്ലീൻ കേരള മിഷൻ .
കേരളത്തെ ഹരിതാഭവും മാലിന്യമുക്തവും സുസ്ഥിര വികസിതവുമായ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യം വെച്ച് GCEM Foundation (Green Clean Earth Movement Foundation) 2016 ൽ പ്രൊഫസർ ശോഭീന്ദ്രൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഗ്രീൻ ക്ലീൻ കേരള വൃക്ഷത്തൈ പരിപാലന മത്സരം. ഈ പദ്ധതിയുടെ പ്രചാരണത്തിനയായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രൂപീകരിച്ച ഒരു സമിതിയാണ് ഗ്രീൻ ക്ലീൻ കേരള മിഷൻ .
കോഴിക്കോട് ജില്ലാ പഞ്ചായത്ത് , മലയാളം മിഷൻ , വേൾഡ് മലയാളീ ഫെഡറേഷൻ, ശോഭീന്ദ്ര ഫൗണ്ടേഷൻ ജില്ലയിലെ സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (DIET), സോഷ്യൽ ഫോറസ്ട്രി, സയൻസ് ക്ലബ്, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, സാമൂഹ്യ ശാസ്ത്രക്ലബ്, ഐടി.ഇ.ടീം, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ, ഐ സി ഡി എസ്, എൻഎസ്എസ്, എസ് പി സി, ജെ ആർസി, സ്കൗട്ട് ആൻഡ് ഗൈഡ്, സേവ് എന്നിവയാണ് ഗ്രീൻ ക്ലീൻ കേരളാ മിഷനിൽ പങ്കാളികളായി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് .
🥦
ഗ്രീനിംഗ് കോഴിക്കോട് : കോഴിക്കോട്ജില്ലാ പഞ്ചായത്ത്, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ്മു ഖേനെ ഗ്രീൻ ക്ളീൻ കേരള മിഷൻറെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹരിത പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചത് നടത്തുന്ന വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ഗ്രീൻ ക്ലീൻ കേരള മിഷൻ പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നു .

വിശദവിവരങ്ങൾക്ക്

🥦
9645 9645 92
🥦
Youtube /fb/insta: Green Clean Kerala
Whatsapp/Telegram : 9645 9645 92

#professorshobeendran
#GreenCleanKerala
#HarithaKeralam
#Environmental
#june5
#green competition
#StudentsGreenActivity
#nss
#spc
#jrc
#scoutAndGuide