Wuhan hosts massive water park party as coronavirus concerns recede

preview_player
Показать описание
മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകൾ തോളോടുതോൾ ചേർന്നും ആഘോഷിക്കുകയും, റബ്ബർ ഫ്‌ളോട്ടുകളിൽ ഉല്ലസിക്കുകയും സംഗീതമേളയ്‌ക്കൊപ്പം ആഹ്ലാദിക്കുകയും ചെയ്യുന്നു. 2020ന്റെ ആദ്യ മാസങ്ങൾ വരെ ഇത് ഒരു വിചിത്റമായ സംഭവം ആയിരുന്നില്ല എന്നാൽ കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകെ പിടിച്ചുകുലുക്കിയതോടെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇതൊക്കെ സ്വപനം കാണാൻ മാത്റമേ കഴിയുന്നുള്ളൂ.

എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പ്റഭവ കേന്ദ്റമായ ചൈനയിലെ വുഹാനിൽ സ്ഥിതി അങ്ങനെയല്ല. വാരാന്ത്യത്തിലെ അവധി ആഘോഷിക്കാൻ ആയിര കണക്കിന് ആളുകളാണ് വുഹാനിലെ ഒരു വാട്ടർപാർക്കിൽ ഒത്തുചേർന്നത്.
പ്റശസ്തമായ മായ ബീച്ച് വാട്ടർപാർക്കിലാണ് കൊവിഡ് ഭീതിയില്ലാതെ ആയിരങ്ങൾ ഒത്തുചേർന്നത്. നീണ്ടു നിന്ന ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ഏപ്റിലിലാണ് വുഹാൻ പൂർണമായും തുറന്നു കൊടുത്ത്. ഇതേതുടർന്നാണ്പാർക്ക് തുറന്നത്. ഇതിൽ ഉൾക്കൊള്ളാവുന്നതിൽ പാതിയോളം ആളുകൾ പാർക്കിൽ ആഘോഷങ്ങൾക്കായി ഒത്തു ചേർന്നിരിന്നു. പാർക്കിലെ പ്റവേശനത്തിനായി സ്ത്റീകൾക്ക് നിരക്കിൽ ഡിസ്‌കൗണ്ടും നൽകിയെന്നാണ് പ്റാദേശിക മാദ്ധ്യമങ്ങൾ പറയുന്നത്. വെള്ളത്തിൽ നീന്തിി തുടിച്ച് പാട്ടുകൾക്ക് ഒപ്പം വാരാന്ത്യ അവധി ആഘോഷിക്കുന്ന ചിത്റങ്ങളും, ദൃശ്യങ്ങളും വ്യാപകമായി പ്റചരിക്കുന്നുണ്ട്. ലോക്ഡൗൺ പിൻവലിച്ചതിന് ശേഷം പ്റാദേശികമായി ആർക്കും വുഹാനിൽ രോഗപകർച്ച ഉണ്ടായിട്ടില്ല. ഒരു സമയത്ത് പ്റേതനഗരമായി മാറിയ വുഹാൻ പതിയെ പതിയെ കൊവിഡിനെ പിടിച്ചുകെട്ടാൻ സാധിച്ചു. എന്നാൽ ഇപ്പോളും ബാക്കി നിൽക്കുന്ന ചോദ്യം .2.20 കോടിയിൽ അധികം ആളുകൾക്ക് കൊവിഡ് ബാധിച്ച് ലോകമാകെ നിശ്ചലമായപ്പോൾ എങ്ങനെ വുഹാനും, ചൈനയും മാത്റം ഈ ദുരന്തമുഖത്ത് നിന്ന് പുറത്ത് കടന്നു. വുഹാനിൽ എങ്ങനെ കൊറോണ പൊട്ടിപ്പുറപ്പെട്ടു എന്നു കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്‌ക്കോ ചൈനീസ് അധികൃതർക്കോ ഇതുവരെയും സാധിച്ചിട്ടില്ല.
Рекомендации по теме
Комментарии
Автор

ഇനി നിങ്ങൾക്ക് ഉല്ലാസഹിക്കാലോ വലിയ ഒരു അറ്റംബോംബ് ഇട്ടിട്ടല്ലേ നിങ്ങൾ പോയത്

muthuchemmala
Автор

എനിക്ക് തോന്നുന്നു ചെെന മരുന്നു കണ്ട്, പിടിച്ച് എല്ലാവർക്കും കൊടുത്തെന്നാണ് പുറത്ത് വിടാത്തത് ആവും

mygarden
Автор

Aveda ullathu ellavrkum koduthallo, pinna avaru enthunna pedikandathu

kichusvlog